വാൾനട്ട് കുതിർത്ത് കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ
ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ഭക്ഷണത്തിന്റെ പോഷകമൂല്യം വർദ്ധിപ്പിക്കും. കൂടാതെ ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. വാൾനട്ട് കഴിക്കാനുള്ള ഏറ്റവും നല്ല വഴികളിൽ ഒന്ന് രാത്രി മുഴുവൻ കുതിർത്ത ശേഷം രാവിലെ കഴിക്കുക എന്നതാണ്.2-4 വാൾനട്ട് ഒരു കപ്പ് വെള്ളത്തിൽ രാത്രി മുക്കിവയ്ക്കുക. പിറ്റേന്ന് രാവിലെ കുതിർത്ത വാൾനട്ട് കഴിക്കുക.
ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ കുതിർത്ത വാൾനട്ട് സഹായിക്കും.
വാൾനട്ട് കുതിർക്കുമ്പോൾ നിങ്ങളുടെ ശരീരത്തിന് പോഷകങ്ങൾ കൂടുതൽ എളുപ്പത്തിൽ ആഗിരണം ചെയ്യാൻ കഴിയും. മെലറ്റോണിൻ എന്ന രാസവസ്തു അടങ്ങിയതിനാൽ വാൾനട്ട് കഴിക്കുന്നതിലൂടെ നല്ല ഉറക്കം ലഭിക്കും. രാവിലെയും കിടക്കുന്നതിന് തൊട്ടുമുമ്പും കുതിർത്ത വാൾനട്ട് കഴിച്ചാൽ നല്ല ഉറക്കം ലഭിക്കും. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.