സിവിൽ സർവീസ് പരീക്ഷാ പരിശീലനം
സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിനു പട്ടികജാതി വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ‘ലക്ഷ്യ’സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല ബിരുദമാണ് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത. നിലവിൽ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്ന സമയത്ത് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. പ്രായപരിധി01.04.2023 ൽ 20-36 വയസ്.
പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവീസസ് എക്‌സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റി നടത്തുന്ന പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പരീശീലനാർഥികളെ തെരഞ്ഞെടുക്കുന്നത്. ആകെ സീറ്റിന്റെ 25 ശതമാനം പട്ടികജാതിയിലെ ദുർബല വിഭാഗങ്ങൾ ആയ (വേടൻ,നായാടി, അരുന്ധതിയാർ,ചക്കിലിയൻ, കള്ളാടി) വിഭാഗങ്ങളിൽ ഉൾപ്പെടുന്ന അപേക്ഷകർക്കായി നീക്കിവയ്ക്കും. മികച്ച സിവിൽ സർവീസ് പരിശീലന സ്ഥാപനങ്ങളുടെ ഒരു പട്ടിക ഐ.സി.എസ്.ഇ.റ്റി.എസ് തയാറാക്കിയിട്ടുണ്ട്.
ഐ.സി.എസ്.ഇ.റ്റി.എസ്-ന്റെ വെബ്‌സൈറ്റായ www.icsets.orgമുഖേന ഓൺലൈനായി മാത്രം അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 30നു വൈകിട്ട് അഞ്ചു മണി. പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡും അഭിമുഖത്തിന് തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള അറിയിപ്പും അപേക്ഷയിൽ രേഖപ്പെടുത്തിയ ഇ-മെയിൽ വിലാസത്തിൽ അയയ്ക്കും. പ്രവേശന പരീക്ഷയും തുടർന്നുള്ള അഭിമുഖവും സംബന്ധിച്ചുള്ള അറിയിപ്പുകൾക്ക് വെബ്‌സൈറ്റ് പരിശോധിക്കണം. പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 0471-2533272, 8547630004, 9446412579,www.icsets.org, icsets@gmail.com.