സ്വദേശിവത്കരണം; നടപടി എടുത്ത് യുഎഇ

 സ്വദേശിവത്കരണം; നടപടി എടുത്ത് യുഎഇ

യുഎഇയില്‍ 50 പേരില്‍ കൂടുതല്‍ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനികള്‍ സ്വദേശിവത്കരണം പാലിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. വിദഗ്ധ തൊഴില്‍ തസ്‍തികകളില്‍ രണ്ട് ശതമാനം സ്വദേശിവത്കരണം പാലിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.

ഈ വര്‍ഷം അവസാനത്തോടെ സ്വകാര്യ കമ്പനികള്‍ സ്വദേശിവത്കരണ ലക്ഷ്യത്തിന്റ ആദ്യഘട്ടം പൂര്‍ത്തീകരിക്കണമെന്നാണ് യുഎഇ ക്യാബിനറ്റ് നേരത്തെ പുറത്തിറക്കിയ അറിയിപ്പില്‍ പറഞ്ഞിരുന്നത്. ഈ വര്‍ഷം മേയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. 50 ജീവനക്കാരിലധികമുള്ള സ്വകാര്യ മേഖലയിലെ കമ്പനികള്‍ കുറഞ്ഞത് രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് നിബന്ധന.

Ananthu Santhosh

https://newscom.live/