ട്വിറ്ററിൽ ബ്ലൂ ടിക്ക് വേണമെങ്കിൽ ഇനി പ്രതിമാസം 8 ഡോളർ; മസ്കിന്റെ പുതിയ പ്രഖ്യാപനം; എന്താണ് ബ്ലൂ ടിക്; കൂടുതൽ അറിയാം
മൈക്രോ ബ്ലോഗിങ്ങ് സൈറ്റായ ട്വിറ്ററിലെ ബ്ളൂ ടിക്കിന് പ്രതിമാസം 8 ഡോളർ വേണമെന്ന പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇലോൺ മസ്ക്. നിലവിലെ ട്വിറ്ററിലെ ബ്ലൂ ടിക്ക് സംവിധാനത്തെയും മസ്ക് വിമർശിച്ചു. ജനങ്ങൾക്കാണ് അധികാരമെന്നും അവിടെ രാജാവെന്നും പ്രഭുവെന്നും വ്യത്യാസമില്ലെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു.
ബ്ലൂടിക് കൊണ്ട് അർത്ഥമാക്കുന്നത് വേരിഫൈഡ് പേജ് അല്ലെങ്കിൽ അക്കൗണ്ട് കൊണ്ട് അർഥമാക്കുന്നത് വ്യക്തിയുടെ അല്ലെങ്കിൽ സ്ഥാപനത്തിൻറേതായ ഇറക്കുന്ന അപ്ഡേറ്റുകൾ ആധികാരികം എന്നതാണ്. സിനിമ രംഗത്തുള്ളവർ, രാഷ്ട്രത്തലവൻമാർ, പത്രപ്രവർത്തകർ, എഴുത്തുകാർ, സാമൂഹിക പ്രവർത്തകർ എന്നിവർക്കെല്ലാം ട്വിറ്റർ വേരിഫൈഡ് അക്കൗണ്ട് അല്ലെങ്കിൽ പേജ് വേരിഫൈഡാക്കി നൽകും. യഥാർത്ഥ വ്യക്തി അല്ലെങ്കിൽ സ്ഥാപനത്തിൻറെ തന്നെയാണിതെന്ന് ബ്ലൂക്ക് ടിക്കിൽ നമ്മുക്ക് മനസ്സിലാക്കാം.
വാങ്ങൽ സാമ്പത്തി ശേഷിക്ക് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ ബ്ലൂ ടിക്കറ്റിൻറെ തുക ക്രമീകരിക്കും. ഇത്തരത്തിൽ വേരിഫൈഡ് ആകുന്ന ട്വിറ്റർ ഉപയോക്താക്കൾക്ക് ട്വീറ്റ് റിപ്ലേകളിലും, മെൻഷനുകളിലും സെർച്ചിലുമടക്കം മുൻഗണന ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, ഇത് സ്പാമിങ്ങിനെ പരാജയപ്പെടുത്തുന്നതിന് അത്യന്താപേക്ഷിതമാണെന്നാണ് ട്വിറ്റർ നിരീക്ഷിക്കുന്നത്.
വേരിഫൈഡായ ട്വിറ്റർ ഉപയോക്താക്കൾക്ക് ദൈർഘ്യമേറിയ വീഡിയോ- ഓഡിയോകൾ പോസ്റ്റുചെയ്യാനും പരസ്യത്തിൻറെ ശല്യം പരമാവധി ഒഴിവാക്കാനും കഴിയും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിമാസ ഫീസിനെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു, ചില റിപ്പോർട്ടുകൾ ഇത് പ്രതിമാസം ഏകദേശം 5 യുഎസ് ഡോളറായിരിക്കുമെന്നാണ് അവകാശപ്പെട്ടത്. എന്നാൽ മറ്റ് ചിലർ ഇത് 20 യുഎസ് ഡോളറാണെന്ന് പറഞ്ഞിരുന്നു.
തിരഞ്ഞെടുത്ത രാജ്യങ്ങളിൽ ഇതിനകം തന്നെ ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ ലഭ്യമാണ് കൂടാതെ അതിന്റെ വരിക്കാർക്ക് ചില സവിശേഷ സവിശേഷതകളിലേക്ക് ആക്‌സസ് വാഗ്ദാനം ചെയ്യുന്നു. ഉദാഹരണത്തിന്, ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള കഴിവ് നിലവിൽ Twitter Blue സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.