ഖത്തർ നഗരമധ്യത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സൂഖ് വാഖിഫ് നവംബർ ഒന്നു മുതൽ 24 മണിക്കൂറും തുറന്നു പ്രവർത്തിക്കും. ഫിഫ ലോകകപ്പ് നവംബർ 20ന് തുടങ്ങാനിരിക്കെ, സൂഖ് വാഖിഫിലെ റസ്റ്റാറൻറുകളും കഫേകളും ടൂർണമെൻറ് ആഘോഷിക്കുന്നതിനായി അനുയോജ്യമായ യൂനിഫോമുകൾക്കൊപ്പം തങ്ങളുടെ ഭക്ഷണ-പാനീയ മെനുകളും വിപുലീകരിച്ചിരിക്കുകയാണ്.Read More
Tags :world
ഷാർജയുടെ പുതിയ വാണിജ്യ ഹബ്ബായി അരാദ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട് (സി.ബി.ഡി) വരുന്നു. മഹാമാരി എത്തിയ ശേഷം മേഖലയിൽ സ്ഥാപിക്കുന്ന ആദ്യ ബിസിനസ് പാർക്കാണിത്. അൽജാദയിൽ നിർമിക്കുന്ന ബിസിനസ് ഡിസ്ട്രിക്ടിൽ 4.3 ദശലക്ഷം ചതുരശ്ര അടിയിലായി 40 സ്മാർട്ട് ഓഫിസ് ബ്ലോക്കുകളുണ്ട്. എട്ട് ബ്ലോക്കുകളുടെ ആദ്യഘട്ടം 2025ൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരേസമയം 20,000 ജീവനക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട് സി.ബി.ഡിക്ക്. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലുള്ള സ്ഥാപനങ്ങൾക്ക് സി.ബി.ഡിയിൽ അനായാസ നടപടിനടപടിക്രമങ്ങളിലൂടെ ഓഫിസ് തുറക്കാൻ കഴിയും.Read More
ലോകരാജ്യങ്ങളുടെ വിനോദത്തിന്റെയും വ്യാപാരത്തിന്റെയും സംഗമഗ്രാമമായ ദുബൈ ഗ്ലോബൽ വില്ലേജിന്റെ 27ാം സീസൺ ചൊവ്വാഴ്ച ആരംഭിക്കും. പുതിയ ആകർഷണങ്ങളും വിനോദങ്ങളും ഉൾപ്പെടുത്തിയാണ് ഇത്തവണ ആഗോള ഗ്രാമം ആരാധകർക്കായി മിഴിതുറക്കുന്നത്. 2023 ഏപ്രിൽ വരെയാണ് പുതിയ സീസൺ അരങ്ങേറുക. വൈകീട്ട് നാലുമുതൽ അർധരാത്രിവരെയാണ് നഗരിയിലേക്ക് പ്രവേശനം അനുവദിക്കുക. വാരാന്ത്യങ്ങളിൽ പുലർച്ചെ ഒരുമണി വരെ പ്രവർത്തിക്കും.Read More
ഇന്ന് ഐക്യരാഷ്ട്ര ദിനം. 1945 ല്‍ ഐക്യരാഷ്ട്രസഭ (UN) സ്ഥാപിതമായതിന്റെ ഓര്‍മ്മപ്പെടുത്തലിനാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 24 ന് ലോകം ഐക്യരാഷ്ട്രദിനമായി ആചരിക്കുന്നത്.ലോകസമാധാനവും സുരക്ഷിതത്വവും നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്രസ്ഥാപനമാണ് ഐക്യരാഷ്ട്രസഭ.രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദബന്ധം വികസിപ്പിക്കുന്നതിലും അന്താരാഷ്ട്ര സഹകരണം കൈവരിക്കുന്നതിലും രാജ്യങ്ങളുടെ ഏകോപന കേന്ദ്രമാകുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.യുദ്ധത്തില്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കുക, സ്ത്രീയ്ക്കും പുരുഷനും തുല്യഅവകാശം ഉറപ്പുവരുത്തുക, നീതിയെയും രാജ്യാന്തരനിയങ്ങളെയും പിന്തുണയ്ക്കുക, സാമൂഹിക പുരോഗതിയും ജീവിതനിലവാരവും ഉയര്‍ത്തുന്നതിനായി നിലകൊള്ളുക എന്നിവയാണ് […]Read More
ഹാരിപോട്ടർ സിനിമാ പരമ്പരയിലൂടെ പ്രശസ്തനായ നടൻ റോബി കോൽട്രെയിൻ്റെ മരണകാരണം വിവിധ അവയങ്ങൾ പ്രവർത്തനരഹിതമായതെന്ന് റിപ്പോർട്ട്. വിവിധ ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ മാസം 14ന് ജന്മനാടായ സ്കോട്ട്ലൻഡിൽ വച്ചാണ് റോബി മരണപ്പെട്ടത്. 72 വയസായിരുന്നു.Read More
മാസങ്ങളോളം നീണ്ടുനിൽക്കുന്ന റിയാദ് സീസൺ ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച മുതൽ തുടക്കമായി. ‘സങ്കൽപ്പങ്ങൾക്കും അപ്പുറം’ എന്നതാണ് ഇത്തവണത്തെ ശീർഷകം. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ-ശൈഖ് ബോളീവാർഡ് വിനോദനഗരത്തോട് ചേർന്നുള്ള വേദിയിൽ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. വെടിക്കെട്ടടക്കം വർണാഭമായ പരിപാടികളോടെ വിപുലമായ ഉദ്ഘാടന ചടങ്ങാണ് അരങ്ങേറിയത്. പതിനായിരങ്ങൾ പരിപാടികൾ ആസ്വദിക്കാനെത്തി. ഇന്നേവരെ രാജ്യം കണ്ട ഏറ്റവും വലിയ വിനോദ പരിപാടിയാണ് റിയാദ് സീസൺ. ഡ്രോണുകളും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് ലേസർ രശ്മികളാൽ ആകാശത്ത് സൽമാൻ രാജാവിന്റെയും കിരീടാവകാശിയും […]Read More
ചൈനീസ് പ്രസിഡന്റായും കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായും ഷി ജിൻപിങ് തുടരും. പാർട്ടി സ്ഥാപകൻ മാവോ സെതൂങ്ങിന് ശേഷം ഏറ്റവും കരുത്തുറ്റ നേതാവായി ഷി ജിൻ പിങ് ഉയർന്നിരിക്കുകയാണ്. ചൈനയെ നവ സോഷ്യലിസ്റ്റ് രാജ്യമാക്കാൻ വിശ്വാസം അർപ്പിച്ചതിൽ നന്ദിയെന്ന് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഷി ജിൻ പിങ് പ്രതികരിച്ചു. ഒരു ഭരണാധികാരിക്ക് രണ്ട് അവസരമെന്ന രണ്ട് പതിറ്റാണ്ടിന്റെ കീഴ്വഴക്കം അവസാനിപ്പിച്ചാണ് മൂന്നാം തവണയും ഷീ ജിൻപിങ് പാർട്ടി തലവാനാകുന്നത്. ബെജിയിംഗിലെ ഒരാഴ്ച്ചത്തെ നീണ്ട സമ്മേളനത്തിന് ശേഷമാണ് ഷി ജിൻ പിങ്ങിനെ […]Read More
ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ ആവേശകരമായ ജയം. 160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വൻ വൻ തകർച്ചയോടെയാണ് തുടങ്ങിയത്. ഏഴാം ഓവർ ആയപ്പോഴേക്കും 31 റൺസെടുക്കുന്നതിനിടെ വിലപ്പെട്ട നാല് വിക്കറ്റുകൾ നഷ്ടമായി. ഓപണർമാരായ കെ.എൽ രാഹുൽ, ക്യാപ്റ്റൻ രോഹിത് ശർമ എന്നിവർ നാല് റൺസ് വീതമെടുത്ത് പുറത്തായപ്പോൾ, സൂര്യകുമാർ യാദവ് 15ഉം അക്സർ പട്ടേൽ രണ്ടും റൺസെടുത്ത് മടങ്ങി. ഇതിന് ശേഷമാണ് കോഹ്‍ലി-പാണ്ഡ്യ കൂട്ടുകെട്ട് വന്നത്. അതോടു കൂടി ഇന്ത്യ വിജയത്തിലേക്ക് […]Read More
ഈജിപ്തുകാര്‍ക്ക് കുവൈറ്റില്‍ പ്രവേശിക്കാന്‍ അധിക ഫീസ്. കുവൈറ്റില്‍ പ്രവേശിക്കാന്‍ ഈജിപ്തുകാര്‍ക്ക് അനുവദിക്കുന്ന ഏതിനം വിസകള്‍ക്കും ഒമ്പത് കുവൈറ്റി ദിനാര്‍ നല്‍കേണ്ടി വരുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈജിപ്തില്‍ നിന്ന് കുവൈറ്റിലേക്ക് വരുന്നവര്‍ക്ക് 30 ഡോളര്‍ എന്ന തോതിലാണ് പുതിയ ഫീസ് ബാധകമാക്കിയിരിക്കുന്നത്. ടൂറിസ്റ്റ്, വിസിറ്റ് വിസകള്‍ ഉള്‍പ്പെടെ ഏതിനും വിസകളിലും കുവൈറ്റില്‍ പ്രവേശിക്കുന്ന ഈജിപ്തുകാര്‍ക്ക് പുതിയ ഫീസ് ബാധകമാണ്. ഇതു സംബന്ധിച്ച് വിമാനത്താവളങ്ങളിലും കരാതിര്‍ത്തി പോസ്റ്റുകളിലും സേവനം അനുഷ്ടിക്കുന്ന സിവില്‍, സൈനിക ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തര മന്ത്രാലയം […]Read More
ആദ്യ ആഗോള മാധ്യമസമ്മേളനംഅബുദാബിയിൽ. നവംബര്‍ 15 മുതല്‍ 17 വരെ നടക്കും. പരമ്പരാഗത മാധ്യമങ്ങളുടെ തകര്‍ച്ചയും മാധ്യമമേഖലയുടെ അതിജീവനവും ഗ്ലോബല്‍ മീഡിയ കോണ്‍ഗ്രസ് ചര്‍ച്ചചെയ്യും. അബുദാബി നാഷനല്‍ എക്സിബിഷന് സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ വിദേശത്തു നിന്നുള്ള മാധ്യമപ്രവര്‍ത്തകരും വിദഗ്ധരും അടക്കം വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍, നിര്‍മിതബുദ്ധി, സാങ്കേതിക വിദ്യ, മാധ്യമമേഖലയിലെ സര്‍ഗാത്മകത, മാധ്യമപ്രവര്‍ത്തനം, റേഡിയോ, ടെലിവിഷന്‍, ഇന്റര്‍നെറ്റ്, സമൂഹമാധ്യമം തുടങ്ങി നിരവധി വിഷയങ്ങളില്‍ അധിഷ്ഠിതമായ ചര്‍ച്ചകള്‍ക്ക് സമ്മേളനം വേദിയാവും.Read More