വിപണിയിൽ നേട്ടം

 വിപണിയിൽ നേട്ടം

ശക്തമായ ആഗോള സൂചനകൾക്കിടയിൽ ആഭ്യന്തര വിപണി ആദ്യ വ്യാപാരത്തിൽ ഉയർന്നു. പ്രധാന സൂചികകളായ എൻഎസ്ഇ നിഫ്റ്റി 50 സൂചിക 0.23 ശതമാനം ഉയർന്ന് 18,244.45 ലെത്തി, ബിഎസ്ഇ സെൻസെക്സ് 0.24 ശതമാനം ഉയർന്ന് 61,333.74 എന്ന നിലയിലെത്തി. വിപണിയിൽ ഇന്ന് ഏകദേശം 1564 ഓഹരികൾ മുന്നേറ്റം നടത്തുന്നു. 665 ഓഹരികൾ ഇടിഞ്ഞു. 160 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.