യുഎഇയില്‍ താമസ വിസക്കാര്‍ക്ക് ഫാമിലി വിസയില്‍ മൂന്ന് മാസത്തേക്ക് സന്ദര്‍ശനം നടത്താന്‍ അനുമതി. അബുദാബി, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍, ദുബായ് എന്നിവിടങ്ങളില്‍ താമസിക്കുന്ന റസിഡന്‍സ് വിസയുള്ളവര്‍ക്കാണ് ഈ അവസരം ലഭിക്കുക. 22,519 ഇന്ത്യന്‍ രൂപയാണ് വിസയ്ക്കായി ഹോസ്റ്റ് റീഫണ്ടബിള്‍ ഡെപ്പോസിറ്റായി ചിലവ് വരികയെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ തുക തിരികെ ലഭിക്കും. വിസാ ചിലവിന് വരുന്ന തുക സെക്യൂരിറ്റി ഡെപ്പോസിറ്റ്: 1,025 ദിര്‍ഹം ( ഇന്ത്യന്‍ രൂപ 23,084)റിക്വസ്റ്റ് ഫീസ്: […]Read More
Tags :world
സൈബീരിയയിലെ തണുത്തുറഞ്ഞ കാട്ടുപ്രദേശത്തു നിന്നും 3500 വർഷം പഴക്കമുള്ള കരടിയുടെ ശരീരം കണ്ടെത്തി. മോസ്കോയിൽ നിന്ന് 4,600 കിലോമീറ്റർ അകലെയുള്ള ന്യൂ സൈബീരിയൻ ദ്വീപസമൂഹത്തിന്റെ ഭാഗമായ ബോൾഷോയ് ലിയാകോവ്സ്കി ദ്വീപിലെ പെർമാഫ്രോസ്റ്റിലാണ് കരടിയുടെ ശരീരം കണ്ടെത്തിയത്. യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ലാത്ത ശരീരം റെയിൻഡിയർ ഇടയന്മാരാണ് ആദ്യം കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ഗവേഷകർ എത്തി വിശദമായ പരിശോധന നടത്തി. പരിശോധനയിലാണ് 3500 വർഷത്തിലേറെ പഴക്കമുള്ള കരടിയുടെ ശവശരീരമാണ് ഇതെന്ന് കണ്ടെത്തിയത്. യാകുത്സ്കിലെ നോർത്ത്-ഈസ്റ്റേൺ ഫെഡറൽ യൂണിവേഴ്സിറ്റിയിലെ ലസാരെവ് […]Read More
എല്ലാവിധത്തിലും അഭിവൃദ്ധി പ്രാപിച്ച രാജ്യമാണ് സിംഗപ്പൂർ എങ്കിലും ഇന്ന് വലിയൊരു വെല്ലുവിളിയെ ചെറുത്തു തോൽപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവിടത്തെ സർക്കാർ. ജനനനിരക്ക് ക്രമാതീതമായി കുറഞ്ഞതാണ് ഈ രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇപ്പോൾ കൂടുതൽ കുട്ടികൾ ഉണ്ടാകുന്നതിനായി ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് സിംഗപ്പൂർ സർക്കാർ. ഈ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി പിതൃത്വ അവധി (paternity leave) ദിനങ്ങൾ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുകയാണ് സർക്കാർ. ഒരു കുഞ്ഞിൻറെ വരവിൽ അമ്മയോടൊപ്പം തന്നെ അച്ഛനും കൂടുതൽ […]Read More
ഒമാന്‍ വ്യോമാതിര്‍ത്തി തുറന്നു. ഇനി ഒമാനിലൂടെ ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി നല്‍കി. അനുമതി നല്‍കിയതിനെ സ്വാഗതം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേല്‍ വ്യോമയാനത്തെ സംബന്ധിച്ച് ഇതൊരു മഹത്തായ ദിവസമാണ്. ഏഷ്യക്കും യൂറോപ്പിനും ഇടയിലുള്ള പ്രധാന ഗതാഗത കേന്ദ്രമായി ഇസ്രായേല്‍ മാറിയിരിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു. 2018ലെ ഒമാന്‍ സന്ദര്‍ശനം മുതല്‍ ഇസ്രായേല്‍ വിമാനക്കമ്പനികള്‍ക്ക് ഒമാന്‍ വ്യോമാതിര്‍ത്തിയിലൂടെ പറക്കാനുള്ള അനുമതിക്കായി പ്രവര്‍ത്തിക്കുകയായിരുന്നെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞു. കിഴക്കന്‍ ഏഷ്യ, ഇന്ത്യ, തായ്‌ലന്റ് എന്നിവിടങ്ങളിലേക്കുള്ള ഇസ്രായേലി എയര്‍ലൈനുകള്‍ അറേബ്യന്‍ […]Read More
ഓസ്ട്രേലിയയില്‍ ആണ് വെയിറ്റർക്ക് ടിപ്പായി നാല് ലക്ഷം രൂപ ലഭിച്ചത്. ഏകദേശം £4,000 അഥായത് നാല് ലക്ഷം ഇന്ത്യന്‍ രൂപയാണ് വെയിറ്ററായ സ്ത്രീക്ക് ടിപ്പ് കിട്ടിയത്. മെൽബണിലെ സൗത്ത് യാറയിലുള്ള ഗിൽസൺ റെസ്റ്റോറെന്റിലെ ജീവനക്കാരിയായ ലോറൻ ആണ് തന്റെ ജീവിതത്തില്‍ ആദ്യമായി ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ചത്. നാല് ഉപഭോക്താക്കളുടെ മേശയെ പരിചരിക്കുന്നതിനിടയിലാണ് ലോറന് ഈ അപ്രതീക്ഷിത സമ്മാനം ലഭിക്കുന്നത്. വന്‍തുക ടിപ്പ് കിട്ടിയപ്പോള്‍ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനി കൂടിയായ ലോറന് സന്തോഷം കൊണ്ട് […]Read More
ടി20 വനിതാ ലോകകപ്പില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയാണ് സെമിയിലെ എതിരാളികള്‍. കേപ്ടൗണില്‍ വൈകിട്ട് ആറരയ്ക്കാണ് കളി തുടങ്ങുക. സെമിയാണെങ്കിലും ഇന്ത്യക്ക് ഫൈനലിന് തുല്യമാണ് ഓസ്‌ട്രേലിയക്കെതിരായ പോരാട്ടം. ടീമിലെ ഓരോ താരവും ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താലേ ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും ഓസീസ് കരുത്തിനെ മറികടക്കാനാവൂ. മൂന്ന് വര്‍ഷം മുന്‍പ് ഇന്ത്യയെ തോല്‍പിച്ചാണ് ഓസീസ് വനിതകള്‍ അഞ്ചാം കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷം കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലിലും ഓസിസ് കരുത്തിന് മുന്നില്‍ ഇന്ത്യക്ക് അടിതെറ്റി. […]Read More
താജിക്കിസ്ഥാനിൽ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തി. പ്രാദേശിക സമയം 5.37 നായിരുന്നു ഭൂചലനം. അഫ്ഗാനിസ്താൻ, ചൈന അതിർത്തികൾ പങ്കിടുന്ന ഗോർണോ- ബദക്ഷൻ എന്ന കിഴക്കൻ പ്രദേശമാണ് പ്രഭവ കേന്ദ്രം. ആദ്യ ചലനമുണ്ടായി 20 മിനിറ്റുകൾക്കകം തന്നെ 5 തീവ്രത രേഖപ്പെടുത്തിയ രണ്ടാം ചലനവും 4.6 തീവ്രത രേഖപ്പെടുത്തിയ മൂന്നാം തുടർചലനവും റിപ്പോർട്ട് ചെയ്തു. പാമിർ മലനിരകളാൽ ചുറ്റപ്പെട്ട പ്രദേശത്താണ് ഭൂകമ്പമുണ്ടായത്. സരെസ് നദിയും ഇവിടെ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. സരെസ് നദിക്ക് പിന്നിൽ സ്വാഭാവിക അണക്കെട്ട് സ്ഥിതി […]Read More
മൂന്ന് മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ സെൽഫികൾ ക്ലിക്കു ചെയ്‌തതിന്റെ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ബോളിവുഡ് താരം അക്ഷയ് കുമാർ. മൂന്ന് മിനിറ്റിനുള്ളിൽ 184 സെൽഫികൾ ക്ലിക്കു ചെയ്‌താണ് താരം റെക്കോർഡ് തകർത്തത്. മൂന്ന് മിനിറ്റിനുള്ളിൽ 168 സെൽഫികൾ ക്ലിക്കു ചെയ്തതിന് കപ്പൽ ജീവനക്കാരനായ അമേരിക്കൻ വംശജൻ ജെയിംസ് സ്മിത്തിന്റെ പേരിലായിരുന്നു മുൻപ് ഈ ലോക റെക്കോർഡ്. 2018 ജനുവരി 22 ന് ഈ റെക്കോർഡ് അദ്ദേഹം നേടിയത്. അതിന് മുൻപ് ഈ റെക്കോർഡ് കൈവശം വെച്ചിരുന്നത് […]Read More
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ക്യാംപയിൻ ആരംഭിച്ച് വിവേക് രാമസ്വാമി. മലയാളി വേരുകളുള്ള അമേരിക്കൻ ബിസിനസുകാരനാണ് 37കാരനായ വിവേക് രാമസ്വാമി. ഫോക്സ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് വിവേക് രാമസ്വാമി താനും മത്സര രംഗത്തേക്കുണ്ടാകുമെന്ന പ്രഖ്യാപനം നടത്തിയത്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മറ്റൊരു ഇന്ത്യൻ വംശജയും ഐക്യരാഷ്ട്ര സഭയിലെ യുഎസിന്റെ മുൻ സ്ഥാനപതിയുമായിരുന്ന നിക്കി ഹേലി എന്നിവരും വിവേകിനൊപ്പം റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് പ്രസിഡന്റ് പദവിയിലേക്കുള്ള മത്സരത്തിനുണ്ടാകുമെന്നാണ് വിവരങ്ങൾ. കേരളത്തിൽ വേരുകളുള്ള, മാതാപിതാക്കൾ പാലക്കാട് വടക്കഞ്ചേരി സ്വദേശികളായ […]Read More
രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് നാല് വർഷം. രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ അനേകം സൈനികരുടെ വേദനിപ്പിക്കുന്ന ഓർമയിൽ രാജ്യം ഇന്ന് ‘ബ്ലാക്ക് ഡേ’ ആയി ആചരിക്കുന്നു. 2019 ഫെബ്രുവരി 14 നാണ് രാജ്യത്തെ ഒട്ടാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് പുൽവാമയിൽ ഭീകരാക്രമണം നടന്നത്. ഭാരത മണ്ണിന് കാവലായിരുന്ന 40 ധീര ജവാന്മാരെയാണ് അന്ന് ഭാരതത്തിന് നഷ്ടമായത്. ജമ്മു കാശ്മീരിൽ പുൽവാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ 2019 ഫെബ്രുവരി പതിനാലാം തീയതി, […]Read More