വിനേഷ് ഫോഗട്ട് ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി
പ്രശസ്ത ഗുസ്തിതാരം വിനേഷ് ഫോഗട്ട് ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി. ഇടതുകാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്നാണ് പിന്മാറ്റം. മറ്റന്നാള്‍ മുബൈയില്‍ ശസ്ത്രകിയ നടത്തുമെന്ന് വിനേഷ് ഫോഗട്ട് അറിയിച്ചു. ഞായാറാഴ്ചയാണ് പരിശീലനത്തിനിടെ പരിക്കേറ്റത്. സ്കാനിങ്ങിനും പരിശോധനക്കും ശേഷം ശസ്ത്രകിയ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിനെ സ്വര്‍ണമെഡല്‍ ജേതാവാണ് വിനേഷ് ഫോഗട്ട്. സെലക്ഷന് ട്രയല്‍സില്ലാതെ ഏഷ്യന്‍ ഗെയിസ് ടീമില്‍ വിനേഷിനെ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. പരുക്ക് ഭേദമായ ശേഷം അടുത്ത വര്‍ഷത്തെ പാരീസ് ഒളിംമ്പിക്സില്‍ രാജ്യത്തിന് വേണ്ടിയിറങ്ങുമെന്നും വിനേഷ് ഫോഗട്ട് പ്രത്യാശ പ്രകടിപ്പിച്ചു. വിനേഷിന് പകരം 53 കിലോഗ്രാം ഇനത്തില്‍ അന്റിം പംഗല്‍ ടീമിലെത്തും.