ഉപ്പുമാവ് ഉണ്ടാക്കുമ്പോൾ കട്ടപിടിക്കാതിരിക്കാൻ

 ഉപ്പുമാവ് ഉണ്ടാക്കുമ്പോൾ കട്ടപിടിക്കാതിരിക്കാൻ

Upma made of samolina or rava upma, most famous south indian breakfast item which is arranged in a black plate and garnished with fried cashew nut and curry leaves with grey colour background.

ഉപ്പുമാവ് ഉണ്ടാക്കുമ്പോൾ എല്ലാവരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് റവ കട്ട പിടിക്കുന്നത്. എന്നാൽ ഉപ്പുമാവ് ഉണ്ടാക്കുന്നതിന് മുൻപ് റവ നെയ്യിൽ ഒന്ന് ചൂടാക്കിയെടുത്താൽ ഉപ്പുമാവ് കട്ടകെട്ടില്ല.ഒരു പാനിൽ നെയ്യ് ഒ‍ഴിച്ച ശേഷം റവ ചെറിയ തീയിൽ 2 മിനിറ്റ് വറുത്ത് മാറ്റുക.
മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് ഇഞ്ചി, പച്ചമുളക് അരിഞ്ഞത് എന്നിവ ഇട്ട് മൂപ്പിച്ച ശേഷം കായ പൊടി ഇട്ട് ഇളക്കുക.അതിനുശേഷം സവാള ചെറുതാക്കി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ഇട്ട് വഴറ്റുക. ഇതിലേക്ക് കാരറ്റും ഗ്രീൻ പീസും ഇട്ട് വഴറ്റുക.

ശേഷം മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഇട്ട് ഒന്ന് കൂടി ഇളക്കുക. അതിലേക്ക് വറുത്ത റവ ചേർത്ത് നന്നായി യോജിപ്പിക്കുക. 2 കപ്പ് വെള്ളം ഒഴിച്ച് നന്നായി ഇളക്കി കൊണ്ടിരിക്കുക. വെള്ളം വറ്റിയാൽ നെയ്യ് ഒഴിച്ച് ഇളക്കിയ ശേഷം തീ അണക്കുക.

Ashwani Anilkumar

https://newscom.live