വാസ്തുവിദ്യാ ഗുരുകുലത്തിൽ കോഴ്‌സുകൾ ജനുവരി മുതൽ

 വാസ്തുവിദ്യാ ഗുരുകുലത്തിൽ കോഴ്‌സുകൾ ജനുവരി മുതൽ

സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ആറന്മുള കേന്ദ്രമാക്കി വാസ്തുവിദ്യാ ഗുരുകുലത്തില്‍ ഇനിപ്പറയുന്ന കോഴ്‌സുകള്‍ 2023 ജനുവരി മുതല്‍ ആരംഭിക്കും. പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമയോ, ഇന്‍ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരു വര്‍ഷം) ആകെ സീറ്റ് 25. അധ്യയന മാധ്യമം മലയാളം. യോഗ്യത ബിടെക് -സിവില്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍ വിഷയങ്ങളില്‍ ബിരുദം. അപേക്ഷ ഫീസ് 200 രൂപ.

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍ (ഒരു വര്‍ഷം) പ്രായപരിധി 35 വയസ്. യോഗ്യത എസ്.എസ്.എല്‍.സി. ആകെ സീറ്റ് 40. (50 ശതമാനം വിശ്വകര്‍മ്മ വിഭാഗത്തിനായി നീക്കി വച്ചിരിക്കുന്നു). അധ്യയന മാധ്യമം മലയാളം. അപേക്ഷ ഫീസ് 100 രൂപ.

ചുമര്‍ ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. പ്രായപരിധി ഇല്ല. യോഗ്യത: എസ്.എസ്.എല്‍.സി. ആകെ സീറ്റ് 25. അപേക്ഷ ഫീസ് 200 രൂപ.

അപേക്ഷകള്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട, പിന്‍ 689533. വിലാസത്തില്‍ ലഭ്യമാക്കേണ്ട അവസാന തീയതി ഡിസംബര്‍ ഒന്ന്. www.vasthuvidyagurukulam.com വെബ്‌സൈറ്റില്‍ കൂടി ഓണ്‍ലൈനായും അപേക്ഷകള്‍ ലഭ്യമാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വാസ്തുവിദ്യാ ഗുരുകുലവുമായി ബന്ധപ്പെടുക. ഫോണ്‍ 0468 2319740, 9847053294,9947739442, 9847053293.