പുതിയ ഫീച്ചറുമായി വാട്സാപ്പ്
ഡെസ്ക്ടോപ്പിലെ വാട്ട്സ്ആപ്പ് പതിപ്പില്‍ പുതിയ സ്ക്രീൻ ലോക്ക് ഫീച്ചർ പരീക്ഷിക്കുകയാണ് മെറ്റയിപ്പോൾ. നിലവിൽ ആൻഡ്രോയിഡിലും ഐഒഎസിലും ഉപയോക്താക്കൾക്ക് സ്ക്രീൻ ലോക്ക് ഉപയോഗിക്കാനാകും. ഇതിനായി ഫിംഗര്പ്രിന്റോ പിന്നോ സെറ്റ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. പക്ഷേ ഡെസ്ക്ടോപ്പിൽ വാട്ട്സ്ആപ്പ് ലോഗിൻ ചെയ്യുന്ന ഉപയോക്താക്കൾക്ക് ഇത്തരമൊരു സുരക്ഷാ ഫീച്ചർ ലഭ്യമല്ല. വാബെറ്റ് ഇൻഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് സിസ്റ്റത്തിനടുത്ത് ഉപയോക്താവ് ഇല്ലാതെയിരിക്കുന്ന സമയത്ത് വാട്ട്സ്ആപ്പിൽ അനധികൃത ആക്സസ് നടക്കാൻ ഇടയുണ്ട്. ഇത് പരിഹരിക്കാൻ പാസ്വേഡ് സജ്ജീകരണമെന്ന പുതിയ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും. ഇതുവരെ ഉപയോക്താക്കൾക്ക് ലഭ്യമായിട്ടില്ലാത്ത ഈ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ ബീറ്റ ഉപയോക്താക്കൾക്ക് ഇത് ലഭ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി.