ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചു

 ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചു

യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിച്ചു. ട്വിറ്ററിന്‍റെ പുതിയ സിഇഒ ഇലോൺ മസ്കിന്‍റേതാണ് തീരുമാനം. ട്രംപിന്‍റെ ട്വിറ്റര്‍, ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ റദ്ദാക്കിയത് 2021 ജനുവരി ആറിനായിരുന്നു. യുഎസ് ക്യാപ്പിറ്റൾ ആക്രമണത്തിനു പിന്നാലെയായിരുന്നു നടപടി. ട്രംപിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്ന് ഉപയോക്താക്കളോട് അഭിപ്രായം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് മാസ്ക് ഒരു വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതിൽ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം ലഭിച്ചതെന്ന് മസ്ക് വെളിപ്പെടുത്തി. 5 മില്യൺ ആളുകൾ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന അഭിപ്രായത്തെ പിന്തുണച്ചു. പോളിൽ പ​ങ്കെടുത്തവരിൽ 51.8 ശതമാനം ആളുകൾട്വിറ്ററിലൂടെ തന്നെയാണ് ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കുന്ന വിവരം മസ്ക് അറിയിച്ചത്.