പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

 പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഉപഭോക്താക്കളുടെ സൗകര്യാർഥം പുതിയ ഫീച്ചറുകൾ തുടർച്ചയായി അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇക്കൂട്ടത്തിൽ പുതിയതായി വാട്‌സ്ആപ്പ് കൊണ്ടുവന്നതാണ് ജിഫ് ഓട്ടോമാറ്റിക്കായി പ്ലേ ആകുന്ന ഫീച്ചർ.ദീർഘകാലമായി ജിഫ് പങ്കുവെയ്ക്കുന്നതിനെ സപ്പോർട്ട് ചെയ്ത് വരികയാണ് വാട്‌സ്ആപ്പ്. നിലവിൽ ടാപ്പ് ചെയ്താൽ മാത്രമേ ജിഫ് പ്രവർത്തിക്കുകയുള്ളൂ. ഇതിന് പരിഹാരം കണ്ടിരിക്കുകയാണ് വാട്‌സ്ആപ്പ്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചർ അവതരിപ്പിച്ചത്.ചാറ്റുകൾക്കിടെ സന്ദർഭം അനുസരിച്ച് ജിഫ് ഓട്ടോമാറ്റിക്കായി പ്ലേ ആകുന്നതാണ് പുതിയ ഫീച്ചർ. ഒരു തവണ മാത്രമേ ജിഫിനെ പ്ലാറ്റ്‌ഫോം അനിമേറ്റ് ചെയ്ത് കാണിക്കുകയുള്ളൂ. പ്ലേ പൂർത്തിയായാൽ മീഡിയ ഫയലിൽ പോയി വീണ്ടും ടാപ്പ് ചെയ്യേണ്ടതായി വരും. മെസേജിങ് സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

Ashwani Anilkumar

https://newscom.live