ചരിത്ര നേട്ടവുമായി ഇന്ത്യ ; പ്രഥമ വനിത അണ്ടര്‍ 19 ട്വന്റി20 ലോകകിരീടം ഇന്ത്യയ്ക്ക്

 ചരിത്ര നേട്ടവുമായി ഇന്ത്യ ; പ്രഥമ വനിത അണ്ടര്‍ 19 ട്വന്റി20 ലോകകിരീടം ഇന്ത്യയ്ക്ക്

പ്രഥമ അണ്ടര്‍ 19 വനിത ലോകകിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴുവിക്കറ്റിന് തകര്‍ത്താണ് വനിത വിഭാഗം ക്രിക്കറ്റിലെ ആദ്യ ലോകകിരീടം ഇന്ത്യ സ്വന്തമാക്കിയത്. 68 റണ്‍സിന് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട ഇന്ത്യ ആറ് ഓവര്‍ ബാക്കിനില്‍ക്കെ വിജയലക്ഷ്യം മറികടന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയ്ക്ക് മറ്റൊരു ട്വന്റി 20 ലോകകിരീടം കൂടി. എം എസ് ധോണി കിരീടമുയര്‍ത്തി 16 വര്‍ഷത്തിനിപ്പുറം വനിത ക്രിക്കറ്റില്‍ ഇന്ത്യയുടെ കന്നിക്കിരീടം സമ്മാനിച്ച് ഷഫാലി വര്‍മയും സംഘവും. ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ച ഇന്ത്യ നാലാം പന്തില്‍ വിക്കറ്റ് വേട്ട തുടങ്ങി. പത്തോവറിനകം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്ക്രീവെന്‍സ് അടക്കം അഞ്ചുപേര്‍ പുറത്ത്.

ഇന്ത്യന്‍ പെണ്‍കുട്ടികളുടെ തകര്‍പ്പന്‍ ഫീല്‍ഡിങ് കൂടിയായതോടെ 68 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ ഔട്ട്. അതിവേഗം 15 റണ്‍സ് നേടി ഷെഫാലി തുടക്കത്തിലെ പുറത്തായെങ്കിലും സൗമ്യ തിവാരി – ത്രിഷ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ക്ഷമയോടെ ഇന്ത്യയെ മുന്നോട്ടുനയിച്ചു. ജയത്തിന് മൂന്നുറണ്‍സ് അകലെ തൃഷയെ നഷ്മായെങ്കിലും 14ാം ഓവറിലെ അവസാന പന്തില്‍ ഇന്ത്യ ജയമുറപ്പിച്ചു.