Tags :world

Events Gulf

ഫെസ്റ്റിവലിന്​ ഇന്ന്​ തുടക്കം

അബുദാബിയുടെ സാംസ്കാരിക ഉത്സവമായ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് വെള്ളിയാഴ്ച അബുദാബി അല്‍ വത്ബയില്‍ കൊടിയേറും. 120 ദിവസത്തിലേറെ നീണ്ടുനില്‍ക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവലില്‍ 750 പ്രധാന പൊതുപരിപാടികള്‍ക്കുപുറമെ നാലായിരത്തിലേറെ പരിപാടികളും അരങ്ങേറും. 2023 മാര്‍ച്ച് 18നാണ് കൊടിയിറങ്ങുന്നത്. ആഴ്ചതോറും കരിമരുന്ന് പ്രകടനം മേളയിലുണ്ടാവും. യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‍യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്‍യാന്‍ എന്നിവരുടെ രക്ഷാകർതൃത്വത്തിലാണ് മേള അരങ്ങേറുന്നത്. ‘യു.എ.ഇ, നാഗരികത […]Read More

Information World

ആ കുഞ്ഞ് ആരാണ്; ലോകജനസംഖ്യ ഇന്ന് 800 കോടി

ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം ലോകജനസംഖ്യ ഇന്ന് 800 കോടി തൊട്ടതായി റിപ്പോർട്ട് 700 കോടി പിന്നിട്ട് 11 വർഷം പിന്നിടുമ്പോഴാണ് 800 കോടിയിലേക്ക് ജനസംഖ്യ എത്തിയത്. 2022-ലെ ലോകജനസംഖ്യ സംബന്ധിച്ച വീക്ഷണ റിപ്പോർട്ടിലാണ് നവംബർ 15-ന് ലോകജനസംഖ്യ 800 കോടിയാകുമെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയത്. ജനസംഖ്യാ വളർച്ചയിലെ നാഴികക്കല്ല് എന്നാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഈ ദിവസത്തെ വിശേഷിപ്പിച്ചത്. നിലവിൽ ചൈനയാണ് ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം. 145.2 കോടിയാണ് ചൈനയിലെ […]Read More

Information Tech World

പുത്തൻ വാട്സ് ആപ്പ് ഫീച്ചർ ഇതാണ്

ഒരേ സ്വഭാവമുള്ള ഗ്രൂപ്പുകളൊക്കെ ഇനി ഒരു കുടുംബമാക്കുന്നതിനുള്ള അപ്ഡേറ്റുമായാണ് ഇക്കുറി വാട്ട്സാപ്പ് എത്തിയിരിക്കുന്നത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സാപ്പിന്റെ പുതിയ കമ്മ്യൂണിറ്റി ഫീച്ചർ ആൻഡ്രോയിഡിലും ഐഒഎസിലും വെബ്പതിപ്പിലും ഇനി ഗ്രൂപ്പുകൾ തമ്മിൽ ബന്ധിപ്പിക്കാനുള്ള പുതിയ ഫീച്ചർ ലഭ്യമാണ്.Read More

Information World

ലോക ജനസംഖ്യ ഇന്ന് 800 കോടിയാകും

ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ലോകജനസംഖ്യ ഇന്ന് 8 ബില്യൺ കടക്കും. 2023ൽ ഇന്ത്യ, ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്നും യുഎൻ വ്യക്‌തമാക്കുന്നു. ലോക ജനസംഖ്യ ദിനത്തോട് അനുബന്ധിച്ച് യുഎൻ പുറത്തിറക്കിയ വാർഷിക വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ട് റിപ്പോർട്ടിൽ 1950ന് ശേഷം ആദ്യമായി 2020ൽ ലോകജനസംഖ്യ വളർച്ച ഒരു ശതമാനത്തിൽ താഴെയായി കുറഞ്ഞതായും വ്യക്‌തമാക്കുന്നു. 145.2 കോടി ജനങ്ങളുള്ള ചൈനയാണ് ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത്. 141.2 കോടിയുമായി ഇന്ത്യ തൊട്ടുപിന്നാലെയുണ്ട്.Read More

Business Tech World

വരുമാനത്തിൽ കുറവ്; ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ഡിസ്നിയും

ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ ഡിസ്നിയും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോർട്ട്. ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണത്തിൽ വീണ്ടും വർധനവുണ്ടാകുമെന്നാണ് സൂചന. ജോലിക്കാര്യത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഡിസ്നി. കമ്പനി വൈകാതെ തന്നെ ജോലികൾ വെട്ടിച്ചുരുക്കി നിയമനം മരവിപ്പിക്കാനും സാധ്യതയുണ്ടെന്ന് സിഇഒ ബോബ് ചാപെക്കിന്റെ ലീക്കായ മെമ്മോയിൽ പറയുന്നു. മെറ്റയെയും ട്വിറ്ററിനെയും പോലെ വരുമാന നഷ്ടം കൈകാര്യം ചെയ്യുന്നതിനും ചെലവ് കുറയ്ക്കുന്നതിനുള്ള മാർഗമായാണ് ഡിസ്നിയും പുതിയ നടപടി അവതരിപ്പിക്കുന്നത്. ഏറ്റവും നിർണായകമായ, ബിസിനസ് ഡ്രൈവിംഗ് സ്ഥാനങ്ങളുടെ ചെറിയ ഉപവിഭാഗത്തിലേക്കുള്ള നിയമനം നടത്തുന്നുണ്ട്. […]Read More

Information World

5 കോടി മുട്ടകള്‍ ഖത്തറിലേക്ക് പറക്കുന്നു

ഖത്തർ ലോകകപ്പിന്റെ ആവേശത്തിലാണ് ലോകം. ലോകത്തിന്റെ പല ഭാ​ഗങ്ങളിൽ നിന്നായി കാൽപന്തിനെ നെഞ്ചോട് ചേർത്തവർ ഖത്തറിലേക്ക് എത്തുമ്പോൾ ഫുട്ബോൾ പ്രേമികൾക്കു ഭക്ഷണം ഒരുക്കുന്നതിനായി 5 കോടി മുട്ടകളാണ് തമിഴ്നാട്ടിലെ നാമക്കൽ കോഴിഫാമുകളിൽ നിന്ന് കയറ്റുമതിക്ക് തയാറാകുന്നത്. 2 കോടി മുട്ടകളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി കയറ്റി അയച്ചത്. 2023 ജനുവരി വരെ മുട്ട കയറ്റുമതി തുടരും. ഇന്ത്യയിലെ കോഴിമുട്ടയുടെ കാലാവധി 6 മാസത്തിൽ നിന്ന് 3 മാസമായി കുറയ്ക്കാൻ തീരുമാനിച്ചതോടെ പ്രതിസന്ധിയിലായിരുന്ന കോഴിഫാം ഉടമകൾക്ക് ലോകകപ്പ് ഫുട്ബോൾ […]Read More

Tech World

ഇന്ന് ലോക ശാസ്ത്രദിനം

എല്ലാ വര്‍ഷവും നവംബര്‍ 10 ന് ലോക ശാസ്ത്രദിനം ആചരിക്കുന്നു. ശാസ്ത്രത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങളേയും ഇനിയും പിന്നിടാനുള്ള കടമ്പകളെയും കുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ ഒരു ദിനം. ശാസ്ത്രവും സമൂഹവും തമ്മിലിള്ള അകല്‍ച്ച ഇല്ലാതാക്കുകയാണ് ഈ ദിനാചരണത്തിന്റെ മറ്റൊരു ലക്ഷ്യം. 2001 ല്‍ ആണ് ശാസ്ത്രദിനം ആചരിക്കാന്‍ യുനെസ്‌കോ തീരുമാനിച്ചത്. സമാധാനം നിലനിര്‍ത്താനും വികസനം നേടിയെടുക്കാനും ശാസ്ത്രത്തെ എത്രമാത്രം ഉപയോഗപ്പെടുത്താം എന്ന് ഓര്‍മ്മിപ്പിക്കുന്നതിനു വേണ്ടിയാണ് യുനെസ്‌കോ ഈ ദിനം ശാസ്ത്രദിനമായി ആചരിക്കുന്നത്. സമാധാനപൂര്‍ണ്ണവും ഐശ്വര്യപൂര്‍ണ്ണവും സമത്വപൂര്‍ണ്ണവുമായ ഒരു ലോകം കെട്ടിപ്പടുക്കാനും […]Read More

World

ആദ്യ ലെസ്ബിയൻ ഗവർണ്ണർ ; മൗര ഹേലി

അമേരിക്കയിൽ 36 സംസ്ഥാനങ്ങളിലെ ഗവർണർ പദവികളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലവും വന്ന് തുടങ്ങി. മാസാചുസെറ്റ്സിൽ മൗര ഹേലിയും മേരിലാൻഡിൽ വെസ് മൂറും ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടു. മാസാചുസെറ്റ്സിലെ ആദ്യ വനിത ഗവർണറും രാജ്യത്തെ ആദ്യ ലെസ്ബിയൻ ഗവർണറുമാണ് മൗര ഹേലി. മേരിലാൻഡ് സംസ്ഥാനത്തെ ആദ്യ ആഫ്രോ–അമേരിക്കൻ ഗവർണറാണ് വെസ് മൂർ. ഇരുവരും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികളാണ്.Read More

Information Tech

റീലുകള്‍ കൂടുതല്‍ മെച്ചമാക്കാം; പുതിയ ഫീച്ചറുകളുമായി ഇന്‍സ്റ്റഗ്രാം

ഷോര്‍ട്ട് വീഡിയോ പങ്കുവെയ്ക്കാന്‍ സഹായിക്കുന്ന റീല്‍സില്‍ പുതിയ രണ്ടു ഫീച്ചറുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. റീലുകളും ഫോട്ടോകളും ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കാന്‍ സഹായിക്കുന്നതാണ് ഒരു ഫീച്ചര്‍. റീലുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന അച്ചീവ്‌മെന്റ്‌സ് ആണ് അടുത്ത ഫീച്ചര്‍.പോസ്റ്റുകളും റീലുകളും 75 ദിവസം വരെ ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കാന്‍ കഴിയുന്നതാണ് ആദ്യ ഫീച്ചര്‍. ഷെഡ്യൂളിങ് ടൂളില്‍ കയറി വേണം ഇത് ചെയ്യേണ്ടത്. അഡ്വാന്‍സ്ഡ് സെറ്റിങ്‌സ് പ്രയോജനപ്പെടുത്തി വേണം ഈ സേവനം ഉപയോഗിക്കേണ്ടത്. തുടര്‍ന്ന് ഷെഡ്യൂള്‍ ദിസ് പോസ്റ്റില്‍ ക്ലിക്ക് ചെയ്ത് […]Read More

Entertainment World

ലോകത്തിലെ ഏറ്റവും മികച്ച ചീസ് സ്വിറ്റ്‌സര്‍ലന്‍ഡിൽ

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ചീസ്. കാത്സ്യം, സോഡിയം, മിനറല്‍സ് , വിറ്റാമിന്‍ ബി12 , സിങ്ക് എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് ചീസ്. ഇതില്‍ സോഫ്റ്റ്‌ ചീസ് ആണ് ഏറ്റവും ഗുണമേന്മയുള്ളത്. ഇവയിലുള്ള കാത്സ്യം എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനു വളരെ നല്ലതാണ്. ലോകത്തിലെ ഏറ്റവും മികച്ച ചീസ് എന്താണെന്ന് അറിയാമോ? കഴിഞ്ഞ ദിവസം യു.കെ.യിലെ വെയില്‍സില്‍ വെച്ച് ലോകത്തിലെ ഏറ്റവും മികച്ച ചീസ് കണ്ടെത്തുന്നതിനുള്ള മത്സരം സംഘടിപ്പിച്ചിരുന്നു. 40- ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള 4000 […]Read More