വിറ്റാമിൻ ഡിയുടെ കുറവ് പ്രമേഹ സാധ്യത കൂട്ടുമോ?

 വിറ്റാമിൻ ഡിയുടെ കുറവ് പ്രമേഹ സാധ്യത കൂട്ടുമോ?

ടൈപ്പ് 2 പ്രമേഹം പിടിപെടുന്നവരുടെ എണ്ണം ദിവസവും വർദ്ധിച്ച് വരികയാണ്. ഇതോടൊപ്പം തന്നെ ആളുകളുടെ ആരോഗ്യപ്രശ്നങ്ങളും വര്‍ധിച്ചു വരുന്നു. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയാണ് വിവിധ ജീവിത ശെെലി രോ​ഗങ്ങൾക്ക് കാരണം. പ്രമേഹ സാധ്യത കുറയ്ക്കാൻ വിറ്റാമിൻ ഡി വലിയ പങ്കാണ് വഹിക്കുന്നത്.പ്രമേഹരോഗികൾ മാത്രമല്ല, ഇൻസുലിൻ ആഗിരണം ചെയ്യുന്നതിലും നമ്മുടെ ശരീരത്തിന്റെ ഫലപ്രദമായ പ്രവർത്തനത്തിലും ഈ പോഷകത്തിന്റെ പങ്ക് വളരെ വലുതാണ്. വിറ്റാമിൻ ഡിയുടെ അളവ് കുറയുകയാണെങ്കിൽ ഇൻസുലിൻ പ്രതിരോധം വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു.വിറ്റാമിൻ ഡി 3 ഇൻസുലിൻ പ്രതിരോധം ഉണ്ടാകുന്നതിൽ ഒരു സംരക്ഷക ഘടകമായി പ്രവർത്തിക്കുന്നു, കാരണം ഇത് പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് ശക്തിമായി പ്രവർത്തിക്കുന്നു.

ഇൻസുലിൻ പ്രതിരോധവും കുറഞ്ഞ അളവിൽ വിറ്റാമിൻ ഡിയും ഉള്ള ആളുകൾക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്.വിറ്റാമിൻ ഡി ശരീരത്തിലെ ഇൻസുലിൻ പാതകളുടെ എണ്ണം വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയാൻ കോശങ്ങളെ കാർബോഹൈഡ്രേറ്റും പഞ്ചസാരയും നന്നായി ആഗിരണം ചെയ്യാൻ അനുവദിക്കുകയും ചെയ്യുന്നു. മുട്ടയുടെ മഞ്ഞക്കരു, സാൽമൺ മത്സ്യം, അയല, കൂൺ, പാൽ എന്നിവയില്‍ വിറ്റാമിൻ ഡി ധാരാളമുണ്ട്.സൂര്യപ്രകാശമാണ് വിറ്റാമിൻ ഡിയുടെ പ്രധാന ഉറവിടം. അതിനാല്‍, ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവ് മെച്ചപ്പെടുത്താനുള്ള ഏറ്റവും മികച്ച മാർഗ്ഗം സൂര്യപ്രകാശം കൊള്ളുക എന്നത് തന്നെയാണ്.വിഷാദം, ക്ഷീണം, വേണ്ടത്ര ഉറക്കം ലഭിക്കാത്ത അവസ്ഥ, പേശി ബലഹീനത, അസ്ഥി വേദന, മുടികൊഴിച്ചിൽ, വിശപ്പില്ലായ്മ എന്നിവയാണ് വിറ്റാമിൻ ഡി കുറവിന്റെ ലക്ഷണങ്ങൾ.

Keerthi