ട്രെയിനുകൾക്ക് നിയന്ത്രണം
കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ യാഡ് നവീകരണത്തിന്റെ ഭാഗമായി സ്റ്റേഷനുകളിൽനിന്നുള്ള ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. ആഴ്ചയിൽ രണ്ടു ദിവസമുള്ള കൊച്ചുവേളി- ബൈയപ്പനഹള്ളി എസ്.എം.വി.ടി ബംഗളൂരു എക്സ്പ്രസ് (16319) ഡിസംബർ എട്ട്, പത്ത് തീയതികളിൽ സർവിസ് നടത്തില്ല. ബൈയപ്പനഹള്ളി എസ്.എം.വി.ടി-കൊച്ചുവേളി എക്സ്പ്രസ് (16320) ഡിസംബർ 9, 11 സർവിസ് റദ്ദാക്കി.
ആഴ്ചയിൽ മൂന്നു ദിവസമുള്ള കൊച്ചുവേളി-യശ്വന്ത്പുര ഗരീബ്രഥ് എക്സ്പ്രസ് (12258) നവംബർ 21, ഡിസംബർ അഞ്ച് തീയതികളിൽ ഒരു മണിക്കൂർ വൈകിയാകും സർവിസ് തുടങ്ങുക. യശ്വന്ത്പുര-കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ് (12257) ഡിസംബർ ആറ്, എട്ട് ഹുബ്ബള്ളി-കൊച്ചുവേളി എക്സ്പ്രസ് (12777) ഡിസംബർ ഏഴ്, യശ്വന്ത്പുര-കൊച്ചുവേളി എക്സ്പ്രസ് (22677) ഡിസംബർ എട്ട് തീയതികളിൽ കോട്ടയംവരെ മാത്രമാകും സർവിസ് നടത്തുക. കൊച്ചുവേളി-യശ്വന്ത്പുര ഗരീബ്രഥ് എക്സ്പ്രസ്(12258) ഡിസംബർ ഏഴ്, ഒമ്പത്, കൊച്ചുവേളി-ഹുബ്ബള്ളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12778) ഡിസംബർ എട്ട്, കൊച്ചുവേളി-യശ്വന്ത്പുര എക്സ്പ്രസ്(22678) ഡിസംബർ ഒമ്പത് തീയതികളിൽ കോട്ടയത്തുനിന്ന് സർവിസ് ആരംഭിക്കും. എറണാകുളം കെ.എസ്.ആർ സൂപ്പർഫാസ്റ്റ് (12678) ഡിസംബർ ഒന്നിനു രണ്ട് മണിക്കൂർ 30 മിനിറ്റ് വൈകിയാകും സർവിസ് തുടങ്ങുക. എറണാകുളം-ബൈയപ്പനഹള്ളി എസ്.എം.വി.ടി എക്സ്പ്രസ് (12683) നവംബർ 21ന് കുപ്പം സ്റ്റേഷനിൽ 20 മിനിറ്റ് പിടിച്ചിടും. കൊച്ചുവേളി-ഹുബ്ബള്ളി എക്സ്പ്രസ്(12778) നവംബർ 21ന് ബിസനാട്ടം സ്റ്റേഷനിൽ 20 മിനിറ്റ് പിടിച്ചിടുമെന്നും റെയിൽവേ അറിയിച്ചു.