കാപ്പ ചുമത്തപ്പെട്ട യുവാവിന് വെട്ടേറ്റു
കോഴിക്കോട് കുന്നമംഗലത്ത് നിരവധി കേസുകളില്‍ പ്രതിയായി കാപ്പ ചുമത്തപ്പെട്ട യുവാവിന് വെട്ടേറ്റു. കുന്നമംഗലം ചെത്തുകടവ് സ്വദേശി ജിതേഷിനാണ് ഇന്നലെ രാത്രി വീട്ടിലേക്ക് പോകുംവഴി ഒരു സംഘം ആളുകളിൽ നിന്ന് വെട്ടേറ്റത്.
തലയ്ക്കും കാലിനും പരിക്കേറ്റ ജിതേഷ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചോരയില്‍ കുളിച്ച് യുവാവ് വഴിയരികില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. സംഭവസ്ഥലത്തേക്കെത്തിയ പോലീസ് ജിതേഷിനെ ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ കുന്നമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്. 15ലധികം കേസുകളില്‍ പ്രതിയായ ജിതേഷിന് ഉണ്ടായ ആക്രമണത്തിന് കാരണം ക്വട്ടേഷന്‍ കുടിപ്പക തന്നെയാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.