പ​ണ​പ്പെ​രു​പ്പം ഈ ​വ​ർ​ഷം കു​റ​യു​മെ​ന്ന് സെ​ൻ​ട്ര​ൽ ബാ​ങ്ക്

 പ​ണ​പ്പെ​രു​പ്പം ഈ ​വ​ർ​ഷം കു​റ​യു​മെ​ന്ന് സെ​ൻ​ട്ര​ൽ ബാ​ങ്ക്

ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഗോ​ള​ത​ല​ത്തി​ൽ ദൃ​ശ്യ​മാ​യ പ​ണ​പ്പെ​രു​പ്പ സ​മ്മ​ർ​ദം യു.​എ.​ഇ​യി​ൽ ഈ ​വ​ർ​ഷം ഇ​നി​യും കു​റ​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്. അ​റ​ബ് ലോ​ക​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​യ രാ​ജ്യം ശ​ക്ത​മാ​യ വ​ള​ർ​ച്ചാ​വേ​ഗ​ത നി​ല​നി​ർ​ത്തു​ന്ന​തി​നാ​യാ​ണ്​ നേ​ട്ടം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം യു.​എ.​ഇ​യി​ലെ പ​ണ​പ്പെ​രു​പ്പം അ​ന്താ​രാ​ഷ്ട്ര ശ​രാ​ശ​രി​യാ​യ 8.8 ശ​ത​മാ​ന​ത്തി​നും താ​ഴെ​യാ​യി​രു​ന്നു. ബാ​ങ്ക്​ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും ന​യ​വു​മാ​ണ്​ ഇ​ത്ത​ര​മൊ​രു മു​ന്നേ​റ്റ​ത്തി​ന്​ കാ​ര​ണ​മാ​യ​തെ​ന്ന്​ ബാ​ങ്ക്​ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ​കാ​ര്യ വ​കു​പ്പ്​ മ​ന്ത്രി​യു​മാ​യ ഷെയ്ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ പ​റ​ഞ്ഞു. ​