ആഭ്യന്തര മന്ത്രിയായി സുവെല്ല ബ്രേവർമാൻ

 ആഭ്യന്തര മന്ത്രിയായി സുവെല്ല ബ്രേവർമാൻ

ഇന്ത്യൻ വംശജയായ കൺസർവേറ്റീവ് പാർട്ടി എംപി സുവെല്ല ബ്രേവർമാനെ ആഭ്യന്തര മന്ത്രിയായി നിയമിച്ചു. പ്രധാനമന്ത്രി ഋഷി സുനക്കിന്റെ മന്ത്രിസഭയിൽ വീണ്ടും ആഭ്യന്തര മന്ത്രിയായി ചുമതലയേൽക്കുകയാണ് സുവെല്ല ബ്രേവർമാൻ. നേരത്തെ ലിസ് ട്രസ് മന്ത്രിസഭയിൽ ഇതേ വകുപ്പ് കൈകാര്യം ചെയ്‌തിരുന്ന സുവെല്ല ഔദ്യോഗിക രേഖ സ്വന്തം ഇമെയിൽ മുഖാന്തരം അയച്ചെന്ന നിയമലംഘനം കാരണം രാജി വെക്കേണ്ടി വരികയായിരുന്നു. ഇത് കഴിഞ്ഞ് കേവലം 6 ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും ഇവരുടെ തിരിച്ചുവരവ്.