Tags :world

Gulf Health

സന്ദര്‍ശകർക്ക് ഇന്നു മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തുന്നവർക്ക് ഇന്നുമുതൽ മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. അതേസമയം, ജി.സി.സി രാഷ്ട്രങ്ങളിലെ പൗരന്മാർക്ക് ഈ നിബന്ധന ബാധകമ​​​ല്ലെന്ന് ഹമദ് ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. യൂസഫ് അൽ മസ്‌ലമാനി അൽ റയ്യാൻ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 50 റിയാൽ (1124 ഇന്ത്യൻ രൂപ) ആണ് ഒരു മാസത്തെ ഏറ്റവും കുറഞ്ഞ പ്രീമിയം. ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക് വിസ അനുവദിക്കില്ല. അടിയന്തര, അപകട സേവനങ്ങള്‍ മാത്രമാണ് സന്ദര്‍ശകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉള്‍ക്കൊള്ളുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം […]Read More

Business World

ലോക സമ്പന്നരില്‍ ആദ്യ പത്തില്‍ നിന്ന് അദാനി പുറത്ത്‌

ലോകത്തെ ധനികരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ബ്ലൂംബെര്‍ഗിന്റെ കോടീശ്വരന്മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് നിന്ന് 11ലേക്കാണ് അദാനി വീണത്. മൂന്ന് ദിവസത്തിനിടെ 3,400 കോടി ഡോളറിന്റെ വ്യക്തിപരമായ നഷ്ടമാണ് അദാനിക്കുണ്ടായത്. ഇതോടെ ഏഷ്യയിലെ സമ്പന്നരില്‍ ഒന്നാമനെന്നെ സ്ഥാനവും അദാനിക്ക് നഷ്ടപ്പെട്ടേക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയേക്കാളും ഒരു പടി മാത്രം മുന്നിലാണ് അദാനിയുള്ളത്. 84.4 ബില്യണ്‍ ഡോളറാണ് അദാനിയുടെ മൂല്യം. 82.2 ബില്യണ്‍ ഡോളറാണ് മുകേഷ് […]Read More

Crime World

ഭീകരാക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് തെഹ്‌രിക് ഇ താലിബാന്‍

പാക്കിസ്ഥാനിലെ പെഷാവറിലെ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം തെഹ്‌രിക് ഇ താലിബാന്‍ ഏറ്റെടുത്തു. നിരോധിത സംഘടനയാണ് തെഹ്‌രിക് ഇ താലിബാന്‍ പാകിസ്ഥാന്‍. അതിനിടെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പെഷാവറിലെത്തി. ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 44 ആയി. 157 പേര്‍ക്ക് പരുക്കേറ്റു. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.40 നായിരുന്നു പെഷാവറിലെ അതീവ സുരക്ഷാമേഖലയായ പൊലീസ് ലൈന്‍സ് ഏരിയയിലെ പള്ളിയില്‍ സ്ഫോടനമുണ്ടായത്. പള്ളിയില്‍ പ്രാര്‍ഥന നടക്കുമ്പോള്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പലരും സംഭവസ്ഥലത്തുതന്നെ മരിച്ചു. സ്ഫോടനത്തിന്റെ […]Read More

India Sports

ചരിത്ര നേട്ടവുമായി ഇന്ത്യ ; പ്രഥമ വനിത അണ്ടര്‍

പ്രഥമ അണ്ടര്‍ 19 വനിത ലോകകിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴുവിക്കറ്റിന് തകര്‍ത്താണ് വനിത വിഭാഗം ക്രിക്കറ്റിലെ ആദ്യ ലോകകിരീടം ഇന്ത്യ സ്വന്തമാക്കിയത്. 68 റണ്‍സിന് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട ഇന്ത്യ ആറ് ഓവര്‍ ബാക്കിനില്‍ക്കെ വിജയലക്ഷ്യം മറികടന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയ്ക്ക് മറ്റൊരു ട്വന്റി 20 ലോകകിരീടം കൂടി. എം എസ് ധോണി കിരീടമുയര്‍ത്തി 16 വര്‍ഷത്തിനിപ്പുറം വനിത ക്രിക്കറ്റില്‍ ഇന്ത്യയുടെ കന്നിക്കിരീടം സമ്മാനിച്ച് ഷഫാലി വര്‍മയും സംഘവും. ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ച ഇന്ത്യ നാലാം […]Read More

Education World

പോസ്റ്റ് സ്റ്റഡി വിസയുടെ കാലാവധി വെട്ടിക്കുറയ്ക്കുന്നു

യുകെയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നിയമത്തില്‍ മാറ്റം. യുകെയില്‍ വച്ച് ബിരുദം നേടി ആറ് മാസത്തിനുള്ളില്‍ ജോലി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ തിരികെ നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നതാണ് പുതിയ നിയമം. യുകെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ് സ്റ്റഡി വിസയുടെ കാലാവധി വെട്ടിക്കുറക്കുന്നതോടെയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുന്നത്. യുകെ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവര്‍മാന്‍ യുകെ ഗ്രാജ്വേറ്റ് വിസയ്ക്ക് പുതിയ നിയമങ്ങള്‍ നിര്‍ദ്ദേശിച്ചത്. അതേസമയം നിര്‍ദേശത്തെ യുകെയിലെ വിദ്യാഭ്യാസ വകുപ്പ് ശക്തമായി എതിര്‍ത്തു. നിലവില്‍ യുകെ ഗ്രാജ്വേറ്റ് വിസയുടെ നിയമങ്ങള്‍ […]Read More

Business World

ഓഫീസുകള്‍ വില്‍ക്കാന്‍ ഒരുങ്ങി ആമസോണ്‍

ചെലവ് ചുരുക്കലിന്‍റെ ഭാഗമായി പിരിച്ചുവിടൽ നടത്തിയതിനു പിന്നാലെ ആമസോൺ ചില ഓഫീസുകൾ വിൽക്കാൻ പോകുന്നതായി സൂചന. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് 16 മാസം മുൻപ് കലിഫോർണിയയിൽ ഏറ്റെടുത്ത ഓഫിസാണ് ആമസോൺ വിൽക്കുന്നത്. 2021 ഒക്‌ടോബറിൽ 123 ദശലക്ഷം യുഎസ് ഡോളറിനാണ് ഈ ഓഫീസുൾപ്പെടുന്ന വസ്തു വാങ്ങിയത്. നിലവിലെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഓഫീസ് വില്ക്കുന്നത്. കൂടാതെ ജീവനക്കാരെ പിരിച്ചുവിടുന്നതിന്‍റെ ഭാഗമായി കൂടുതൽ പേർക്ക് നോട്ടീസ് അയയ്ക്കും. ഇതിനകം തന്നെ 2,300 ജീവനക്കാർക്ക് മുന്നറിയിപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. യുഎസ്, […]Read More

Education World

കേരളവുമായി സഹകരിക്കാൻ ഫിൻലാൻഡ് വിദ്യാഭ്യാസ വകുപ്പ്

കേരള സർക്കാർ പൊതുവിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങളിൽ അക്കാദമി സഹകരണ വാഗ്ദാനവുമായി ഫിന്നിഷ് വിദ്യാഭ്യാസ സംഘം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്ന വിവിധ വിദ്യാഭ്യാസ പദ്ധതികളിലാണ് പരസ്പര സഹകരണത്തോടെ നവീന ആശയങ്ങൾ നടപ്പിലാക്കുക. ലോക വിദ്യാഭ്യാസ സൂചികയിൽ അക്കാദമിക നിലവാര റാങ്കിംഗിൽ ഒന്നാമതായി നിൽക്കുന്ന ഫിൻലൻഡ് സംഘവുമായി മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർ കഴിഞ്ഞ ഡിസംബറിൽ ചർച്ചകൾ നടത്തിയിരുന്നു. ‌ ഇതിന്റെ തുടർ പ്രവർത്തനമായാണ് രണ്ടാമത്തെ സംഘം എത്തിയിരിക്കുന്നത്. അധ്യാപകർക്ക് നൽകിവരുന്ന […]Read More

India World

ബിബിസി ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങി

പ്രധാനമന്ത്രിയെ കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങി. ഇന്ത്യൻ സമയം പുലർച്ചെ രണ്ടരയ്ക്കായിരുന്നു സംപ്രേക്ഷണം. 2019ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള സംഭവങ്ങളാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് രണ്ടാം ഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആംനെസ്റ്റി ഇന്റർനാഷണൽ അടക്കം മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മോദി സർക്കാർ ഫ്രീസ് ചെയ്തതും ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്.Read More

Sports World

ഹോക്കി ലോകകപ്പ്: ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെതിരെ

പുരുഷ ഹോക്കി ലോകകപ്പ് ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ക്രോസ് ഓവർ പോരാട്ടത്തിൽ ന്യൂസിലൻഡാണ് എതിരാളികൾ. വൈകിട്ട് ഏഴിന് ഭുവനേശ്വറിലാണ് മത്സരം. ഗ്രൂപ്പ് ഡിയിൽ ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായതോടെയാണ് ഇന്ത്യക്ക് ക്വാർട്ടറിലെത്താൻ ക്രോസ് ഓവർ മത്സരം കളിക്കേണ്ടിവന്നത്. ഇന്ത്യ, ന്യൂസിലൻഡ് ജേതാക്കൾ ക്വാർട്ടറിൽ ചൊവ്വാഴ്ച നിലവിലെ ചാമ്പ്യൻമാരായ ബെൽജിയത്തെ നേരിടും. ലോക റാങ്കിംഗിൽ ഇന്ത്യ ആറും ന്യൂസിലൻഡ് പന്ത്രണ്ടും സ്ഥാനത്താണ്. ന്യൂസിലന്‍ഡിന് മേല്‍ ഇന്ത്യക്ക് മുന്‍കൈയുണ്ട് എന്നാണ് വിലയിരുത്തല്‍. നവംബറിൽ അവസാനം ഏറ്റുമുട്ടിയ രണ്ട് […]Read More

Gulf Tech

സര്‍ക്കാര്‍ സേവനങ്ങള്‍ വാട്‌സ്ആപ്പിലും

സര്‍ക്കാരുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം ഇപ്പോള്‍ ഓണ്‍ലൈനില്‍ തന്നെ ലഭ്യമാണ്. ചിലപ്പോള്‍ അതിനായുള്ള ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതായും അക്കൗണ്ടുകള്‍ നിര്‍മിക്കേണ്ടതായും വരും. പക്ഷേ ഇനി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ വാട്‌സ്ആപ്പ് വഴി ഈ സര്‍ക്കാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. അത്തരമൊരു സംവിധാനവുമായി എത്തിയിരിക്കുകയാണ് യുഎഇ ഭരണകൂടം. യുഎഇയില്‍ ഫെഡറല്‍, ലോക്കല്‍ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കെല്ലാം അവരുടേതായ വാട്‌സ്ആപ്പ് ബിസിനസ്സ് അക്കൗണ്ടുകളുണ്ട്, സാധാരണയായി ഒരു വെര്‍ച്വല്‍ അസിസ്റ്റന്റ് അല്ലെങ്കില്‍ ഉപയോക്താവിനോട് പ്രതികരിക്കുന്ന പ്രതിനിധി അവയ്ക്കുണ്ടാകും. ഇനി മുതല്‍ യുഎഇയില്‍ നിങ്ങള്‍ക്കാവശ്യമുള്ള സര്‍ക്കാര്‍ […]Read More