ടൂറിസ്റ്റ് ബസും കെഎസ്ആർടിസിയും അപകട സ്ഥലത്തുനിന്ന് മാറ്റി
വടക്കഞ്ചേരിയിൽ അപകടത്തിൽപെട്ട ടൂറിസ്റ്റ് ബസ്സും കെഎസ്ആർടിസിയും അപകട സ്ഥലത്തുനിന്ന് വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. നാളെയും കൂടി കസ്റ്റഡി കാലാവധി ഉള്ള പ്രതികളുടെ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്. 9 പേരുടെ മരണത്തിനിടയാക്കിയ ലൂമിനസ് ടൂറിസ്റ്റ് ബസ് ഉടമ എസ്.അരുണിനെയും ഡ്രൈവർ ജോമോനെയും ആലത്തൂർ ഡി വൈ എസ് പി ആർ അശോകൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നേരിട്ടെത്തി നാട്ടകത്തെ സ്വകാര്യ ബസ് സർവീസ് സെന്ററിൽ എത്തിച്ചു തെളിവെടുത്തിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിന് ഇരുവരെയും തെളിവെടുപ്പിനായി എത്തിച്ച് വിവരങ്ങൾ ശേഖരിച്ചതിനു ശേഷം ഇരുവരെയും കൊണ്ടു പൊലീസ് പാലക്കാട്ടേക്കു മടങ്ങി. കെ എസ് ആർ ടി ബസ് ജീവനക്കാരേയും യാത്രക്കാരേയും പൊലീസ് ചോദ്യം ചെയ്തു.