കരിക്കിന്‍ വെള്ളം ദിവസവും ശീലമാക്കാം; ആരോഗ്യ ഗുണങ്ങള്‍ നിരവധി
കരിക്കിന്‍ വെള്ളം ദിവസവും കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്നതാണ്. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കരിക്കിന്‍ വെള്ളം നല്ലതാണ്. കരിക്കിന്‍ വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ശരീരഭാരം കുറയ്ക്കാനും വിശപ്പ് കൃത്യമാകാനും ശരീരത്തില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ഇല്ലാതാകാനും സഹായിക്കും. മലബന്ധം അകറ്റാന്‍ ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം.
ശരീരത്തിന്‍റെ ഉന്മേഷം തിരിച്ചെടുക്കാനും ക്ഷീണം മാറ്റാനും കഴിയുന്ന നല്ല എനര്‍ജി ഡ്രിങ്കാണിത്. കരിക്കിന്‍ വെള്ളം ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി തടി കുറയ്ക്കാന്‍ സഹായിക്കുന്നു. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയും ചെയ്യും. മലബന്ധം, നെഞ്ചെരിച്ചില്‍ എന്നിവയ്ക്ക് ആശ്വാസം ലഭിക്കും. മാനസികസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം.
തൈറോയ്ഡ് ഹോര്‍മോണുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും അവയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും കരിക്കിന്‍ വെള്ളം സഹായിക്കും. ദന്ത പ്രശ്‌നങ്ങള്‍ തടയാന്‍ കരിക്കിന്‍ വെള്ളം മികച്ചതാണ്. മോണകളെയും പല്ലുകളെയും അണുബാധകളില്‍ നിന്ന് സംരക്ഷിക്കാന്‍ ഇത് സഹായിക്കും. ഗര്‍ഭിണികള്‍ നിര്‍ബന്ധമായും കരിക്കിന്‍ വെള്ളം കുടിക്കണം. ത്വക്ക് രോഗങ്ങള്‍ വരാതിരിക്കാന്‍ ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം.