Tags :world

Health World

ഇന്ന് ലോക ആരോഗ്യ ദിനം

ഇന്ന് ഏപ്രിൽ 7 ലോകാരോഗ്യ ദിനം. ആരോഗ്യ സംബന്ധിയായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ലോകമെമ്പാടുമുള്ള ആളുകളുടെ പ്രത്യേക ആരോഗ്യ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനുമായി ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യത്തിന് അനുസൃതമായി വർഷം തോറും ദിനം ആഘോഷിക്കുന്നു. തിരക്കേറിയ ജീവിതശൈലി കാരണം നമ്മൾ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്ന് ജനങ്ങളെ ഓർമ്മിപ്പിക്കുന്നതിനായി ലോകാരോഗ്യ സംഘടന എല്ലാ വർഷവും ഏപ്രിൽ 7 ന് ലോകാരോഗ്യ ദിനമായി ആചരിക്കുന്നു. സന്തോഷകരമായ ജീവിതത്തിനായി അവരുടെ ജീവിതശൈലി മെച്ചപ്പെടുത്താൻ സഹായിക്കുന്ന ശാരീരികവും […]Read More

Events Gulf World

വെ​ബ് സ​മ്മി​റ്റ് ഖ​ത്ത​ർ വേ​ദി​യാ​വും

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ടെ​ക്നോ​ള​ജി സ​മ്മേ​ള​ന​മാ​യ ‘വെ​ബ് സ​മ്മി​റ്റി’​ന് ഖ​ത്ത​ർ ആ​തി​ഥേ​യ​ത്വ​മൊ​രു​ക്കും. അ​ടു​ത്ത​വ​ർ​ഷം മാ​ർ​ച്ചി​ലാ​ണ് ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി സാ​​ങ്കേ​തി​ക വി​ദ​ഗ്ധ​രും ശാ​സ്ത്ര​കാ​ര​ന്മാ​രും രാ​ഷ്​​ട്ര നേ​താ​ക്ക​ളു​മെ​ല്ലാം പ​​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. അ​റ​ബ്, വ​ട​ക്ക​ൻ ആ​ഫ്രി​ക്ക മേ​ഖ​ല​യി​ൽ ത​ന്നെ ആ​ദ്യ​മാ​യാ​ണ് ‘വെ​ബ് സ​മ്മി​റ്റ്’ എ​ത്തു​ന്ന​ത്. ഖ​ത്ത​ർ വി​വ​ര സാ​​ങ്കേ​തി​ക​മ​ന്ത്രാ​ല​യ​മാ​ണ് സ​മ്മേ​ള​ന ആ​തി​ഥേ​യ​ത്വം പ്ര​ഖ്യാ​പി​ച്ച​ത്. വ​രും​കാ​ല ലോ​ക​ത്തെ സൃ​ഷ്ടി​ക്കു​ക​യും ന​യി​ക്കു​ക​യും ചെ​യ്യു​ന്ന അ​ന്താ​രാ​ഷ്ട്ര പ്ര​മു​ഖ​രു​ടെ ഒ​ത്തു​ചേ​ര​ലാ​യി​രി​ക്കും സ​മ്മേ​ള​നം. ആ​യി​ര​ക്ക​ണ​ക്കി​ന് നി​ക്ഷേ​പ​ക​ർ, സം​രം​ഭ​ക​ർ എ​ന്നി​വ​രും ‘വെ​ബ് സ​മ്മി​റ്റി’​​ൽ പ്ര​തി​നി​ധി​ക​ളാ​യി പ​​ങ്കെ​ടു​ക്കും. യൂ​റോ​പ്, […]Read More

Kerala Viral news World

മൺചിത്രങ്ങൾ വരച്ച് ലോകറെക്കോർഡ്

ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്തെ സാക്ഷിയാക്കി മണ്ണിൽ ചിത്രവസന്തം തീര്‍ത്ത് 72 കലാകാരന്‍മാര്‍. ചിത്രകാരന്മാരുടെ കൂട്ടായ്മയായ ബിയോണ്ട് ദ ബ്ലാക്ക് ബോര്‍ഡിന്റെ നേതൃത്വത്തില്‍ 72 മീറ്റർ ക്യാൻവാസിൽ മൺചിത്രങ്ങൾ വരച്ച് റെക്കോർഡിട്ടു. ശാന്തിഗിരി വിശ്വജ്ഞാനമന്ദിരം സമർപ്പണത്തിൻ്റെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും വലിയ മൺചിത്രരചന ഒരുക്കിയത്. ‘ലോങ്ങസ്റ്റ് മഡ് പെയിന്റിംഗ്‘ കാറ്റഗറിയിലുള്ള യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ യു.ആർ.എഫ്. വേൾഡ് റെക്കോർഡാണ് ‘മണ്ണിൻ വർണ്ണ വസന്തം’ എന്ന പരിപാടി സ്വന്തമാക്കിയത്. ജൂറി ഹെഡും, ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സ് കേരളയുടെ […]Read More

Events World

ഇന്ന് ദുഃഖവെള്ളി

ഇന്ന് ദുഃഖവെള്ളി. യേശുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശു മരണത്തിന്‍റെയും ഓര്‍മ പുതുക്കിയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ദുഃഖവെള്ളി ആചരിക്കുന്നത്. ഇന്ന് വിവിധ ഇടങ്ങളിൽ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ വിശ്വാസികൾ കുരിശിന്റെ വഴി നടത്തും. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തിൽ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച് നടത്തിയ യാത്രയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്.Read More

Health World

എന്താണ് മാര്‍ബര്‍ഗ് വൈറസ്?

മൃഗങ്ങളില്‍ നിന്നും മറ്റ് ജീവികളില്‍ നിന്നുമാണ് മാര്‍ബര്‍ഗ് വൈറസ് മനുഷ്യരിലേക്കെത്തുന്നത്. പ്രധാനമായും വവ്വാലുകളാണ് വൈറസ് വാഹകരെന്നാണ് നിഗമനം. ഹെമറേജിക് ഫീവറിന് കാരണമാകുന്ന മാരകമായ വൈറസാണിത്. മനുഷ്യരില്‍ എത്തുന്ന വൈറസ് പിന്നീട് ശരീരസ്രവങ്ങളിലൂടെ മറ്റുള്ളവരിലേക്ക് എളുപ്പത്തില്‍ പടരുകയാണ് ചെയ്യുന്നത്. രോഗം ബാധിച്ചാല്‍ മരണം സംഭവിക്കാനുള്ള സാധ്യത 88 ശതമാനമാണ്. ലക്ഷണങ്ങള്‍… കടുത്ത പനി, ശരീരവേദന, ഛര്‍ദ്ദി, ശരീരത്തിന് അകത്തും പുറത്തുമായി ഉണ്ടാകുന്ന രക്തസ്രാവം, പേശിവേദന, തലവേദന,മസ്തിഷ്കജ്വരം, നാഡിവ്യവസ്ഥയുടെ സ്തംഭനം, ഛര്‍ദി, അടിവയര്‍ വേദന, വയറിളക്കം തുടങ്ങിയവയെല്ലാമാണ് മാര്‍ബര്‍ഗ് വൈറസ് […]Read More

Business Viral news World

ഫോബ്​സ്​ പട്ടിക; മലയാളികളിൽ എം.എ. യൂസുഫലി ഒന്നാമത്

ലോകത്തിലെ കോടീശ്വരൻമാരുടെ പട്ടിക ഫോബ്​സ്​ മാഗസിൽ പുറത്തിറക്കി. മലയാളികളിൽ ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസുഫലി ഒന്നാമതെത്തിയപ്പോൾ ഇന്ത്യക്കാരിൽ ഗൗതം അദാനിയെ പിന്തള്ളി മുകേഷ്​ അംബാനി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഡോ. ഷംഷീർ വയലിലാണ്​ ഏറ്റവും സമ്പന്നനായ യുവ മലയാളി. ക്രിസ് ഗോപാലകൃഷ്ണൻ, രവി പിള്ള, സണ്ണി വർക്കി, ജോയ്​ ആലുക്കാസ്​, ബൈജു രവീന്ദ്രൻ, കൊച്ചൗസേഫ്​ ചിറ്റിലപ്പിള്ളി, എസ്.ഡി ഷിബുലാൽ എന്നീ മലയാളികൾ പട്ടികയിൽ ഇടംപിടിച്ചു. മലയാളികളിൽ എം.എ. യൂസഫലി 530 കോടി ഡോളറുമായാണ്​ ഒന്നാമതെത്തിയത്​. ലോകറാങ്കിങ്ങിൽ […]Read More

Crime World

ഡോണൾഡ് ട്രംപ് അറസ്റ്റിൽ

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്തു. വഴിവിട്ട ബന്ധം ഒതുക്കാൻ നീലച്ചിത്ര നടിക്ക് പണംനല്‍കിയ കേസിലായിരുന്നു മന്‍ഹാറ്റനിലെ കോടതിയുടെ നടപടി. ആരോപണങ്ങള്‍ ട്രംപ് കോടതിയില്‍ നിഷേധിച്ചു. ക്രിമിനല്‍ കേസില്‍ കുറ്റം ചുമത്തപ്പെട്ട ആദ്യ മുന്‍ യുഎസ് പ്രസിഡന്‍റായ ഡോണ്‍ള്‍ഡ് ട്രംപിനെ മാന്‍ഹാറ്റനിലെ കോടതിയാണ് അറസ്റ്റ് ചെയ്തത്. കുറ്റം ചുമത്തുന്നതിന് മുന്നോടിയായാണ് അറസ്റ്റ് നടപടി. കോടതിയില്‍ ജഡ്ജി യുവാന്‍ മെര്‍ക്കനുമുന്നില്‍ ഹാജരായ ട്രംപിനെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. 34 കുറ്റങ്ങളാണ് ട്രംപിനുമേല്‍ ചുമത്തിയത്. ഈസമയം കോടതി […]Read More

Tech Viral news World

ട്വിറ്റർ ലോഗോയിൽ മാറ്റം

മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന്റെ ലോഗോയിൽ മാറ്റം വരുത്തി സിഇഒ ഇലോൺ മസ്‌ക്. ട്വിറ്ററിന്റെ പ്രശസ്തമായ ബ്ലൂ ബേർഡ് ലോഗോ മാറ്റി നായയുടെ (“ഡോഗ് മീം) ചിത്രമാണ് നൽകിയിരിക്കുന്നത്. ഡോഗ് കോയിൻ എന്ന ക്രിപ്റ്റോ കറൻസിയുടെ ലോഗോയുടെ ഭാഗമായാണ് ഡോഗ് മീം ഇതുവരെ കണ്ടിട്ടുള്ളത്. ഇലോൺ മാസ്കിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ക്രിപ്റ്റോ കറൻസിയാണ് ഡോഗ് കോയിൻ. ഷിബ ഇനു എന്ന നായ ഇന്റര്‍നെറ്റിലെ ഒരു ജനപ്രിയ മീം ആണ്. ഇതാണ് ഡോഗ് കോയിനിന്റെ ലോഗോ. ബിറ്റ്‌കോയിൻ പോലുള്ള […]Read More

Viral news World

അപൂർവരത്നം വിൽപ്പനയ്ക്ക്

അപൂർവങ്ങളിൽ അപൂർവ്വമായി കണക്കാക്കപ്പെടുന്ന 35 മില്യൺ ഡോളർ വിലമതിക്കുന്ന രത്നം വില്പനയ്ക്ക്. ന്യൂയോർക്കിൽ നടക്കുന്ന മാഗ്നിഫിസന്റ് ജ്വല്ലുകളുടെ വിൽപ്പനയുടെ ഭാഗമായാണ് സോത്തെബിസ് ഈ അപൂർവരത്നം ലേലം ചെയ്യാൻ ഒരുങ്ങുന്നത്. എറ്റേണൽ പിങ്ക് എന്ന് വിളിക്കപ്പെടുന്ന അപൂർവ റോസി-പർപ്പിൾ ഡയമണ്ട് ആണ് വില്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്. ജൂണിലാണ് ലേലം നടക്കുന്നത്. 10.57 കാരറ്റ് ഉള്ള ഡയമണ്ട് ഇതുവരെ ലേലത്തിൽ വെച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വിലപിടിപ്പുള്ള പർപ്പിൾ-പിങ്ക് വജ്രമാണ്. ലോകത്തിലെ തന്നെ അപൂർവ്വമായ രത്നങ്ങളിൽ ഒന്നായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. സോത്തെബിസ് പുറത്തുവിടുന്ന […]Read More

Events World

പേർഷ്യൻ പുതുവൽസരദിനത്തിന് ഡൂഡിലൊരുക്കി ഗൂഗ്ൾ

ഇറാനിയൻ/പേർഷ്യൻ പുതുവത്സര ദിനാ​ഘോഷത്തിൽ പങ്കുചേർന്ന് ഗൂഗ്ളും. നവ്റോസ് എന്നറിയപ്പെടുന്ന പുതുവത്സാരാഘോഷത്തിൽ ഡൂഡിലൊരുക്കിയാണ് ഗൂഗ്ൾ ആഘോഷത്തിൽ പങ്കു ചേർന്നത്. വസന്താരംഭത്തിന്റെ ആദ്യ ദിനമാണ് നവ്റോസ്. ഇറാനിയൻ സൗര കലണ്ടർ പ്രകാരമാണ് നവ്റോസ് ആഘോഷിക്കുന്നത്. ജോർജിയൻ കലണ്ടർ പ്രകാരം മാർച്ച് 21 ആണ് ഈ തിയതി വരിക. വിവിധ മത വിഭാഗങ്ങൾ സഹസ്രാബ്ദങ്ങളായി നവ്റോസ് ആഘോഷിക്കാറുണ്ട്. ഹഖാമനി സാമ്രാജ്യകാലത്ത് പ്രാചീന പേർഷ്യയിലാണ് നവ്റോസ് തുടങ്ങിയതെന്ന് കരുതപ്പെടുന്നു. രാത്രിക്കും പകലിനും അന്നു തുല്യദൈർഘ്യമായിരിക്കും. 2009ൽ യുനെസ്കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയിൽ നവ്റോസിനെ […]Read More