Tags :world

Gulf Sports

ചരിത്രകാഴ്ചകളുമായി ഫിഫ മ്യൂസിയം

അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി ആഗോളാടിസ്ഥാനത്തിൽ ഫുട്ബാൾ പൈതൃകവും സംസ്കാരവും ആഘോഷിക്കാൻ ഫിഫ മ്യൂസിയം. ഹ്യുണ്ടായി മോട്ടോർ കമ്പനിയുമായി സഹകരിച്ച് ഗോൾസ് ക്രിയേറ്റ് ഹിസ്റ്ററി എന്ന പ്രമേയത്തിൽ വലിയ പ്രദർശനം സംഘടിപ്പിക്കാനാണ് ഫിഫ മ്യൂസിയം തയാറെടുക്കുന്നത്. നവംബർ 19 മുതൽ ഡിസംബർ 18 വരെ ദോഹയിലെ അൽ ബിദ്ദ പാർക്കിൽ നടക്കുന്ന ഫിഫ ഫാൻ ഫെസ്റ്റിവലിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഖത്തർ ലോകകപ്പിന്റെ പ്രധാന ആകർഷണ കേന്ദ്രമായ ഫിഫ ഫാൻ ഫെസ്റ്റിവലിലെത്തുന്ന സന്ദർശകർക്ക് സൗജന്യമായി ഫിഫ […]Read More

World

ന്യൂയോർക്ക് സിറ്റിയിലെ വിദ്യാലയങ്ങൾക്ക് അവധി

ദീപാവലി ദിനത്തിൽ ന്യൂയോർക്ക് സിറ്റിയിലെ പൊതു വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അടുത്ത വർഷം മുതൽ അവധി പ്രാബല്യത്തിൽ വരുമെന്ന് മേയർ എറിക് ആദംസ് വ്യക്തമാക്കി. ന്യൂയോർക്ക് അസംബ്ലി അംഗം ജെനിഫർ രാജ്‌കുമാറും ന്യൂയോർക്ക് സിറ്റി സ്‌കൂൾ ചാൻസലർ ഡേവിഡ് ബാങ്ക്‌സും മേയർ എറിക് ആദംസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അവധി നൽകാൻ തീരുമാനിച്ചത്. ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു ഇത്. പൊതു അവധി നൽകാനുള്ള തീരുമാനത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ കൗൺസിൽ ജനറൽ രൺദീർ ജെയ്‍സ്വാൾ നന്ദി പറഞ്ഞു.Read More

Business World

ഓഹരി വിപണി ഉയർന്നു

ഇന്ത്യൻ ഓഹരി വിപണി ഉയർന്നു. ക്രൂഡ് വിലയിടിവും വിദേശ നിക്ഷേപവും വിപണിയെ പിന്തുണച്ചു. മുൻനിര സൂചികകളായ നിഫ്റ്റി 50 പോയിന്റ് ഉയർന്ന് 17,550 ലെവലിന് മുകളിൽ വ്യാപാരം ആരംഭിച്ചപ്പോൾ ബിഎസ്ഇ സെൻസെക്സ് 250 പോയിന്റ് ഉയർന്ന് 59,212 ലെവലിൽ വ്യാപാരം നടത്തി. വിപണിയിൽ ഇന്ന് ഏകദേശം 1322 ഓഹരികൾ മുന്നേറി. 567 ഓഹരികൾ നഷ്ടത്തിലാണ്. 100 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.Read More

Events Gulf

ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ തീയ്യതി പ്രഖ്യാപിച്ചു

ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15ന് തുടങ്ങും. 46 ദിവസം നീണ്ടുനിൽക്കുന്ന ഷോപ്പിങ് മഹാമേള 2023 ജനുവരി 29ന് അവസാനിക്കും. സംഗീത കച്ചേരികൾ, ഫാഷൻ എക്‌സ്‌ക്ലൂസീവ്, ഷോപ്പിങ് ഡീലുകൾ, ഹോട്ടൽ ഓഫറുകൾ, റാഫിളുകൾ എന്നിവ ഉൾപ്പെടുമെന്ന് സംഘാടകരായ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്‍റ് അറിയിച്ചു. ഡ്രോണ്‍ ലൈറ്റ് ഷോയാണ് ഇത്തവണത്തെ മേളയിലെ പ്രത്യേകത. ലോകത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവർക്ക് ദുബായ് സന്ദർശിക്കാനും ഏറ്റവും ദൈർഘ്യമേറിയ ഷോപ്പിംഗ് ഫെസ്റ്റിവൽ ആസ്വദിക്കാനുമുള്ള മറ്റൊരു അവസരമാണ് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഇരുപത്തി […]Read More

World

കഞ്ചാവ് വിൽപനയ്ക്ക് തയ്യാറെടുത്ത് ഊബർ ഈറ്റ്സ്

കഞ്ചാവ് വിൽപനയ്ക്ക് തയ്യാറെടുത്ത് ഊബർ ഈറ്റ്സ്. കാനഡയിലെ ടൊറന്റോയിലാണ് ഊബർ ഈറ്റ്സ് കഞ്ചാവ് വിതരണം ചെയ്യാൻ തയ്യാറെടുക്കുന്നത്. ആളുകളുടെ വീട്ടുപടിക്കൽ ഇതോടെ കഞ്ചാവ് എത്തും എന്ന പ്രത്യേകത ഇതിനുണ്ട്. ഓൺലൈനിൽ കഞ്ചാവ് വിതരണം ചെയ്യുന്ന ലീഫ്‍ലിയുമായി സഹകരിച്ച് കൊണ്ടാണ് ഊബർ ഈറ്റ്സ് കഞ്ചാവ് വിതരണം ചെയ്യുക. ടൊറന്റോ പ്രദേശത്തെ റീട്ടെയിലർമാരുമായി ഇതിനോടകം ചർച്ച നടന്നു കഴിഞ്ഞു. ഊബർ ഡ്രൈവർമാർക്ക് പകരം റീട്ടെയിലർമാരുടെ സ്റ്റാഫുകളായിരിക്കും കഞ്ചാവ് ആവശ്യക്കാരുടെ വീട്ടു പടിക്കൽ എത്തിക്കുക. ടൊറന്റോയിൽ കഞ്ചാവ് വേണം എന്ന് ആ​ഗ്രഹിക്കുന്ന […]Read More

General

ബുക്കര്‍ പുരസ്‌കാരം ; ഷെഹാന്‍ കരുണതിലകയ്ക്ക്

ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരം ശ്രീലങ്കന്‍ നോവലിസ്റ്റ് ഷെഹാന്‍ കരുണതിലകയ്ക്ക്. ‘ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേഡ’ എന്ന പുസ്തകത്തിനാണ് അംഗീകാരം. ഒരു ദൗത്യത്തില്‍ മരിച്ച യുദ്ധ ഫോട്ടോഗ്രാഫറുടെ മരണാനന്തര ജീവിത കഥയാണ് നോവലിന്റെ പ്രമേയം. തിങ്കളാഴ്ച രാത്രി ലണ്ടനിലായിരുന്നു പുരസ്‌കാര ദാന ചടങ്ങ്. ക്വീന്‍ കണ്‍സോര്‍ട്ട് കാമിലയില്‍ നിന്ന് ഷെഹാന്‍ കരുണതിലക പുരസ്‌കാരം ഏറ്റുവാങ്ങി. 50,000 പൗണ്ടും അദ്ദേഹത്തിന് ലഭിച്ചു. 1990-ല്‍ ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് പുരസ്‌കാരത്തിന് അര്‍ഹമായ നോവല്‍. കരുണതിലകയുടെ രണ്ടാമത്തെ നോവലാണിത്. […]Read More

Business World

ഇന്ധന വില കുറച്ചു ; പെട്രോളിന് 40 രൂപ

ഇന്ധന വില കുറച്ച് ശ്രീലങ്ക. ഒരാഴ്ച്ചയ്ക്കിടെ രണ്ടാം തവണയാണ് ഇത്. പെട്രോളിന് 40 രൂപയാണ് കുറച്ചത്. ഈ വർഷം സമ്പദ്വ്യവസ്ഥ അഭൂതപൂർവമായ 9.2% ചുരുങ്ങുമെന്ന് ലോക ബാങ്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണിത്. ഈ മാസം ആദ്യം സമാനമായ 10% കുറച്ചിരുന്നു. പിന്നാലെ തിങ്കളാഴ്ച രാത്രി മുതൽ പെട്രോൾ വില ലിറ്ററിന് 40 രൂപ കുറച്ച് 370 രൂപ ആക്കുമെന്ന് ഊർജ മന്ത്രാലയം അറിയിച്ചു.Read More

India

ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലി ഇന്ത്യയില്‍

90-ാമത് ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. ചൊവ്വാഴ്ച ഉച്ചയ്ക്ക് ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയിലാണ് പരിപാടി. ഒക്ടോബര്‍ 21 വരെ നടക്കുന്ന സമ്മേളനത്തില്‍ 195 ഇന്റര്‍പോള്‍ അംഗരാജ്യങ്ങളിലെ മന്ത്രിമാര്‍, പോലീസ് മേധാവികള്‍, നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ മേധാവികള്‍, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. സമാപന ദിനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരിപാടിക്കെത്തും. ഇന്റര്‍പോള്‍ പ്രസിഡന്റ് അഹമ്മദ് നാസര്‍ അല്‍ റയ്സി, സെക്രട്ടറി ജനറല്‍ ജര്‍ഗന്‍ […]Read More

Gulf

അന്നമെത്തിച്ച് യുഎഇ

വിശക്കുന്നവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന യുഎഇയുടെ വണ്‍ ബില്യന്‍ മീല്‍സ് പദ്ധതി വഴി ഇന്ത്യയില്‍ വിതരണം ചെയ്തത് 15 ലക്ഷം ഭക്ഷണപ്പൊതികള്‍. നാല് ഭൂഖണ്ഡങ്ങളിലുള്ള 50 രാജ്യങ്ങളിലെ നിരാലംബരും പോഷകാഹാര കുറവുള്ളവരുമായ നിര്‍ധനര്‍ക്ക് ഭക്ഷണം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ റമസാനിലാണ് യുഎഇ പദ്ധതി പ്രഖ്യാപിച്ചത്. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റിന്റെ സഹകരണത്തോടെ 25 ലക്ഷം ഭക്ഷണപ്പൊതികളാണ് ഏഴ് ഏഷ്യന്‍ രാജ്യങ്ങളില്‍ വിതരണം ചെയ്തത്. ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമായി 1,537,500 ഭക്ഷണപ്പൊതികളുടെ വിതരണം […]Read More

World

പ്രളയം ; മരണസംഖ്യ 600 ആയി

നൈജീരിയയിലുണ്ടായ പ്രളയത്തിൽ 600ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. 13 ലക്ഷത്തിലധികം ആളുകളെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചെന്ന് മാനുഷികകാര്യ മന്ത്രി സാദിയ ഉമർ ഫാറൂഖ് പറഞ്ഞു. ചില സംസ്ഥാന സർക്കാറുകൾ വെള്ളപ്പൊക്കത്തെ നേരിടാൻ തയ്യാറാകാത്തതാണ് മരണസംഖ്യ ഉയരാൻ കാരണമെന്ന് മന്ത്രി പറഞ്ഞു. 82,000ലധികം വീടുകളും 110,000 ഹെക്ടർ കൃഷിയിടങ്ങളും പ്രളയത്തിൽ പൂർണ്ണമായും നശിച്ചു.Read More