മന്ത്രവാദിനി പൊലീസ് കസ്റ്റഡിയിൽ
പത്തനംതിട്ട മലയാലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്ര വാദം നടത്തിയ വാസന്തി മഠത്തിൽ മന്ത്രവാദിനിയും ഭർത്താവും പൊലീസ് കസ്റ്റഡിയിൽ. നാട്ടുകാരും യുവജന സംഘടനകളും ചേർന്ന് മന്ത്രവാദിനിയുടെ വീടിനു മുന്നിൽ നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് പൊലീസ് എത്തിയത്. സ്ഥാപനം പൂട്ടുന്നത് വരെ നിരന്തരം സമരം തുടരുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് മഠത്തിന് മുന്നിൽ പ്രതിഷേധക്കാർ ഇപ്പോഴും തുടരുകയാണ്.
മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇവരെ എതിർക്കുന്ന നാട്ടുകാരെയൊക്കെ നാല്പത്തിയൊന്നാം ദിവസം മരിച്ചുപോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും. ഇതിനായി ഗുണ്ടകളെ ഉപയോഗിക്കുന്നതായും അന്വേഷണത്തിന് വരുമ്പോൾ ഉദ്യോഗസ്ഥരെ അസഭ്യം പറയുന്നതായും നാട്ടുകാർ പറയുന്നു.