പല്ലിന്റെ മഞ്ഞനിറം പ്രശ്നമാകുന്നുണ്ടോ; ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാം

 പല്ലിന്റെ മഞ്ഞനിറം പ്രശ്നമാകുന്നുണ്ടോ;  ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാം

പല്ലിന്റെ മഞ്ഞനിറം പലപ്പോഴും ചിലരെയെങ്കിലും അലട്ടുന്ന പ്രശ്നമാണ്. ഇതകറ്റാനായി കെമിക്കല്‍ സമ്പുഷ്ടമായ കാര്യങ്ങള്‍ ഉപയോഗിക്കുകയും ചെയ്യാറുണ്ട്. ഇത് കാരണം നിങ്ങളുടെ പല്ലുകള്‍ ദുര്‍ബലമാകാന്‍ തുടങ്ങുന്നു. അത്തരമൊരു സാഹചര്യത്തില്‍ ചില വീട്ടു വൈദ്യങ്ങൾ പരീക്ഷിച്ച് നോക്കാവുന്നതാണ്. വീട്ടുവൈദ്യങ്ങള്‍ പറയുന്നതിന് മുൻപ് പല്ലുകളില്‍ മഞ്ഞനിറം ഉണ്ടാക്കുന്നത് എന്താണെന്ന് പറയാം. വാസ്തവത്തില്‍ പല്ലുകള്‍ മഞ്ഞനിറമാകുന്നതിന് നിരവധി കാരണങ്ങളുണ്ടാകാം. പുകവലി, മോശം ശുചിത്വം, ജനിതകമോ തെറ്റായ ഭക്ഷണമോ കാരണം.

ബേക്കിംഗ് സോഡയും നാരങ്ങാനീരും പല്ലിന്റെ മഞ്ഞനിറം ഇല്ലാതാക്കാന്‍ വളരെ ഫലപ്രദമാണ്. ഇതിനായി ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡയില്‍ ഒരു ടീസ്പൂണ്‍ നാരങ്ങ നീര് കലര്‍ത്തി പേസ്റ്റ് തയ്യാറാക്കുക. അതിനുശേഷം, ഒരു ടൂത്ത് ബ്രഷിന്റെ സഹായത്തോടെ ഈ പേസ്റ്റ് പല്ലില്‍ പുരട്ടി 2-3 മിനിറ്റ് വിടുക, എന്നിട്ട് കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്താല്‍ പല്ലിലെ മഞ്ഞനിറം മാറും. ഇതിനായി ഒരു ടീസ്പൂൺ കടുകെണ്ണയില് അര ടീസ്പൂൺ മഞ്ഞൾപ്പൊടി കലക്കി വിരലുകൊണ്ട് പല്ലില് പുരട്ടി അല്പസമയം വച്ച ശേഷം കഴുകി കളയുക. കുറച്ച്‌ ദിവസം ഇങ്ങനെ ചെയ്താല്‍ വ്യത്യാസം കാണാം. മഞ്ഞളിന് പകരം ഉപ്പ് ചേര്‍ത്ത് ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കാം.

ആപ്പിള്‍ വിനാഗിരി പല്ലിന്റെ മഞ്ഞനിറം ഇല്ലാതാക്കാന്‍ വളരെ ഫലപ്രദമാണ്. ഇതിനായി ഒരു കപ്പ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ആപ്പിള്‍ വിനാഗിരി ചേര്‍ക്കുക. അതിനുശേഷം പതിവായി ബ്രഷ് ചെയ്യുന്നതിന് മുൻപ് ഇത് ഉപയോഗിച്ച്‌ കഴുകുക, ആഴ്ചയില്‍ 3 തവണ ഇത് ചെയ്യുന്നത് പല്ലിന്റെ മഞ്ഞനിറം ക്രമേണ ഇല്ലാതാക്കുന്നു. പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം തുടങ്ങിയ നിരവധി ധാതുക്കള്‍ വാഴപ്പഴത്തില്‍ കാണപ്പെടുന്നു, ഇത് പല്ല് മിനുക്കുന്നതിന് ഗുണം ചെയ്യും. അതിനാല്‍ വാഴത്തോലിന്റെ വെളുത്ത ഭാഗം ദിവസവും 1 മുതല്‍ 2 മിനിറ്റ് വരെ പല്ലില്‍ തടവുക. പിന്നീട് കുറച്ച്‌ സമയത്തിന് ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകുക. ഇത് ചെയ്യുന്നതിലൂടെ, നിങ്ങള്‍ ഉടന്‍ തന്നെ ഫലം കാണും.