ഇന്ന് ഇടക്കാല തിരഞ്ഞെടുപ്പ്

 ഇന്ന് ഇടക്കാല തിരഞ്ഞെടുപ്പ്

അമേരിക്കയില്‍ ഇന്ന് ഇടക്കാല തിരഞ്ഞെടുപ്പ്. ജനപ്രതിനിധി സഭ, സെനറ്റ്, സംസ്ഥാന ഗവര്‍ണര്‍, പ്രാദേശിക സര്‍ക്കാര്‍ സ്ഥാനങ്ങളിലേക്കാണ് ഇന്ന് നിര്‍ണായകമായ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുക. 435 സീറ്റുകളുള്ള യുഎസ് ജനപ്രതിനിധി സഭയിലും ഒഴിവുള്ള 35 യുഎസ് സെനറ്റ് സീറ്റുകളിലും വിജയി ആധിപത്യം സ്ഥാപിക്കുമെന്നതിനാല്‍ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് കാര്യമായ പ്രാധാന്യമുണ്ട്. കുതിച്ചുയരുന്ന വിലയിലും കുറ്റകൃത്യങ്ങളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ ബൈഡന്‍ ഭരണകൂടത്തെ വിമര്‍ശിക്കുമ്പോഴാണ് രാജ്യം തിരഞ്ഞെടുപ്പിലേക്ക് കൂടി കടന്നിരിക്കുന്നത്. യുഎസ് ഇലക്ഷന്‍ പ്രോജക്ട് അനുസരിച്ച്, ഏകദേശം 43 ദശലക്ഷം അമേരിക്കക്കാര്‍ നേരിട്ടോ തപാല്‍ വഴിയോ വോട്ട് രേഖപ്പെടുത്തും. എല്ലാ സീറ്റുകളുടെയും ഫലം പൂര്‍ണമായും പുറത്ത് വരാന്‍ ഒരാഴ്ചയോളം എടുത്തേക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.