ട്വിറ്റർ മോഡലിൽ പുതിയ സോഷ്യൽ മീഡിയയുമായി മെറ്റ
ട്വിറ്റർ മാതൃകയിൽ പുതിയ സമൂഹ മാധ്യമം നിർമിക്കുന്നത് പരിഗണനയിൽ ആണെന്ന് ഫേസ്ബുക് മാതൃ കമ്പനി മെറ്റ. . പി 92 എന്നാണ് പദ്ധതിയെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്. ട്വിറ്ററിനെ പോലെ ചെറു കുറിപ്പുകൾ പങ്കുവയ്ക്കാവുന്ന സമൂഹമാധ്യമം ആയിരിക്കും ഇത്. മാസ്റ്റഡോൺ അടക്കമുള്ള ഡിസെൻട്രലൈസ്ഡ് ആപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന സംവിധാനമാണ് ആലോചിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ നിന്ന് ഉപയോക്താക്കളെ എത്തിക്കുന്നതടക്കം വിപുലമായ പദ്ധതികൾ കന്പനിക്കുണ്ടെന്നാണ് റിപ്പോർട്ട്.