ഇന്ന് ലോക ഭക്ഷ്യദിനം

 ഇന്ന് ലോക ഭക്ഷ്യദിനം

ഇന്ന് ലോക ഭക്ഷ്യദിനം. 1945 ഒക്ടോബര്‍ 16 നാണ് ഐക്യരാഷ്ട്രസഭ, ഭക്ഷ്യ കാര്‍ഷിക സംഘടന ( FAO) രൂപീകരിച്ചത്. ആ ഓര്‍മ നില നിറുത്തുന്നതിനാണ് 1979 മുതല്‍ എല്ലാവര്‍ഷവും ഒക്ടോബര്‍ 16, ലോക ഭക്ഷ്യദിനംആയി ആചരിക്കപ്പെടുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് ഈ ദിനാചരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. ആരെയും പിന്നിലാക്കരുത് (Leave no one behind) എന്നതാണ് 2022ലെ ഭക്ഷ്യദിന സന്ദേശം. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പു വരുത്തുക എന്നതാണ് ഈ ദിനത്തിന്റെ ആപ്തവാക്യം. ദാരിദ്ര്യത്തിനും വിശപ്പിനും കാരണമായ ഒട്ടേറെ പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കാനും പരിഹാരം കണ്ടെത്താനുമുള്ള ബോധവത്കരണമാണ് ഈ ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്തെ 150 രാജ്യങ്ങളില്‍ ഈ ആഘോഷം നടക്കുന്നുണ്ട്.