വോട്ടർ ഹെൽപ് ലൈൻ
ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം സുപ്രധാന പ്രഖ്യാപനങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിംഗ് ശതമാനം ഉയർത്താൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു. ഹിമാചൽ തെരഞ്ഞെടുപ്പിൽ യുവാക്കളുടെയും സ്ത്രീകളുടേയും വോട്ടിംഗ് ശതമാനം വർധിപ്പിക്കാൻ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വയോധികരെയും കോളേജ് വിദ്യാർത്ഥികളെയും ബൂത്തുകളിൽ എത്തിക്കാൻ പ്രവർത്തനങ്ങൾ ഉണ്ടാകും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ നൽകാൻ വോട്ടർ ഹെൽപ് ലൈൻ ആപ്പ് പ്രയോജനപ്പെടുത്താമെന്ന് രാജീവ് കുമാർ വ്യക്തമാക്കി. ആപ്പ് വഴി പരാതി നൽകിയാൽ ഒന്നര മണിക്കൂറിനകം നടപടി ഉറപ്പാണ്.കുറഞ്ഞ പോളിംഗ് ശതമാനം ഉള്ള ഇടങ്ങളിൽ പ്രത്യേക പരിശോധന നടത്തും. കെവൈസി (KYC – know your candidate) ആപ്പ് വഴി സ്ഥാനാർത്ഥിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭിക്കും. കേസ് വിവരങ്ങളും സ്വത്ത് സംബന്ധിച്ച വിവരങ്ങളും ഉൾപ്പെടെ ഈ ആപ്പിൽ ലഭ്യമാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.