വർഷങ്ങളുടെ പഴക്കമുള്ള കാറുകൾ അതേ തനിമയോടെ കാണികൾക്ക് പ്രദർശിപ്പിക്കുകയാണ് കുവൈറ്റ്. ക്യൂ-എട്ട് ഓൾഡ് കാർസ് ടീം ആണ് മറീന ക്രസന്റിൽ വിന്റേജ് കാറുകളുടെ പ്രദർശനം സംഘടിപ്പിച്ചത്. മുൻ നാഷനൽ അസംബ്ലി സ്പീക്കർ മർസൂഖ് അൽഗാനെമിന്റെയും നിരവധി സ്വകാര്യ കമ്പനികളുടെയും സ്പോൺസർഷിപ്പിന് കീഴിലായിരുന്നു പരിപാടി. ഗൾഫിലെ ഏറ്റവും വലിയ വിന്റേജ് കാർ സംഗമമായാണ് ഇതിനെ കണക്കാക്കുന്നത്. 70 വർഷം മുമ്പ് നിർമിച്ച വിന്റേജ് കാറുകളാണ് പ്രദർശനത്തിനെത്തിയത്. ക്ലാസിക് കാറുകൾ കൈവശമുള്ള നിരവധിപേർ വാഹനങ്ങളുമായി പ്രദർശനത്തിനെത്തി. 2003ൽ ക്യൂ-എട്ട് സ്ഥാപിതമായതോടെയാണ് […]Read More
Tags :world
ട്വൻ്റി 20 ലോകകപ്പിൽ പാകിസ്ഥാന് ആദ്യ ജയം. നെതർലൻഡ്സിൻ്റെ 92 റൺസ് വിജയ ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തിൽ 37 പന്തുകൾ ബാക്കി നിൽക്കെ പാകിസ്താൻ മറികടന്നു. 3 വിക്കറ്റ് വീഴ്ത്തിയ ഷദബ് ഖാൻ ആണ് കളിയിലെ താരം. 49 റൺസ് എടുത്ത മുഹമ്മദ് റിസ്വാൻ ആണ് ടോപ് സ്കോറർ. 27 റൺസ് എടുത്ത അക്കർമാൻ ആണ് നെതർലൻഡ്സിനെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. നെതർലൻഡ്സിൻ്റെ 9 ബാറ്റർമാർക്ക് രണ്ടക്കം കാണാൻ ആയില്ല. വ്യാഴാഴ്ച ദക്ഷിണാഫ്രിക്ക ആണ് […]Read More
അമേരിക്കൻ സ്പീക്കർ നാൻസി പെലോസിയുടെ വീട്ടില്‍ ആക്രമണം. തലയ്ക്ക് ഗുരുതര പരിക്കേറ്റ് അമേരിക്കൻ സ്പീക്കറുടെ ഭര്‍ത്താവ് പോള്‍ പെലോസി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അമേരിക്കയിലെ സാന്‍സ്ഫ്രാന്‍സിസ്കോയിലെ ഇവരുടെ വീട്ടിലേക്ക് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു ആക്രമണം നടന്നത്. ചുറ്റിക കൊണ്ടുള്ള ആക്രമണത്തില്‍ പോള്‍ പെലോസിയുടെ തലയോട്ടി തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. ആക്രമണ സമയത്ത് നാന്‍സി പെലോസി വാഷിംഗ്ടണില്‍ ആയിരുന്നു. 42കാരനായ ഡെ പേപ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.Read More
ഇന്ത്യയുടെ വിദേശ നയത്തെ പ്രശംസിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. യുക്രൈന്‍ യുദ്ധത്തിനിടയിലും ദേശീയ താത്പര്യം മുന്‍നിര്‍ത്തി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യയെടുത്ത തീരുമാനം മാതൃകാപരമാണെന്ന് ഇമ്രാൻ ഖാൻ അഭിപ്രായപ്പെട്ടു. ഇന്ത്യക്ക് അവരുടെ താല്പര്യത്തിനനുസരിച്ച് റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാം. എന്നാല്‍ പാകിസ്ഥാൻ ഇപ്പോഴും രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പരാജയമാണെന്നും സർക്കാരിനെ വിമർശിച്ച് അദ്ദേഹം പറഞ്ഞു. ലാഹോറിലെ ലിബര്‍ട്ടി ചൗക്കില്‍ ഹഖിഖി ആസാദി ലോങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു […]Read More
നരേന്ദ്രമോദിയെ പുകഴ്ത്തി റഷ്യൻ പ്രസിഡന്റ്. നരേന്ദ്ര മോദി മഹാനായ ദേശസ്‌നേഹിയെന്നായിരുന്നു പുടിന്റെ പരാമർശം. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും റഷ്യൻ പ്രസിഡന്റ് എടുത്ത് പറഞ്ഞു. ഇന്ത്യയും റഷ്യയും തമ്മിൽ പ്രത്യേക ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പുടിൻ, ഇരുരാജ്യങ്ങളും തമ്മിൽ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും വ്യക്തമാക്കി. “ഈ സാഹചര്യത്തിലും സ്വതന്ത്ര വിദേശനയം പിന്തുടരാൻ കഴിയുന്ന മഹത്തായ രാജ്യസ്‌നേഹിയാണ് നരേന്ദ്ര മോദി” മോസ്‌കോയിൽ നടന്ന വാൽഡായി ക്ലബ് കോൺഫറൻസിനെ അഭിസംബോധന ചെയ്‌തുകൊണ്ട് പുടിൻ പറഞ്ഞു. “ഇന്ത്യയ്ക്ക് മികച്ച ഭാവിയുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, ആഗോള വിഷയങ്ങളിൽ […]Read More
യുഎസ്സിൽ ഗവർണറെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടവർക്ക് തടവുശിക്ഷ. യു എസ് സംസ്ഥാനമായ മിഷിഗണിലെ ഡെമോക്രാറ്റിക് ഗവർണറായ ഗ്രെച്ചെൻ വിറ്റ്‍മെറിനെ തട്ടിക്കൊണ്ടുപോകാനാണ് സംഘം പദ്ധതിയിട്ടത്. ജോസഫ് മോറിസൺ (28), പീറ്റെ മ്യൂസികോ (44), പോൾ ബെല്ലർ (23) എന്നിവരാണ് അറസ്റ്റിൽ ആയത്. ഇവർക്ക് സംഘാംഗത്വം, തോക്കുകൾ നിയമം ലംഘിച്ച് കയ്യിൽ വെക്കുക, ടെററിസത്തെ പ്രോത്സാഹിപ്പിക്കുന്ന ആയുധങ്ങൾ കയ്യിൽ വയ്ക്കുക തുടങ്ങിയ കുറ്റങ്ങൾ ചാർത്തി ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. 20 വർഷം ഇവർ തടവിൽ കഴിയേണ്ടി വരും. ഗവർണറെ തട്ടിക്കൊണ്ടുപോകാൻ ഗൂഢാലോചന നടത്തിയതിന് 2020 […]Read More
പേടിപ്പിക്കുന്ന തരം വസ്‍ത്രങ്ങള്‍ ധരിച്ചെത്തിയാല്‍ റിയാദിലെ ബൊള്‍വാര്‍ഡ് സിറ്റിയില്‍ സൗജന്യ പ്രവേശനം. രണ്ട് ദിവസം മാത്രമാണ് ഇത്തരമൊരു ഓഫര്‍ ലഭിക്കുകയെന്ന് സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഒക്ടോബര്‍ 27, 28 തീയ്യതികളില്‍ നടക്കാനിരിക്കുന്ന ‘ഹൊറര്‍ വീക്കെന്‍ഡ്’ ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് പേടിപ്പിക്കുന്ന വസ്‍ത്രം ധരിച്ചെത്തുന്നവര്‍ക്കുള്ള പ്രത്യേക ഓഫര്‍. പേടിപ്പിക്കുന്ന കോസ്റ്റ്യൂമുകള്‍ തയ്യാറാക്കി കഴിവ് തെളിയിക്കാന്‍ എല്ലാവരെയും ബൊള്‍വാര്‍ഡ് സിറ്റിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സൗദി ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റി ട്വിറ്ററിലൂടെ അറിയിച്ചു. മൂന്നാമത് റിയാദ് സീസണ്‍ […]Read More
ഇന്തോനേഷ്യയിൽ ഒരു സ്ത്രീയെ പെരുമ്പാമ്പ് അങ്ങനെ തന്നെ വിഴുങ്ങി. പാമ്പിന്റെ വയറ് കീറി അവരുടെ ദേഹത്തിന്റെ അവശിഷ്ടങ്ങൾ പുറത്തെടുത്തു. 54 -കാരിയായ ജഹ്റ ഞായറാഴ്ച ജാംബി മേഖലയിലെ ഒരു തോട്ടത്തിൽ റബ്ബർ ശേഖരിക്കാൻ പോയതാണ്. അവർ വീട്ടിൽ എത്താത്തതിനെ തുടർന്ന് ഭർത്താവ് പ്രദേശത്ത് തിരയുകയായിരുന്നു. എന്നാൽ, ഭാര്യയുടെ ചെരിപ്പുകൾ, ജാക്കറ്റ്, ശിരോവസ്ത്രം, കത്തി എന്നിവ മാത്രമാണ് അദ്ദേഹത്തിന് കണ്ടെത്താൻ സാധിച്ചത്. അതേ തുടർന്ന് മടങ്ങിയ അദ്ദേഹം പിറ്റേ ദിവസം ഒരു സംഘം ആളുകളുമായി വിശദമായ തിരച്ചിലിന് ഇറങ്ങി. […]Read More
ഇന്ത്യൻ വംശജയായ കൺസർവേറ്റീവ് പാർട്ടി എംപി സുവെല്ല ബ്രേവർമാനെ ആഭ്യന്തര മന്ത്രിയായി നിയമിച്ചു. പ്രധാനമന്ത്രി ഋഷി സുനക്കിന്റെ മന്ത്രിസഭയിൽ വീണ്ടും ആഭ്യന്തര മന്ത്രിയായി ചുമതലയേൽക്കുകയാണ് സുവെല്ല ബ്രേവർമാൻ. നേരത്തെ ലിസ് ട്രസ് മന്ത്രിസഭയിൽ ഇതേ വകുപ്പ് കൈകാര്യം ചെയ്‌തിരുന്ന സുവെല്ല ഔദ്യോഗിക രേഖ സ്വന്തം ഇമെയിൽ മുഖാന്തരം അയച്ചെന്ന നിയമലംഘനം കാരണം രാജി വെക്കേണ്ടി വരികയായിരുന്നു. ഇത് കഴിഞ്ഞ് കേവലം 6 ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും ഇവരുടെ തിരിച്ചുവരവ്.Read More
ലോകത്തെ ഏറ്റവും ‘വൃത്തിയില്ലാത്ത മനുഷ്യൻ’ മരിച്ചു. ഇറാൻ സ്വദേശിയായ 94കാരൻ അമു ഹാജിയാണ് മരിച്ചത്. ഇദ്ദേഹം കുളിച്ചിട്ട് പതിറ്റാണ്ടുകളായെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.അവിവാഹിതനായ ഇദ്ദേഹം കൈ കഴുകിയിട്ട് തന്നെ 50 വർഷം കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രോഗബാധിതനാകും എന്ന ഭയത്താലാണ് ഇദ്ദേഹം പതിറ്റാണ്ടുകളായി കുളിക്കാതിരുന്നത്. മാസങ്ങൾക്ക് മുൻപ് ഇദ്ദേഹത്തെ കുളിപ്പിക്കാൻ ഗ്രാമവാസികൾ ഒത്തുചേർന്ന് മുൻകൈയെടുത്തത് വാർത്തയായിരുന്നു.Read More