ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം
ഇടുക്കി ശാന്തൻപാറ പഞ്ചായത്തിലെ പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. രാത്രി 10 മണിയോടെ എസ്റ്റേറ്റിലെത്തിയ അരിക്കൊമ്പൻ ലേബർ ക്യാന്റീന്റെ ചുമര് ഇടിച്ചു തകർത്തു. ശബ്ദം കേട്ട് പുറത്തിറങ്ങിയ ക്യാന്റീൻ നടത്തിപ്പുകാരൻ എഡ്വിനെ കുറെ ദൂരം ആന ഓടിച്ചു. സമീപത്തെ ലയത്തിലേക്ക് ഓടിക്കയറിയാണ് എഡ്വിൻ രക്ഷപെട്ടത്.
ബഹളം കേട്ട് ഓടിയെത്തിയ തൊഴിലാളികൾ ശബ്ദം ഉണ്ടാക്കി ആനയെ തുരത്തി. താത്കാലികമായി പ്രവർത്തിക്കുന്ന റേഷൻ കട ഈ ക്യാന്റീന്റെ സമീപമാണ് പ്രവത്തിക്കുന്നത്. അതേസമയം, ഇടുക്കിയിലെ വന്യ ജീവി ആക്രമണം തടയുന്നതിനുളള നടപടികൾ അവലോകനം ചെയ്യാൻ വനം മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിട്ടുണ്ട്.