റബ്ബർ ടെക്നോളജിസ്റ്റ് ഒഴിവ്
സംസ്ഥാനത്തെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ റബ്ബർ ടെക്നോളജിസ്റ്റ് തസ്തികയിൽ ഇ.റ്റി.ബി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. ഇ.റ്റി.ബി വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലെ / ഓപ്പൺ വിഭാഗത്തിലെ ഉദ്യോഗാർഥികളെ സംവരണക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും.
അപേക്ഷകർക്ക് 01.01.2022ന് 35 വയസു കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്കെയിൽ 39500-83000 രൂപ. ബി.ടെക് ഇൻ റബ്ബർ ടെക്നോളജി/തത്തുല്യം/ ബി.എസ് സി കെമിസ്ട്രിയും മികച്ച റബ്ബർ ഫാക്ടറിയിലെ 3 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 8 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടെത്തണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി നൽകണം.