ഇന്ന് ലോക ഭക്ഷ്യദിനം. 1945 ഒക്ടോബര്‍ 16 നാണ് ഐക്യരാഷ്ട്രസഭ, ഭക്ഷ്യ കാര്‍ഷിക സംഘടന ( FAO) രൂപീകരിച്ചത്. ആ ഓര്‍മ നില നിറുത്തുന്നതിനാണ് 1979 മുതല്‍ എല്ലാവര്‍ഷവും ഒക്ടോബര്‍ 16, ലോക ഭക്ഷ്യദിനംആയി ആചരിക്കപ്പെടുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് ഈ ദിനാചരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. ആരെയും പിന്നിലാക്കരുത് (Leave no one behind) എന്നതാണ് 2022ലെ ഭക്ഷ്യദിന സന്ദേശം. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പു വരുത്തുക എന്നതാണ് ഈ ദിനത്തിന്റെ ആപ്തവാക്യം. ദാരിദ്ര്യത്തിനും […]Read More
Tags :world
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ (സിസിപി) ഇരുപതാം പാർട്ടി കോൺഗ്രസ് ഇന്ന് തുടങ്ങുകയാണ്. ഷി ജിൻ പിങ് തന്നെ തുടർച്ചയായ മൂന്നാം വട്ടവും പ്രസിഡന്റായി അധികാരം നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ടു തവണ മാത്രമേ അധികാരത്തിലേറാവൂ എന്ന ചട്ടം 2018 -ൽ ഷി ജിൻ പിങിന് വേണ്ടി റദ്ദാക്കിയിരുന്നു. ഇക്കാരണത്താൽ ആജീവനാന്തം അധികാരക്കസേരയിൽ തുടരാനുള്ള സാധ്യതയാണ് 69 -കാരനായ അദ്ദേഹത്തിന് മുന്നിൽ തെളിഞ്ഞിരിക്കുന്നത്.Read More
ഇന്ന് ലോക വിദ്യാർത്ഥി ദിനം. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജന്മദിനമായ ഒക്ടോബര്‍ 15നാണ് എല്ലാ വര്‍ഷവും ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നത്. ഇന്ത്യയെ സ്വപ്നം കാണാന്‍ പഠിപ്പിച്ച, ജനങ്ങളുടെ രാഷ്ട്രപതിക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല ആദരവാണ് ഇന്നേ ദിവസം വിദ്യാർത്ഥി ദിനമായി ആചരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള കലാമിന്റെ പ്രയത്‌നങ്ങളെ അംഗീകരിക്കുന്നതിനായാണ് എല്ലാ വര്‍ഷവും ഇന്ത്യയില്‍ ദേശീയതലത്തില്‍ ഈ ദിനം ആഘോഷിക്കുന്നത്.Read More
ഇറാഖ് പാർലമെൻ്റിനരികെ റോക്കറ്റാക്രമണം. ഏകദേശം 9 റോക്കറ്റുകൾ വര ഗ്രീൻ സോണിൽ പതിച്ചെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി സർക്കാർ ഓഫീസുകളാണ് ഇവിടെ ഉള്ളത്. പാർലമെൻ്റ് സെഷൻ ആരംഭിക്കാനിരിക്കെയായിരുന്നു ആക്രമണം. ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റെന്നാണ് വിവരം. പരുക്കേറ്റവരിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് നാട്ടുകാരും ഉൾപ്പെടുന്നു. ആക്രമണം നടത്തിയത് ആരാണെന്നതിൽ വ്യക്തതയില്ല.Read More
യുക്രൈന്‍ ജനത നേരിടുന്ന പീഡനത്തില്‍ അവര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. തന്റെ ഹൃദയം എന്നും അവര്‍ക്കൊപ്പമായിരുന്നു. പ്രത്യേകിച്ച് നിരന്തരമായി ബോംബിങ് നടക്കുന്ന മേഖലയില്‍ താമസിക്കുന്നവര്‍ക്കൊപ്പമെന്നാണ് മാര്‍പാപ്പ ബുധനാഴ്ച നടന്ന പ്രാര്‍ത്ഥനാ യോഗത്തില്‍ വ്യക്തമാക്കിയത്. യുദ്ധം നിയന്ത്രിക്കുന്നവരോട് അക്രമം അവസാനിപ്പിക്കണമെന്നും സമാധാനപരമായ സഹവര്‍ത്തിത്വം പുനസ്ഥാപിക്കണെമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. റഷ്യയുടെ യുക്രൈന്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ നിരവധി തവണയാണ് സമാധാനം പുലർത്തണമെന്നും യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്നും മാര്‍പാപ്പ ആവശ്യപ്പെടുന്നത്. ന്യൂക്ലിയര്‍ പോരാട്ടങ്ങളിലേക്ക് യുദ്ധം ഉയരുമോയെന്ന ഭീതിയും മാര്‍പാപ്പ അറിയിച്ചു.Read More
നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റിന് മുന്നോടിയായി സംഘാടകർ ആരാധകർക്കും സന്ദർശകർക്കും വേണ്ടിയുള്ള പ്രധാന ഗതാഗത വിവരങ്ങൾ പുറത്തുവിട്ടു. സുപ്രിം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ആഭ്യന്തര മന്ത്രാലയം, ഗതാഗത മന്ത്രാലയം, ഖത്തർ റെയിൽ, മൊവാസലാത്ത്, പൊതുമരാമത്ത് അതോറിറ്റി എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്ത വാർത്താ സമ്മേളനത്തിലാണ് വിവരങ്ങൾ പങ്കുവെച്ചത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും എത്തിച്ചേരുന്ന ആരാധകർക്കായി ഷട്ടിൽ ബസുകൾ, ദോഹ മെട്രൊ, […]Read More
ഇന്ന് ലോക കാഴ്ച ദിനം. ‘നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക’ എന്നതാണ് ഈ വർഷത്തെ നേത്രദിന സന്ദേശം. ഒക്ടോബർ രണ്ടാം വ്യാഴാഴ്ച ലോക കാഴ്ച ദിനമായി എല്ലാ വർഷവും ആചരിക്കുന്നു. അന്ധത, കാഴ്ച വൈകല്യങ്ങൾ, നേത്രദാനം എന്നിവയിൽ ആഗോള ശ്രദ്ധ പതിപ്പിക്കുകയെന്നതാണ് ഈ ആചരണത്തിലൂടെ ലക്ഷ്യമാക്കുന്നത്. 2000 ൽ ലയൺസ് ക്ലബ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സൈറ്റ് ഫസ്റ്റ് കാമ്പെയ്ൻ ആണ് ലോക വ്യാപകമായ ഈ ആചരണം ആരംഭിച്ചത്. പിന്നീട് ഇത് വിഷൻ 2020 ലേക്ക് സംയോജിപ്പിച്ചുകൊണ്ട് ലോകാരോഗ്യ സംഘടനയുടെ […]Read More
ഇന്ത്യയിൽ ഒക്ടോബർ 25ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. വടക്കു കിഴക്കൻ ഇന്ത്യയിൽ ഒഴികെ രാജ്യത്തിൻറെ മിക്ക ഭാഗങ്ങളിലും വളരെ ചെറിയ സമയത്തേക്ക് ഈ പ്രതിഭാസം ദൃശ്യമാകുമെന്നാണ് സൂചന. സൂര്യഗ്രഹണം ദൃശ്യമാകാത്ത പ്രദേശങ്ങളിൽ സൂര്യാസ്തമയത്തിന് ശേഷം ആകാശ വിസ്മയങ്ങൾ ദൃശ്യമായേക്കും.Read More
കോവിഡ്-19 കേസുകളുടെ എണ്ണം മൂന്നിരട്ടിയായി വർദ്ധിച്ചതിനെ തുടർന്ന് ചൈനയിൽ വീണ്ടും ലോക്ക്ഡൗൺ നടപ്പാക്കി. ഉത്തര ചൈനയിലെ ഷാൻസി പ്രവിശ്യയിലുള്ള ഫെൻയാംഗ് നഗരത്തിലാണ് തിങ്കളാഴ്ച മുതൽ ലോക്ക്ഡൗൺ നടപ്പിലാക്കി തുടങ്ങിയത്. 12 ദിവസത്തിനുള്ളിൽ ഈ നഗരത്തിൽ ഏതാണ്ട് 2000ത്തിൽ അധികം കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഇന്നർ മംഗോളിയ പ്രദേശവും തലസ്ഥാനമായ ഹോഹോട്ട് നഗരത്തിലേക്ക് ചൊവ്വാഴ്ച മുതൽ പുറത്തു നിന്നുള്ള ആളുകളെയും വാഹനങ്ങളെയും കടത്തി വിടില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.Read More
മുട്ടുകളെയും ഇടുപ്പിലെ എല്ലുകളെയും കൂടുതലായി ബാധിക്കുന്ന രോഗമാണ് സന്ധിവാതം(ആര്‍ത്രൈറ്റിസ്). ഈ രോഗം ബാധിച്ച ആളുകൾക്ക് കൈകളും കാലുകളും ചലിപ്പിക്കുമ്പോൾ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നു. എല്ലാ വർഷവും ഒക്ടോബർ 12 ന് ലോക സന്ധിവാത ദിനം ആചരിക്കുന്നു. 1996 ഒക്ടോബർ 12 നാണ് ഈ ദിനം ആദ്യമായി ആഘോഷിച്ചത്. സന്ധികളുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ് ആർത്രൈറ്റിസ്. ഈ രോഗത്തിൽ, വ്യക്തിയുടെ സന്ധികളിൽ വേദനയും അവയിൽ വീക്കവും ഉണ്ടാകുന്നു. സന്ധിവാതം ശരീരത്തിലെ ഏതെങ്കിലും സന്ധികളെയോ ഒന്നിലധികം സന്ധികളെയോ ബാധിക്കാം. സന്ധിവാതം […]Read More