വാട്ടർ ബെൽ മുഴങ്ങും
ബംഗളൂരുവിൽ വീണ്ടും വാട്ടർ ബെൽ മുഴങ്ങും. കുട്ടികളെ വെള്ളം കുടിക്കാൻ പ്രേരിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ വാട്ടർ ബെല്ലുകൾ അടിക്കും. ഇടവേളക്കു ശേഷമാണ് ഈ പദ്ധതി വീണ്ടും തുടങ്ങുന്നത്. നിശ്ചിത ഇടവേളകളിൽ വാട്ടർ ബെല്ലുകൾ അടിക്കും. ഈ സമയങ്ങളിൽ കുട്ടികൾ വെള്ളം കുടിക്കണം. നിർജലീകരണം, വയറുവേദന, തലവേദന തുടങ്ങിയ പ്രശ്നങ്ങൾ കുട്ടികളിൽ ഉണ്ടാകുന്നുവെന്ന രക്ഷിതാക്കളുടെ പരാതികളുടെ കൂടി അടിസ്ഥാനത്തിലാണിത്. 2019ലാണ് ആദ്യമായി കർണാടകയിൽ വാട്ടർ ബെൽ ആശയം വരുന്നത്. വെള്ളം കുടിക്കാൻ ഓർമപ്പെടുത്തുന്ന ഈ ബെൽ അടിക്കുന്നതോടെ കുട്ടികൾ വെള്ളം കുടിക്കുകയാണ് വേണ്ടത്. നിശ്ചിത അളവിൽ വെള്ളം കുടിക്കുന്നതിന്റെ പ്രാധാന്യം വിദ്യാർഥികളെ ഓർമപ്പെടുത്തുന്നതുകൂടിയാണ് ഈ പദ്ധതി.