ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഡിപ്പോ

 ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഡിപ്പോ

478 ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങി. ഗതാഗത മന്ത്രി ജാസിം സൈഫ് അഹ്‍മദ് അല്‍ സുലൈതിയാണ് പുതിയ ബസ് ഡിപ്പോ ഉദ്ഘാടനം ചെയ്‍തത്. ലുസൈല്‍ സിറ്റിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ അത്യാധുനിക ഇലക്ട്രിക് ബസ് ഡിപ്പോയുടെ വിസ്‍തീര്‍ണം നാല് ലക്ഷം ചതുരശ്ര മീറ്ററിലധികമാണ്. ബസ് ബേകള്‍ക്ക് പുറമെ 24 മള്‍ട്ടി പര്‍പസ് കെട്ടിടങ്ങള്‍, റിക്രിയേഷണല്‍ സംവിധാനങ്ങള്‍, ഗ്രീസ് സ്‍പേസുകള്‍ എന്നിവയ്ക്ക് പുറമെ സബ് സ്റ്റേഷനുകളുമുണ്ട്. 25,000 ചതുരശ്ര മീറ്ററില്‍ സജ്ജീകരിച്ചിരിക്കുന്ന പതിനൊന്നായിരത്തോളം സോളാര്‍ പാനലുകളില്‍ നിന്ന് നാല് മെഗാവാട്ട് വൈദ്യുതിയും ഇവിടെ ഉദ്പാദിപ്പിക്കും. ഡിപ്പോയിലെ കെട്ടിടങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി പൂര്‍ണമായും ഇവിടെ നിന്നു തന്നെ കണ്ടെത്താനാവുമെന്ന് അധികൃതര്‍ അറിയിച്ചു.