ഇന്ത്യയിലെ ഓഫീസ് അടച്ചുപൂട്ടി ടിക് ടോക്ക്
നിരോധനത്തിന് ഏകദേശം മൂന്ന് വർഷത്തിന് ശേഷം ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്ക് ഇന്ത്യയിലെ ഓഫീസ് അടച്ചുപൂട്ടി. ഇന്ത്യയിലെ 40 ജീവനക്കാരെയും കമ്പനി പിരിച്ചുവിട്ടു. പിരിച്ചുവിട്ട തൊഴിലാളികൾക്ക് 9 മാസത്തെ പിരിച്ചുവിടൽ ശമ്പളം നൽകും.
200 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ടിക് ടോക്കിനെ 2020 ലാണ് നിരോധിച്ചത്. ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി 300 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചതിനൊപ്പമാണ് ടിക് ടോക്കിനും നിരോധനം വന്നത്. 2019ൽ ആൻഡ്രോയിഡിൽ ഇന്ത്യയിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ് ടിക് ടോക്കണ്‍. 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആപ്പ് ആയിരുന്നു ഇത്.