Tags :world

World

പുടിന്‍റെ കൈകള്‍ പർപ്പിൾ നിറത്തിൽ

റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍റെ കൈകള്‍ പർപ്പിൾ നിറത്തിൽ. പുടിനും, ക്യൂബന്‍ പ്രസിഡന്‍റ് മിഗ്വൽ ഡയസ്-കാനലും കഴിഞ്ഞ ചൊവ്വാഴ്ച കൂടികാഴ്ച നടത്തിയിരുന്നു. പാശ്ചാത്യ ഉപരോധങ്ങളെ പ്രതിരോധിക്കാനും, പൊതു ശത്രുവായ വാഷിംഗ്ടണിനെതിരെ ഒന്നിച്ച് നില്‍ക്കാനും ഇരു നേതാക്കളും സംയുക്ത പ്രസ്താവന നടത്തി. എന്നാൽ, സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിച്ചത് മിസ്റ്റർ പുടിന്റെ കൈകളാണ്. റഷ്യന്‍ ക്യൂബന്‍ നേതാക്കളുടെ പരിപാടിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോട്ടോകളിലും വീഡിയോകളിലും റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍റെ കൈകള്‍ പർപ്പിൾ നിറത്തിലാണ് കാണുന്നത്. ഇത് കുറച്ചുകാലമായി പുടിന്‍റെ ആരോഗ്യത്തെക്കുറിച്ചുള്ള […]Read More

Tourism

1000 രൂപ കയ്യിലുണ്ടോ ; എങ്കില്‍ രാജാവാകാം

ഒരു രാജാവാകാൻ ആഗ്രഹമില്ലാത്തവർ ഉണ്ടാകുമോ… എങ്കിൽ നിങ്ങൾക്ക് ഇതാ അതിനൊരു അവസരം. ഇറ്റലിയില്‍ 1000 രൂപ ഉണ്ടെങ്കില്‍ ഒരു ദിവസത്തേക്ക് എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള ഒരു സ്ഥലം വടകയ്‌ക്കും എടുക്കാം. രാജാവിനെ പോലെ താമസിക്കുകയും ചെയ്യാം. ഇറ്റാലിയന്‍ ഗ്രാമമായ പെട്രിറ്റോളിയാണ് 1000 രൂപയ്‌ക്ക് വാടകയ്‌ക്ക് ലഭിക്കുന്ന സ്ഥലം. പൂന്തോട്ടങ്ങളും നീന്തല്‍ക്കുളങ്ങളും ഉള്‍പ്പടെയുള്ള ആഡംബര അടങ്ങിയ ഒരു വലിയ കൊട്ടാരമാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. ഇറ്റലിയുടെ തലസ്ഥാനമായ റോമില്‍ നിന്ന് ഏതാനും മണിക്കൂറുകള്‍ മാത്രം അകലെയാണ് ഈ […]Read More

Viral news World

ഏറ്റവും നീളമേറിയ സൈക്കിൾ പാത

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ തുടർച്ചയുള്ള സൈക്കിൾ പാതയെന്ന സ്വന്തം റെക്കോഡ്​ തിരുത്തിക്കുറിച്ച്​ ദുബൈ അൽ ഖുദ്രയിലെ സൈക്കിൾ ട്രാക്ക്​. 80.6 കിലോമീറ്റർ പാതയൊരുക്കിയാണ്​ ഗിന്നസ്​ റെക്കോഡ്​ തിരുത്തിയെഴുതിയത്​. 2020ൽ 33 കിലോമീറ്ററായിരുന്നപ്പോൾ എഴുതിയെടുത്ത റെക്കോഡാണ്​ തിരുത്തിയത്​. ഈ സൈക്കിൾ പാതക്കൊപ്പം 135 കിലോമീറ്റർ ദൈർഘ്യമുള്ള ഉപപാതകളുമുണ്ട്​. വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ, റസ്റ്റാറന്‍റുകൾ, ശുചിമുറി തുടങ്ങിയ സൗകര്യ​ങ്ങളെല്ലാം ഈ ദീർഘ ദൂര പാതയിലുണ്ട്​. സ്വന്തമായി സൈക്കിളില്ലാത്തവർക്ക്​ ഇവിടെയെത്തിയാൽ സൈക്കിൾ വാടകക്കെടുക്കാം. അടിയന്തര ആവശ്യങ്ങൾക്ക്​ വിളിക്കാൻ 30 ഇടങ്ങളിൽ എമർജൻസി ഫോൺ […]Read More

Gulf Sports

ഖത്തർ ലോകകപ്പ്; മരുഭൂമിയിലെ എട്ട് കളിക്കളങ്ങൾ

എ​ട്ട്​ സ്​​റ്റേ​ഡി​യ​ങ്ങ​ളാ​ണ്​ ഖ​ത്ത​ർ ലോ​ക​ക​പ്പി​നൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​വ​യി​ൽ ഒ​രെ​ണ്ണം മാ​ത്ര​മേ, പ​ഴ​യ​ത് മു​ഖം​മി​നു​ക്കി​യി​ട്ടു​ള്ളൂ. ശേ​ഷി​ച്ച​വ​യി​ൽ ആ​റെ​ണ്ണം തീ​ർ​ത്തും പു​തി​യ​താ​യി മ​രു​ഭൂ​മി​യി​ൽ പൊ​ങ്ങി​യു​യ​ർ​ന്ന​പ്പോ​ൾ, റ​യ്യാ​നി​ലെ അ​ഹ​മ്മ​ദ്​ ബി​ൻ അ​ലി സ്​​റ്റേ​ഡി​യം നി​ല​വി​ലെ ക​ളി​മു​റ്റം പൊ​ളി​ച്ച്​ പു​തു​ക്കി​പ്പ​ണി​യു​ക​യാ​യി​രു​ന്നു. 8 സ്റ്റേഡിയവും വ്യത്യസ്ത രീതിയിലാണ് പണികഴിച്ചിരിക്കുന്നത്. അൽ ബെയ്ത് സ്റ്റേഡിയം:-ദോ​ഹ​യി​ൽ​നി​ന്ന് ഏ​റ്റ​വും അ​ക​ലെ​യു​ള്ള ക​ളി​മു​റ്റ​മാ​ണ്​ അ​ൽ ബെ​യ്ത്​ സ്​​റ്റേ​ഡി​യം. ദൂ​ര​ക്കാ​ഴ്ച​യി​ൽ അ​തി​വി​ശാ​ല​മാ​യ മ​രു​ഭൂ​മി​യി​ൽ വ​ലി​ച്ചു​കെ​ട്ടി​യൊ​രു ടെ​ന്‍റ്​ പോ​ലെ തോ​ന്നി​പ്പി​ക്കു​ന്നു. അ​രി​കി​ലെ​ത്തു​ന്തോ​റും വി​സ്​​മ​യ​മാ​യി​മാ​റു​ന്ന നി​ർ​മാ​ണം.​ ദോ​ഹ​യി​ൽ​നി​ന്ന് 46 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാണ് ഈ ​ക​ളി​മു​റ്റം. 60,000 […]Read More

Viral news World

ക്ലിയോപാട്രയുടെ ശവകുടീരം തിരഞ്ഞ് ഗവേഷണം; കണ്ടത് അമ്പരിപ്പിക്കുന്ന കാഴ്ച

ക്ലിയോപാട്രയുടെ ശവകുടീരത്തിനായുള്ള പര്യവേഷണത്തിനിടയിലായിരുന്നു ഡൊമിനിക്കന്‍ റിപബ്ളിക്കിലെ സാന്റോ ഡൊമിന്‍ഗോ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള സംഘം ‘ജ്യോമിതീയ വിസ്മയം’ എന്ന് വിളിക്കാവുന്ന തരത്തില്‍ മാസ്മരികമായി തുരങ്കം കണ്ടെത്തിയത്. പുരാതന നഗരമായ തപോസിരിസ് മാഗ്നയിലെ കാലപ്പഴക്കം മൂലം ഏറെയും തകര്‍ന്ന് കാണപ്പെടുന്ന ഒരു ക്ഷേത്രത്തിനടിയില്‍ നിന്നാണ് ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ഏകദേശം 13 മീറ്റര്‍ താഴ്ചയില്‍ പാറയില്‍ കൊത്തിയെടുത്ത തുരങ്കം കണ്ടെത്തിയത്. തുരങ്കത്തിന് ഏകദേശം 1,305 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ ഉയരവുമുണ്ട്. ആല്‍ബസ്റ്റാര്‍ കൊണ്ട് നിര്‍മിച്ച രണ്ട് തലകള്‍ ക്ഷേത്രത്തിന്റെ […]Read More

World

ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചു

യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിച്ചു. ട്വിറ്ററിന്‍റെ പുതിയ സിഇഒ ഇലോൺ മസ്കിന്‍റേതാണ് തീരുമാനം. ട്രംപിന്‍റെ ട്വിറ്റര്‍, ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ റദ്ദാക്കിയത് 2021 ജനുവരി ആറിനായിരുന്നു. യുഎസ് ക്യാപ്പിറ്റൾ ആക്രമണത്തിനു പിന്നാലെയായിരുന്നു നടപടി. ട്രംപിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്ന് ഉപയോക്താക്കളോട് അഭിപ്രായം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് മാസ്ക് ഒരു വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതിൽ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം ലഭിച്ചതെന്ന് മസ്ക് വെളിപ്പെടുത്തി. 5 മില്യൺ ആളുകൾ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന അഭിപ്രായത്തെ […]Read More

World

പ്രതിരോധ സഹായവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി

ആദ്യ സന്ദര്‍ശനത്തില്‍ തന്നെ യുക്രൈനിന് 50 മില്യണ്‍ പൌണ്ടിന്‍റെ പ്രതിരോധ സഹായ വാഗ്ദാനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. കീവില്‍ യുക്രൈന്‍ പ്രസിഡന്‍റ് വ്ലോദിമിര്‍ സെലന്‍സ്കിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം. യുക്രൈനുള്ള പിന്തുണ ബ്രിട്ടന്‍ ജനത തുടരുമെന്ന് വ്യക്തമാക്കിയ ഋഷി സുനക്, കീവിലെത്താന്‍ സാധിച്ചതിലുള്ള വികാരവും മറച്ച് വച്ചില്ല. യുദ്ധം തുടങ്ങിയ ആദ്യ ദിവസം മുതല്‍ യുകെ യുക്രൈന്‍റെ ഏറ്റവും ശക്തമായ സഖ്യരാജ്യമാണെന്ന് വ്ലോദിമിര്‍ സെലന്‍സ്കി കൂടിക്കാഴ്ചയില്‍ വിശദമാക്കി. റഷ്യയുടെ വ്യോമാക്രമണം തടയാനായാണ് പ്രതിരോധ സഹായം വാഗ്ദാനം […]Read More

Transportation World

വിമാനം ട്രക്കുമായി കൂട്ടിയിടിച്ചു; രണ്ട് മരണം

പറന്നുയരുന്നതിനിടെ വിമാനവും ട്രക്കും കൂട്ടിയിടിച്ച് രണ്ട് അഗ്നിരക്ഷാ സേനാംഗങ്ങൾ മരിച്ചു. പെറുവിൽ പ്രദേശിക സമയം വൈകീട്ട് 3.25ഓടെയാണ് സംഭവം. ലാറ്റാം വിമാന കമ്പനിയുടെ എൽ.എ 2213 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലിമയിൽ നിന്ന് ജൂലിയാക്കയിലേക്കുള്ള വിമാനം പറന്നുയരുന്നതിനിടെ റൺവെയിൽ അഗ്നിരക്ഷാ സേനയുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. 102 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായും വിമാനത്താവളത്തിന്‍റെ പ്രവർത്തനം താൽകാലികമായി നിർത്തിവെച്ചതായും അധികൃതർ വ്യക്തമാക്കി.Read More

World

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രൈമറി സ്കൂൾ വിദ്യാർത്ഥി

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥിനിയെന്ന് കരുതപ്പെടുന്ന 99 കാരിയായ പ്രിസില്ല സിറ്റിയെനി കെനിയയിലെ വീട്ടിൽ വച്ച് അന്തരിച്ചു. പ്രാദേശിക കലൻജിൻ ഭാഷയിൽ മുത്തശ്ശി എന്നർത്ഥം വരുന്ന “ഗോഗോ” എന്നായിരുന്നു അവര്‍ അറിയപ്പെട്ടിരുന്നത്. ബുധനാഴ്ചത്തെ ക്ലാസില്‍ പങ്കെടുത്ത ശേഷം പ്രിസില്ല സിറ്റിയെനിയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെന്നും തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. പ്രിസില്ല സിറ്റിയെനിയും അവരുടെ 12 വയസുള്ള സഹപാഠികളും അടുത്ത ആഴ്ച ആരംഭിക്കാനിരുന്ന അവസാന വര്‍ഷ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനിടെയായിരുന്നു മരണം. സിറ്റിനേയിയുടെ […]Read More

Events Gulf Transportation

സൗ​ജ​ന്യ ബ​സ് സ​ര്‍വി​സ്

ഷെയ്ഖ് സായിദ് ഫെസ്റ്റിവലിനെത്തുന്ന കാണികള്‍ക്കായി സൗജന്യ ബസ് സര്‍വിസ് ഒരുക്കിയിരിക്കുകയാണ് അബുദാബി സംയോജിത ഗതാഗതകേന്ദ്രം. തിങ്കള്‍ മുതല്‍ വ്യാഴം വരെ എട്ടു ബസുകളും വെള്ളി മുതല്‍ ഞായര്‍ വരെ 10 ബസ്സുകളുമാണ് അബുദാബിയിലെ വിവിധ ഇടങ്ങളിലേക്കും തിരിച്ചും സൗജന്യ സര്‍വിസ് നടത്തുക. തിങ്കള്‍ മുതല്‍ വ്യാഴം വരെ ദിവസേന 30 സര്‍വിസുകളും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും ദിവസേന 36 സര്‍വിസുകളുമാണ് നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു. 25 മുതല്‍ 30 മിനിറ്റ് വരെ […]Read More