സ്വയം പ്രതിരോധമുറകള്‍ പഠിക്കാന്‍ പോലീസ് നടത്തിയ വാക്ക് ഇന്‍ ട്രെയിനിങ്ങില്‍ മികച്ച ജനപങ്കാളിത്തം
ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ജ്വാല എന്ന പേരില്‍ എല്ലാ ജില്ലകളിലും പോലീസ് സംഘടിപ്പിച്ച വാക്ക് ഇന്‍ ട്രെയിനിങ് കുട്ടികളും മുതിര്‍ന്ന വനിതകളും ഉള്‍പ്പെടെയുളളവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അതിക്രമങ്ങള്‍ നേരിടുന്നതിനുളള ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നതിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലീസിന്‍റെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസമായി നടത്തിയ സ്വയം പ്രതിരോധ പരിശീലന പരിപാടി സമാപിച്ചു. സംസ്ഥാനത്ത് 8125 പേരാണ് പ്രായഭേദമന്യേ പരിശീലനത്തില്‍ പങ്കെടുത്തത്.
സിനിമാതാരങ്ങളും ജനപ്രതിനിധികളും വിവിധ ജില്ലകളില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു. സ്വയം പ്രതിരോധമുറകളില്‍ പ്രത്യേക പരിശീലനം നേടിയ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ക്ലാസ്സുകളെടുത്തു. എല്ലാ ജില്ലകളിലും സൗജന്യമായാണ് പരിശീലനം നല്‍കിയത്. ശനി, ഞായര്‍ ദിവസങ്ങളിലായി ദിവസേന നാലു ബാച്ചുകളിലായാണ് പരിശീലനം നല്‍കിയത്.
പരിപാടിയില്‍ പങ്കെടുത്തവരുടെ ജില്ല തിരിച്ചുളള കണക്ക് ചുവടെ:
തിരുവനന്തപുരം സിറ്റി – 525
തിരുവനന്തപുരം റൂറല്‍ – 271
കൊല്ലം സിറ്റി – 570
കൊല്ലം റൂറല്‍ – 522
പത്തനംതിട്ട – 246
ആലപ്പുഴ- 393
ഇടുക്കി – 355
കോട്ടയം – 306
കൊച്ചി സിറ്റി – 401
എറണാകുളം റൂറല്‍ – 276
തൃശ്ശൂര്‍ സിറ്റി – 379
തൃശ്ശൂര്‍ റൂറല്‍ – 701
പാലക്കാട് – 274
മലപ്പുറം – 259
കോഴിക്കോട് സിറ്റി – 328
കോഴിക്കോട് റൂറല്‍ – 432
വയനാട് – 584
കണ്ണൂര്‍ സിറ്റി – 511
കണ്ണൂര്‍ റൂറല്‍ – 306
കാസര്‍ഗോഡ് – 486
കേരള പോലീസിന്‍റെ ആഭിമുഖ്യത്തില്‍ 2015 ല്‍ ആരംഭിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടിയിലൂടെ ഇതുവരെ ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും സ്വയം പ്രതിരോധ മുറകളില്‍ പരിശീലനം നേടിയിട്ടുണ്ട്. എല്ലാ ജില്ലകളിലും നാലു വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് പരിശീലനം നല്‍കുന്നത്. ജനമൈത്രി സുരക്ഷാപദ്ധതിയുടെ കീഴില്‍ നല്‍കുന്ന ഈ പരിശീലനം തികച്ചും സൗജന്യമാണ്. ഫോണ്‍ 0471 2318188 .