Tags :world

Events World

ഇന്ന് ലോക പ്രണയദിനം

ഇന്ന് പ്രണയദിനം. എല്ലാ വർഷവും ഫെബ്രുവരി 14-നാണ്‌ ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ സെന്റ് വാലന്റൈൻ ദിനം ആഘോഷിക്കുന്നത്. ഫെബ്രുവരി 14 പ്രണയിക്കുന്നവരുടെയും പ്രണയം മനസില്‍ സൂക്ഷിക്കുന്നവരുടെയും ഇഷ്ട ദിനമാണിത്. പരസ്പരം സമ്മാനപൊതികൾ കൈമാറിയും, നേരിൽ കണ്ടുമുട്ടിയും പലരും ഈ പ്രണയദിനം ആഘോഷിക്കുന്നു. പ്രണയിക്കുന്നവർക്ക് ഒന്നുകൂടി തങ്ങളുടെ പ്രണയത്തെ കരുതലോടെ ചേർത്തു പിടിക്കുവാനുള്ള സമയമാണ് വാലന്‍റൈൻസ് ദിനം. സ്നേഹിക്കുന്നവർക്ക് എന്നും പ്രണയ ദിനമാണെങ്കിലും ആഘോഷിക്കുവാൻ ഈ ഒരു ദിനം തന്നെ വേണം. എന്നാൽ ഈ ദിനത്തിന്‍റെ […]Read More

Events Gulf

‘അറേബ്യൻ പുള്ളിപ്പുലി ദിനം’ ആചരിച്ചു

സൗദി അറേബ്യയില്‍ അൽഉല റോയൽ കമീഷന്റെ നേതൃത്വത്തില്‍ ‘അറേബ്യൻ പുള്ളിപ്പുലി ദിനം’ ആചരിച്ചു. എല്ലാ വർഷവും ഫെബ്രുവരിയിൽ അറേബ്യൻ പുള്ളിപ്പുലി ദിനമായി നിശ്ചയിച്ച സൗദി മന്ത്രിസഭാ തീരുമാനമനുസരിച്ചാണ് അൽ ഉലയിൽ റോയൽ കമീഷൻ അറേബ്യൻ പുള്ളിപ്പുലി ദിനം ആഘോഷിച്ചത്. അറേബ്യൻ പുള്ളിപ്പുലിയെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള അവബോധം പ്രചരിപ്പിക്കുന്നതിനും ‘അറേബ്യൻ പുള്ളിപ്പുലി ഫണ്ടിന്റെ’ ലക്ഷ്യങ്ങൾ ആളുകൾക്ക് മുന്നില്‍ വിശദീകരിക്കുന്നതിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. വാദി അഷാറിൽ അറേബ്യൻ കടുവകളെ കുറിച്ചുള്ള പ്രദർശനം, ശറആൻ നേച്വർ റിസർവിലെ […]Read More

Transportation World

ഭൂ​ക​മ്പ ദു​രി​താ​ശ്വാ​സം; സഹായമെത്തിക്കുന്നത്​ ലോകത്തെ ഏറ്റവും വലിയ ചരക്ക്​

തു​ർ​ക്കി​യ, സി​റി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭൂ​ക​മ്പ​ത്തി​ൽ നാ​ശ​ന​ഷ്​​ടം സം​ഭ​വി​ച്ച​വ​ർ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ച​ര​ക്ക്​ വി​മാ​നം. സൗ​ദി എ​യ​ർ​ലൈ​ൻ​സി​ന്​ കീ​ഴി​ലെ കാ​ർ​ഗോ വി​മാ​ന​ങ്ങ​ൾ​ക്ക്​ പു​റ​മെ​യാ​ണ്​​ ഭൂ​ക​മ്പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക്​ വേ​ണ്ട വ​സ്​​തു​ക്ക​ൾ എ​ത്തി​ക്കു​ന്ന​തി​ന്​​ ‘ആ​ന്റൊ​നോ​വ്​ 124’ എ​ന്ന ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ച​ര​ക്ക്​ വി​മാ​ന​ത്തി​ന്റെ​റ സ​ഹാ​യം സൗ​ദി അ​റേ​ബ്യ തേ​ടി​യി​രി​ക്കു​ന്ന​ത്. സി​റി​യ​യി​ലും തു​ർ​ക്കി​യ​യി​ലും ഭൂ​ക​മ്പം ബാ​ധി​ച്ച​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന്​ ട​ൺ​ക​ണ​ക്കി​ന്​ വ​സ്​​തു​ക്ക​ളാ​ണ്​ ഇ​തി​ന​കം സൗ​ദി അ​റേ​ബ്യ അ​യ​ച്ച​ത്. കി​ങ്​ സ​ൽ​മാ​ൻ റി​ലീ​ഫ്​ കേ​ന്ദ്രം ന​ട​ത്തു​ന്ന […]Read More

Accident World

തുർക്കി, സിറിയ ഭൂകമ്പം ; മരണം 15,000 കടന്നു

തുർക്കി, സിറിയ ഭൂചലനത്തിൽ മരണം 15,000 കടന്നു. തുടര്‍ ചലനങ്ങളും കനത്ത മഴയും മഞ്ഞു വീഴ്ചയും ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് ആളുകള്‍ ചികിത്സ കിട്ടാതെ ദുരിതത്തില്‍ കഴിയുകയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വമ്പൻ ഭൂചലനത്തിൽ കോണ്‍ക്രീറ്റ് കട്ടകള്‍ക്കിടയില്‍ പലരും കുടുങ്ങിക്കിടന്നത് 62 മണിക്കൂറിലേറെ. പലരുടേയും പുറത്തേക്ക് വലിയ കോൺക്രീറ്റ് പാളികൾ വീണു. കെട്ടിടങ്ങൾ വൻ ശബ്ദത്തോടെ വീണപ്പോൾ അതിനിടയിൽ കുടുങ്ങിയവരും പതിനായിരത്തിലേറെ. മനുഷ്യര്‍ മാത്രമല്ല മിണ്ടാപ്രാണികളും ദുരന്തത്തിന്‍റെ ഭാരം പേറുകയാണ്. ഗുരുതരമായി പരിക്കേറ്റ് […]Read More

Sports World

എന്‍ ബി എ ; ലെബ്രോൺ ജെയിംസിന് ചരിത്രനേട്ടം

എന്‍ ബി എയില്‍ ചരിത്രനേട്ടം സ്വന്തമാക്കി ലോസ് ആഞ്ചലസ് ലേക്കേഴ്സ് താരം ലെബ്രോൺ ജെയിംസ്. ഒക്ലഹോമ സിറ്റി തണ്ടറിനെതിരായ മത്സരത്തിന്‍റെ മൂന്നാം ക്വാര്‍ട്ടറില്‍ രണ്ട് പോയന്‍റ് നേടിയതോടെ 38,388 പോയന്‍റുമായി എന്‍ബിഎ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്കോറര്‍ എന്ന നേട്ടമാണ് ലോസ് ലെബ്രോൺ ജെയിംസ് സ്വന്തമാക്കിയത്. 38,387 പോയിന്‍റ് സ്വന്തമാക്കി എന്‍ ബി എയിലെ എക്കാലത്തെയും വലിയ ടോപ് സ്കോററായിരുന്ന കരീം അബ്ദുള്‍ ജബ്ബാറിനെ മറികടന്നാണ് ജെയിംസ് ചരിത്രം കുറിച്ചത്. മത്സരം കാണാനെത്തിയ കരീം അബ്ദുള്‍ ജബ്ബാറിനെ […]Read More

Viral news World

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ ; ബോബി

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ബോബി. 30 വയസ്സും 268 ദിവസവുമാണ് ബോബിയുടെ പ്രായം. 29 വര്‍ഷവും 5 മാസവും ജീവിച്ചിരുന്ന ഓസ്ട്രേലിയന്‍ നായ ബ്ലൂയിയുടെ നൂറ്റാണ്ടുകളോളം പഴക്കമുള്ള റെക്കോര്‍ഡാണ് ബോബി തകര്‍ത്തിരിക്കുന്നത്. 12 -14 വരെയാണ് സാധാരണയായി നായകളുടെ ആയുസ്സ്. റഫീറോ ഡോ അലന്‍റേജോ ഇനത്തിൽപ്പെടുന്ന ബോബി 1992 മെയ് 11ന് പോർച്ചുഗലിലാണ് ജനിച്ചത്. ബോബിയെ ഒരിക്കലും ചങ്ങലയിൽ കെട്ടിയിട്ട് വളർത്തിയിട്ടില്ലെന്നും ബോബി കുടുംബാംഗത്തെ പോലെയാണെന്നും ഉടമ ലിയോനൽ […]Read More

Health World

ഇന്ന് ലോക കാൻസർ ദിനം

അർബുദത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും അതിന്റെ പ്രതിരോധം, കണ്ടെത്തൽ, ചികിത്സ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫെബ്രുവരി 4-ന് ആചരിക്കുന്ന അന്താരാഷ്ട്ര ദിനമാണ് ലോക കാൻസർ ദിനം. 2008-ൽ എഴുതിയ ലോക കാൻസർ പ്രഖ്യാപനത്തിന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി യൂണിയൻ ഫോർ ഇന്റർനാഷണൽ കാൻസർ കൺട്രോൾ (UICC) ആണ് ലോക കാൻസർ ദിനം നയിക്കുന്നത്. ലോക കാൻസർ ദിനത്തിന്റെ പ്രാഥമിക ലക്ഷ്യം കാൻസർ മൂലമുണ്ടാകുന്ന അസുഖങ്ങളും മരണവും ഗണ്യമായി കുറയ്ക്കുക എന്നതാണ്. ഒപ്പം കാൻസർ തടയാൻ കഴിയുന്ന കഷ്ടപ്പാടുകളുടെ അനീതി അവസാനിപ്പിക്കാൻ അന്താരാഷ്ട്ര […]Read More

Gulf Sports

ഏ​ഷ്യ​ൻ ക​പ്പി​ന്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ

2027ൽ സൗ​ദി അ​റേ​ബ്യ​യി​ൽ ഏ​ഷ്യൻ ഫു​ട്‌​ബാളിന്‍റെ പു​തുയു​ഗം പിറക്കുമെന്ന് കാ​യി​ക​മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ തു​ർ​ക്കി അ​ൽ​ഫൈ​സ​ൽ. 2027ലെ ​ഏ​ഷ്യ​ൻ ക​പ്പി​ന്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം ന​ട​ത്തി​യ പ്ര​സ്​​താ​വ​ന​യി​ലാ​ണ്​​ കാ​യി​ക​മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​​ന്റെ​യും ആ​തി​ഥേ​യ​ത്വ​ത്തി​ൽ 2027ൽ ​എ​ല്ലാ ഏ​ഷ്യ​ൻ ടീ​മു​ക​ളെ​യും സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​ലേക്കായി ഞ​ങ്ങ​ൾ വ​ലി​യ മു​ന്നേ​റ്റം […]Read More

Education Gulf

യൂണിവേഴ്സിറ്റി പ്രവേശനത്തിന്​ ഇനി എംസാറ്റ്​ വേണ്ട

യു.എ.ഇയിലെയൂണിവേഴ്സിറ്റികളി​ലെ പ്രവേശനത്തിന്​ ഇനി എംസാറ്റ്​ പരീക്ഷ നിർബന്ധമില്ല. 2023-24 അധ്യയന വർഷം മുതൽ ഇത്​ പ്രാബല്യത്തിൽവരുമെന്ന്​ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതോടെ, പ്രവാസി വിദ്യാർഥികൾ അടക്കമുള്ളവർക്ക്​ എംസാറ്റ്​ എന്ന കടമ്പയില്ലാതെ യു.എ.ഇയിലെ സർവകലാശാലകളിൽ പ്രവേശനം നേടാൻ കഴിയും. നേരത്തെ, എമിറേറ്റ്​സ്​ സ്റ്റാൻഡഡൈസിഡ്​ ടെസ്റ്റ് (എംസാറ്റ്​) പാസാകുന്നവർക്ക്​ മാത്രമാണ്​ സർവകലാശാല പ്രവേശനം അനുവദിച്ചിരുന്നത്​. വിദ്യാർഥികളുടെ നിലവാരം പരിശോധിക്കുന്നതിന്‍റെ ഭാഗമായിരുന്നു ഈ പരീക്ഷ. എന്നാൽ, യു.എ.ഇയിലെ ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ പ്രവേശനത്തിന്​ എംസാറ്റ്​ ആവശ്യമായിരുന്നില്ല. പുതിയ നിർദേശം പ്രാബല്യത്തിലായതോടെ മറ്റ്​ വിദ്യാഭ്യാസ […]Read More

Information World

നോർക്ക പ്രവാസി കാർഡുകൾക്ക് അപേക്ഷിക്കാം

പ്രവാസികൾക്കായി നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിരിക്കുന്ന ഐ.ഡി കാർഡുകൾ ലഭ്യമാക്കുന്നതിനായി ഒരു മാസക്കാലം പ്രത്യേക ക്യാംപെയ്ൻ നടത്തുന്നു. ഫെബ്രുവരി 28 വരെയാണ് പരിപാടി. പ്രവാസി കേരളീയര്‍ക്കായി നടപ്പിലാക്കി വരുന്ന പ്രവാസി ഐ.ഡി, സ്റ്റുഡന്‍സ് ഐ.ഡി, എന്‍. ആര്‍. കെ ഇന്‍ഷുറന്‍സ്, പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് എന്നീ സേവനങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനാണ് ക്യാംപെയിൻ. ഐ.ഡി.കാർഡ് എടുത്തവര്‍ക്കുളള സംശയങ്ങള്‍ ദൂരീകരിക്കാനും പുതുക്കാന്‍ വൈകിയവര്‍ക്ക് കാർഡ് പുതുക്കാനും ഈ കാലയളവ് പ്രയോജനപ്പെടുത്താവുന്നതാണെന്ന് നോർക്ക സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു. ലോകത്തെമ്പാടുമുളള കേരളീയരായ […]Read More