യു.എ.ഇയിലേക്ക് സെക്യൂരിറ്റി ​ഗാർഡ് നിയമനം

 യു.എ.ഇയിലേക്ക് സെക്യൂരിറ്റി ​ഗാർഡ് നിയമനം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനെ U.A.E.-ലേക്ക് സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രീ-സെലക്ഷനു വേണ്ടി ജൂലൈ ഒൻപത് ഞായറാഴ്ച അങ്കമാലിയിൽ വച്ച് വാക്ക്-ഇൻ-ഇന്റർവ്യൂ (പുരുഷന്മാർ മാത്രം) നടത്തുന്നു. ഉദ്യോഗാർത്ഥികൾ SSLC പാസായിരിക്കണം. കൂടാതെ ഇംഗ്ലീഷിൽ നല്ല ആശയവിനിമയ വൈദഗ്ധ്യവും ഏതെങ്കിലും മേഖലയിൽ ചുരുങ്ങിയത് 2 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി 25-40. ആവശ്യമായ ഏറ്റവും കുറഞ്ഞ ഉയരം 5’5″.

സൈനിക/അർദ്ധ സൈനിക വിഭാഗങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർക് മുൻഗണന ഉണ്ടായിരിക്കും. ആകർഷകമായ ശമ്പളം കൂടാതെ താമസസൗകര്യം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.

താല്പര്യമുള്ളവർ ബയോഡേറ്റ, ഒറിജിനൽ പാസ്പോർട്ട്, യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂലൈ 9 ഞായറാഴ്ച രാവിലെ 9 മണിക്കും 12 മണിക്കും ഇടയിൽ ODEPC Training centre, Floor 4, Tower 1, Inkel Business Park (Near TELK), Angamaly എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്‌. വിശദ വിവരങ്ങൾക്ക് https://odepc.kerala.gov.in/jobs/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ – 0471-2329440/41/42/43/45; Mob: 77364 96574.