ഗുസ്‌തി താരങ്ങൾക്ക് വിദേശ പരിശീലനത്തിന് അനുമതി
ഗുസ്‌തി താരങ്ങൾക്ക് വിദേശ പരിശീലനത്തിന് അനുമതി നൽകി കേന്ദ്ര കായികമന്ത്രാലയം. ബജ്‌രംഗ് പുനിയയ്ക്കും സാക്ഷി മാലിക്കിനും വിദേശത്ത് പോകാം. താരങ്ങളുടെ അപേക്ഷ സ്വീകരിച്ചു. പരിശീലനം കിർഗിസ്ഥാനിലും ഹംഗറിയിലുമാണ്. താരങ്ങള്‍ ജൂലൈ ആദ്യ വാരം വിദേശത്തേക്ക് തിരിക്കും. പരിശീലകൻ അടക്കം 7 പേർക്ക് ഒപ്പം പോകാനും അനുമതിയുണ്ട്.