അമേരിക്കയില്‍ ഇന്ന് ഇടക്കാല തിരഞ്ഞെടുപ്പ്. ജനപ്രതിനിധി സഭ, സെനറ്റ്, സംസ്ഥാന ഗവര്‍ണര്‍, പ്രാദേശിക സര്‍ക്കാര്‍ സ്ഥാനങ്ങളിലേക്കാണ് ഇന്ന് നിര്‍ണായകമായ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുക. 435 സീറ്റുകളുള്ള യുഎസ് ജനപ്രതിനിധി സഭയിലും ഒഴിവുള്ള 35 യുഎസ് സെനറ്റ് സീറ്റുകളിലും വിജയി ആധിപത്യം സ്ഥാപിക്കുമെന്നതിനാല്‍ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് കാര്യമായ പ്രാധാന്യമുണ്ട്. കുതിച്ചുയരുന്ന വിലയിലും കുറ്റകൃത്യങ്ങളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ ബൈഡന്‍ ഭരണകൂടത്തെ വിമര്‍ശിക്കുമ്പോഴാണ് രാജ്യം തിരഞ്ഞെടുപ്പിലേക്ക് കൂടി കടന്നിരിക്കുന്നത്. യുഎസ് ഇലക്ഷന്‍ പ്രോജക്ട് അനുസരിച്ച്, ഏകദേശം 43 ദശലക്ഷം അമേരിക്കക്കാര്‍ […]Read More
Tags :world
ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന 27 -ാമത് ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് (COP 27) ന് ഈജിപ്തിലെ ഷറം ഏല്‍ ഷെയ്ഖ് നഗരത്തില്‍ ഇന്നലെ തുടങ്ങി. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഏറെ ദുരിതമനുഭവിക്കുന്ന ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് ദുരിതാശ്വാസം നല്‍കാനുള്ള അന്താരാഷ്ട്രാ ചട്ടക്കൂടില്‍ ചര്‍ച്ചകള്‍ നടത്താമെന്ന് സമ്പന്നരാജ്യങ്ങള്‍ സമ്മതിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിയില്‍ ലോകത്തിലെ നൂറിലധികം രാഷ്ട്രനേതാക്കളും കാലാവസ്ഥാ പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും പങ്കെടുക്കുന്നു. ആഗോള താപനം നിയന്ത്രിക്കുന്നതിനെ […]Read More
ലയണൽ മെസ്സിയും നെയ്മറും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളുടെ യാത്രക്കുള്ള ആഡംബര ബസുകൾ ദോഹയിലെത്തി. കളിക്കാർക്ക് വിമാനത്താവളങ്ങളിൽ നിന്നും ബേസ് ക്യാമ്പിലേക്കും പരിശീലന മൈതാനങ്ങളിലേക്കും, മത്സര വേദികളിലേക്കുമെല്ലാം സഞ്ചരിക്കേണ്ട ആഡംബര ബസ്സുകളാണ് കഴിഞ്ഞ ദിവസം ദോഹയിലെത്തിയത്. വോള്‍വോയുടെ ഏറ്റവും പുതിയ മോഡലായ മാര്‍ക്കോപോളോ പാരഡിസോ ബസാണ് ടീമുകള്‍ക്കായി ഉപയോഗിക്കുന്നത്. മലയാളിയുടെ മാനേജുമെന്റിനു കീഴിലുള്ള എം.ബി.എം ട്രാന്‍സ്പോര്‍ട്ടേഷനാണ് ടീമുകള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനുള്ള ബസുകളുടെ ചുമതല നിർവഹിക്കുന്നത്. ഏറ്റവും സുഖകരമായ യാത്രയ്ക്കൊപ്പം സുരക്ഷയും നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നു. ബസിന് […]Read More
ട്വന്‍റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി പാക്കിസ്ഥാന്‍. മഴനിയമപ്രകാരം 33 റണ്‍സിനാണ് പാക്കിസ്ഥാന്റെ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തു. മഴ കാരണം വിജയലക്ഷ്യം 14 ഓവറിൽ 142 ആയി ചുരുക്കിയ മത്സരത്തിൽ. ദക്ഷിണാഫ്രിക്കയ്ക്ക് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 108 റൺസെടുക്കാനേ സാധിച്ചുള്ളൂ.Read More
വസ്ത്രങ്ങളിൽ പുതിയ പരീക്ഷണങ്ങൾ നടത്തി വിമർശനം ഏറ്റുവാങ്ങാറുള്ള ടെലിവിഷൻ അവതാരകയും മോഡലുമാണ് കിം കർദാഷിയാൻ. റാംപില്‍ തിളങ്ങാറുള്ള താരത്തിന്‍റെ പല ഫാഷന്‍ പരീക്ഷണങ്ങളും അതിരു കടക്കാറുണ്ടെന്നും വിമർശകർ പറയാറുണ്ട്. ഇപ്പോഴിതാ കിമ്മിന്‍റെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. ഹാലോവിന്‍ ആഘോഷത്തിന്‍റെ ഭാഗമായി മാര്‍വല്‍ കോമിക്സിലെ കഥാപാത്രമായ മസ്റ്റിക്കിന്‍റെ വേഷത്തിലെത്തിയ കിമ്മിന്‍റെ ചിത്രങ്ങളാണ് വൈറലാകുന്നത്. മുഖത്ത് നീല പെയിന്‍റ് അടിച്ച്, തലമുടി ചുവപ്പിച്ച്, കണ്ണില്‍ മഞ്ഞ ലെന്‍സും വച്ച് മസ്റ്റിക്ക് ആയി കിം മാറുകയായിരുന്നു. ഇതോടെ ഹാലോവിന്‍ […]Read More
മൈക്രോ ബ്ലോഗിങ്ങ് സൈറ്റായ ട്വിറ്ററിലെ ബ്ളൂ ടിക്കിന് പ്രതിമാസം 8 ഡോളർ വേണമെന്ന പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇലോൺ മസ്ക്. നിലവിലെ ട്വിറ്ററിലെ ബ്ലൂ ടിക്ക് സംവിധാനത്തെയും മസ്ക് വിമർശിച്ചു. ജനങ്ങൾക്കാണ് അധികാരമെന്നും അവിടെ രാജാവെന്നും പ്രഭുവെന്നും വ്യത്യാസമില്ലെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു. ബ്ലൂടിക് കൊണ്ട് അർത്ഥമാക്കുന്നത് വേരിഫൈഡ് പേജ് അല്ലെങ്കിൽ അക്കൗണ്ട് കൊണ്ട് അർഥമാക്കുന്നത് വ്യക്തിയുടെ അല്ലെങ്കിൽ സ്ഥാപനത്തിൻറേതായ ഇറക്കുന്ന അപ്ഡേറ്റുകൾ ആധികാരികം എന്നതാണ്. സിനിമ രംഗത്തുള്ളവർ, രാഷ്ട്രത്തലവൻമാർ, പത്രപ്രവർത്തകർ, എഴുത്തുകാർ, സാമൂഹിക പ്രവർത്തകർ എന്നിവർക്കെല്ലാം […]Read More
ഖത്തർ രാജ്യം ലോകകപ്പ് ഫുട്ബാൾ ആവേശത്തെ വരവേൽക്കാൻ ഒരുങ്ങവെ ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായ ദോഹ കോർണിഷിലെ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അധികൃതർ. നവംബർ ഒന്നുമുതൽ ഡിസംബർ 19 വരെ കോർണിഷ് ഉൾപ്പെടെ സെൻട്രൽ ദോഹയിൽ കർശനമായ ഗതാഗത നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. ഒന്നാം തീയതി മുതൽ കാൽനട യാത്രികർക്കു മാത്രമായിരിക്കും ദോഹ കോർണിഷിലേക്ക് പ്രവേശനം അനുവദിക്കുക.Read More
മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ച് റെക്കോർഡുകൾ സ്വന്തമാക്കുന്നവരെ കുറിച്ച് നമുക്ക് കേട്ടിട്ടുണ്ട്. എന്നാൽ അപൂർവ്വമായൊരു ഗിന്നസ് റെക്കോർഡിനെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘എന്റെ കണ്ണ് തള്ളി പോയി’ എന്നൊക്കെ നാം പലപ്പോഴും കേൾക്കുന്ന കാര്യമാണ്. എന്നാല്‍ യഥാർഥ ജീവിതത്തിലും ‘കണ്ണ് തള്ളി’ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ബ്രസീല്‍ സ്വദേശി സിഡ്നി ഡെ കാര്‍വല്‍ഹോ മെസ്ക്വിറ്റ. കണ്ണ് ഏറ്റവും കൂടുതൽ പുറത്തേക്ക് തള്ളിച്ച പുരുഷൻ എന്ന റെക്കോര്‍ഡാണ് ടിയോ ചികോ എന്ന പേരിൽ അറിയപ്പെടുന്ന മെസ്ക്വിറ്റ സ്വന്തമാക്കിയിരിക്കുന്നത്. […]Read More
വർഷങ്ങളുടെ പഴക്കമുള്ള കാറുകൾ അതേ തനിമയോടെ കാണികൾക്ക് പ്രദർശിപ്പിക്കുകയാണ് കുവൈറ്റ്. ക്യൂ-എട്ട് ഓൾഡ് കാർസ് ടീം ആണ് മറീന ക്രസന്റിൽ വിന്റേജ് കാറുകളുടെ പ്രദർശനം സംഘടിപ്പിച്ചത്. മുൻ നാഷനൽ അസംബ്ലി സ്പീക്കർ മർസൂഖ് അൽഗാനെമിന്റെയും നിരവധി സ്വകാര്യ കമ്പനികളുടെയും സ്പോൺസർഷിപ്പിന് കീഴിലായിരുന്നു പരിപാടി. ഗൾഫിലെ ഏറ്റവും വലിയ വിന്റേജ് കാർ സംഗമമായാണ് ഇതിനെ കണക്കാക്കുന്നത്. 70 വർഷം മുമ്പ് നിർമിച്ച വിന്റേജ് കാറുകളാണ് പ്രദർശനത്തിനെത്തിയത്. ക്ലാസിക് കാറുകൾ കൈവശമുള്ള നിരവധിപേർ വാഹനങ്ങളുമായി പ്രദർശനത്തിനെത്തി. 2003ൽ ക്യൂ-എട്ട് സ്ഥാപിതമായതോടെയാണ് […]Read More
ബ്രിട്ടനിൽ ചിലയിടങ്ങളിൽ പ്രാവുകളെ ബാധിച്ച അജ്ഞാത വൈറസ് രോഗം അവയെ സോംബികൾ പോലുള്ള ജീവികളാക്കി മാറ്റുന്നതായി റിപ്പോർട്ട്. ഹോളിവുഡ്, കൊറിയൻ സിനിമകളിലൂടെയും മറ്റും പ്രേക്ഷകർക്ക് അറിയാവുന്ന ഭാവനാത്മകമായ ഒരു അവസ്ഥയാണ് സോംബി. ഏതെങ്കിലും വൈറസ് ബാധിച്ച് അജ്ഞാത രോഗം ഉടലെടുക്കുന്ന മനുഷ്യരെയാണ് സോംബികളായി ഈ ചിത്രങ്ങളിൽ കാണിക്കുന്നത്. സോംബികൾക്ക് സ്വബോധവും ബുദ്ധിയും നഷ്ടമായി അവ തോന്നിയത് പോലെ നടക്കുന്നതും മറ്റ് മനുഷ്യരെ ആക്രമിക്കുന്നതുമൊക്കെയുമാണ് സോംബി ജോണറിലുള്ള സിനിമകളിൽ പൊതുവെ കാണിക്കുന്നത്. ഇപ്പോൾ ബ്രിട്ടനിൽ ഈ വൈറസ് ബാധിച്ചിരിക്കുന്ന […]Read More