ലോ​ക​ക​പ്പ് ഷോ​ട്ട് ഗ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ഇ​ന്ന് തു​ട​ക്കം

 ലോ​ക​ക​പ്പ് ഷോ​ട്ട് ഗ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ഇ​ന്ന് തു​ട​ക്കം

63 രാ​ജ്യ​ങ്ങ​ളി​ൽ ​നി​ന്നും 450ഓ​ളം ഷൂ​ട്ട​ർ​മാ​ർ മാ​റ്റു​ര​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ഷൂ​ട്ടി​ങ് ഫെ​ഡ​റേ​ഷ​ൻ ഷോ​ട്ട് ഗ​ൺ വേ​ൾ​ഡ്ക​പ്പി​ന് ​ശ​നി​യാ​ഴ്ച ഖ​ത്ത​റി​ൽ തു​ട​ക്കമായി. ലു​സൈ​ൽ ഷൂ​ട്ടി​ങ് കോം​പ്ല​ക്സി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഇ​ന്റ​ർ​നാ​ഷ​ന​ൽ ഷൂ​ട്ടി​ങ് സ്​​പോ​ർ​ട്സ് ഫെ​ഡ​റേ​ഷ​ന്റെ സു​പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നാ​യ ഷോ​ട്ട് ഗ​ൺ വേ​ൾ​ഡ് ക​പ്പ് ഒ​ളി​മ്പി​ക്സ് യോ​ഗ്യ​ത നേ​ടാ​നു​ള്ള റേ​റ്റി​ങ് പോ​യ​ന്റി​ലും പ്ര​ധാ​ന​മാ​ണ്.

ഖ​ത്ത​ർ ഷൂ​ട്ടി​ങ് ആ​ൻ​ഡ് ആ​ർ​ച്ച​റി അ​സോ​സി​യേ​ഷ​ൻ ആ​ണ് എ​ട്ടു ദി​നം നീ​ളു​ന്ന ​ടൂ​ർ​ണ​മെ​ന്റി​ന്റെ ആ​തി​ഥേ​യ​ർ. 11 രാ​ജ്യ​ങ്ങ​ളി​ലാ​യാ​ണ് സീ​സ​ണി​ലെ 12 ലോ​ക​ക​പ്പ് സീ​രീ​സ് ന​ട​ത്തു​ന്ന​ത്. ജ​നു​വ​രി​യി​ൽ മൊ​റോ​ക്കോ​യി​ൽ തു​ട​ങ്ങി​യ ലോ​ക​ക​പ്പ് സീ​രീ​സി​ൽ ഷോ​ട്ട് ഗ​ൺ മ​ത്സ​ര​ങ്ങ​ൾ​ക്കാ​ണ് ഖ​ത്ത​ർ വേ​ദി​യാ​വു​ന്ന​ത്. ഒ​ളി​മ്പി​ക് ഇ​ന​മാ​യ ഷൂ​ട്ടി​ങ്ങി​ലെ സു​പ്ര​ധാ​ന താ​ര​ങ്ങ​ൾ മാ​റ്റു​ര​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ന് വേ​ദി​യാ​കാ​ൻ ഖ​ത്ത​ർ പൂ​ർ​ണ​മാ​യും സ​ജ്ജ​മാ​യ​താ​യി ചാ​മ്പ്യ​ൻ​ഷി​പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജാ​സിം ഷ​ഹീ​ൻ അ​ൽ സു​ലൈ​തി പ​റ​ഞ്ഞു. ലു​സൈ​ൽ ഷൂ​ട്ടി​ങ് റേ​ഞ്ച് മ​ത്സ​ര​ത്തി​നാ​യി സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞു.

ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​മാ​യി ചാ​മ്പ്യ​ൻ​ഷി​പ്പി​ന് വേ​ദി​യൊ​രു​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു. ത​യാ​റെ​ടു​പ്പ് എ​ന്ന​നി​ല​യി​ൽ ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​മു​മ്പ് ഖ​ത്ത​ർ ഓ​പ​ണി​നും വേ​ദി​യാ​യി​രു​ന്നു. എ​ല്ലാ അ​ർ​ഥ​ത്തി​ലും മി​ക​ച്ച പോ​രാ​ട്ട​ത്തി​ന് ഞ​ങ്ങ​ൾ വേ​ദി​യൊ​രു​ക്കും’ -അ​ൽ സു​ലൈ​തി പ​റ​ഞ്ഞു. ജ​നു​വ​രി മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന 12 സീ​രീ​സു​ക​ൾ അ​ട​ങ്ങി​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ നാ​ലാ​മ​ത്തെ മ​ത്സ​ര​ത്തി​നാ​ണ് ഖ​ത്ത​ർ വേ​ദി​യാ​കു​ന്ന​ത്. ഫൈ​ന​ൽ ഡി​സം​ബ​റി​ൽ ന​ട​ക്കും. ഓ​രോ ​ലോ​ക​ക​പ്പി​ലെ​യും ​സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​ക്ക​ളാ​കും ഫൈ​ന​ലി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്. പു​രു​ഷ വ​നി​ത വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ഖ​ത്ത​റി​നാ​യി അ​ഞ്ചു താ​ര​ങ്ങ​ൾ മ​ത്സ​രി​ക്കു​ന്നു​ണ്ട്. ആ​റു പേ​ര​ട​ങ്ങി​യ ഇ​ന്ത്യ​ൻ ടീ​മും പ​​ങ്കെ​ടു​ക്കു​ന്നു.