ഇന്ന് ഉത്രാടം
ഇന്ന് ഉത്രാടം. മലയാളികള്‍ക്ക് ഇന്ന് ഉത്രാടപ്പാച്ചില്‍ ആണ്. ഓണത്തിനുള്ള തയ്യാറെടുപ്പിന്റെ അവസാന മണിക്കൂറുകളിലേക്ക് കടന്നു നാടും നഗരവും. തുണിക്കടകളിലും പച്ചക്കറി കടകളിലും തിരക്കോട് തിരക്കാണ്. ഉത്രാടദിനമായ ഇന്ന് വലിയ കച്ചവടമാണ് പ്രതീക്ഷിക്കുന്നത്. അത്തം മുതൽ സജീവമായതാണ് ഓണവിപണി. സ്കൂളുകൾ അടച്ചതോടെ കടകളിൽ തിരക്കേറി. കൊച്ചിയിലെ പ്രധാന കച്ചവട കേന്ദ്രങ്ങളായ ബ്രോഡ് വേയിലും തൃപ്പൂണിത്തുറയിലും മുൻ വർഷങ്ങളിലെ പോലെ കച്ചവടം പൊടിപൊടിക്കുകയാണ്. അവശ്യ വസ്തുക്കള്‍ക്ക് വില കയറിയത് ജനങ്ങളെ ബാധിച്ചിട്ടുണ്ടെങ്കിലും ഓണം പരമാവധി ആഘോഷപൂര്വമാക്കാനൊരുങ്ങുകയാണ് നാട്.