ട്വിറ്റർ വോട്ടെടുപ്പിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെ പുതിയ സിഇഒയെ മസ്ക് ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. അടുപ്പക്കാരനെ തന്നെ തലപ്പത്ത് എത്തിക്കാൻ ആണ് ശ്രമം. ട്വിറ്റർ മേധാവി സ്ഥാനത്ത് നിന്ന് മസ്ക് മാറണമെന്ന് അഭിപ്രായ സർവേയിൽ ആവശ്യപ്പെട്ടത് 57 ശതമാനത്തിലധികം പേരായിരുന്നു. ട്വിറ്റർ മേധാവി സ്ഥാനത്ത് തുടരണോയെന്ന അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്ത 57.5% പേരും മസ്ക് സിഇഒ സ്ഥാനത്ത് നിന്ന് മസ്ക് മാറണമെന്ന് അഭിപ്രായപ്പെട്ടു. 42.5% ഉപഭോക്താക്കൾ മാത്രമാണ് മസ്ക് തുടരണമെന്ന് അഭിപ്രായപ്പെട്ടത്. സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ ഇലോൺ […]Read More
Tags :world
മാധ്യമ പ്രവർത്തകരുടെ മരവിപ്പിച്ച അക്കൗണ്ടുകൾ പുനർസ്ഥാപിച്ച് ട്വിറ്റർ. ട്വിറ്റർ നടപടിയിൽ വിമർശനം ശക്തമായതോടെയാണ് അക്കൗണ്ടുകൾ പുനസ്ഥാപിച്ചത്. മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ മരവിപ്പിച്ച ട്വിറ്ററിൻ്റെ നടപടിയെ യൂറോപ്യൻ യൂണിയനും ഐക്യരാഷ്ട്ര സഭയും അപലപിച്ചിരുന്നു. ഇത്തരം നടപടികൾ തുടർന്നാൽ ട്വിറ്ററിന് വിലക്കേർപ്പെടുത്തുമെന്ന് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പും നൽകിയിരുന്നു. ഇതിന് പിറകെയാണ് മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകൾ പുനസ്ഥാപിക്കുമെന്ന് ഇലോൺ മസ്ക് തന്നെ വ്യക്തമാക്കിയത്. ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ, വാഷിങ്ടൺ പോസ്റ്റ് എന്നീ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. […]Read More
ജന്മദേശമായ ഇറാനിലെ ദുസ്വാതന്ത്യത്തിനെതിരെ മുടിമുറിച്ച് നൽകി ഇറാനിയൻ സംവിധായിക മെഹ്നാസ് മുഹമ്മദിയുടെ അവകാശ പ്രഖ്യാപനം. കാൻ ഫിലിം ഫെസ്റ്റിവലിൽ രാജ്യം നിയന്ത്രണമേർപ്പെടുത്തിയപ്പോൾ പ്രതികരിച്ച അതേ മാതൃകയിലാണ് രാജ്യാന്തര മേളയിലെ സ്പിരിറ്റ് ഓഫ് സിനിമാ അവാർഡ് വിജയത്രി പ്രതികരിച്ചത് . പാസ് പോർട്ട് പുതുക്കി ലഭിക്കാത്തതിനാൽ കേരളത്തിലേക്കു യാത്രാ തടസം നേരിട്ട മെഹനാസ് മുടി മുറിച്ചു നല്കിയതിനൊപ്പം തന്റെ കഷ്ടപ്പാടിന്റെ പ്രതീകമാണ് മുടിയിഴകളെന്നും തന്റെ സാന്നിധ്യമായി അവയെ കണക്കണമെന്നും സന്ദേശത്തിൽ അറിയിച്ചു . മെഹ്നാസിന്റെ അഭാവത്തിൽ ഗ്രീക്ക് സംവിധായിക […]Read More
ഇന്ന് ദിനംപ്രതി നൂറുകണക്കിന് ടെക്സ്റ്റ് മെസ്സേജുകൾ ആണ് നമ്മുടെ ഫോണുകളിലേക്ക് വരുന്നതും നമ്മൾ തിരിച്ചയക്കുന്നതും. എന്നാൽ, ലോകത്തിൽ ആദ്യമായി ഒരു ടെക്സ്റ്റ് മെസ്സേജ് അയച്ചത് എന്നാണെന്ന് അറിയാമോ? 30 വർഷങ്ങൾക്ക് മുൻപുള്ള ഒരു ഡിസംബർ മൂന്നിനായിരുന്നു അത്. കൃത്യമായി പറഞ്ഞാൽ 1992 ഡിസംബർ മൂന്നിന്. സാങ്കേതികവിദ്യയുടെ വളർച്ചയിലെ ഒരു നാഴികക്കല്ല് തന്നെയായിരുന്നു ഈ നേട്ടം. ആദ്യത്തെ ടെക്സ്റ്റ് മെസ്സേജ് അയച്ച് 30 വർഷങ്ങൾ പിന്നിടുമ്പോൾ സാങ്കേതികപരമായി നാം ഏറെ മുൻപോട്ടു പോയിരിക്കുന്നു. ടെക്സ്റ്റ് മെസ്സേജുകളിൽ നിന്നും വോയിസ് […]Read More
എലിശല്യത്താൽ വീർപ്പുമുട്ടുന്ന അമേരിക്കയിലെ ന്യൂയോർക് നഗരത്തിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് മേയർ. ‘സമ്പൂർണ എലി നിർമാർജന യജ്ഞ’മാണ് നഗരത്തിൽ ഭരണകൂടം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. എലികൾക്കെതിരായ സമ്പൂർണ യുദ്ധമായിരിക്കും ഇതെന്നും മേയർ എറിക് ആദംസ് ട്വീറ്റ് ചെയ്തു. എലി നിർമാർജന പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറായിട്ടായിരിക്കും നിയമനം നൽകുക. 1,20,000 മുതൽ 1,70,000 ഡോളർവരെയാണ് ശമ്പള പാക്കേജ്. രൂപയിൽ കണക്കാക്കിയാൽ ഇത് 1,38,44,375.00 രൂപ വരും. എലി നിർമാർജന പദ്ധതികൾ തയ്യാറാക്കുക, മേൽനോട്ടം വഹിക്കുക, എലികളെ ഇല്ലാതാക്കാൻ വേണ്ടി പ്രവർത്തിക്കുന്ന […]Read More
ലോകത്തിന്റെ പല ഭാഗത്തും ഇപ്പോൾ ആഴ്ചയിൽ നാല് ദിവസം ജോലി മൂന്ന് ദിവസം അവധി എന്ന സാഹചര്യം വന്നിട്ടുണ്ട്. പല കമ്പനികളും ഇത് നടപ്പിലാക്കുന്നുമുണ്ട്. യുകെ -യിൽ നൂറ് കമ്പനികൾ തങ്ങളുടെ ജോലിക്കാർ ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി ചെയ്താൽ മതിയെന്ന് അംഗീകരിച്ചിരിക്കുകയാണ് ഇപ്പോൾ. ഇങ്ങനെ നാല് ദിവസം മാത്രം ജോലി ചെയ്താൽ ശമ്പളത്തിൽ കുറവുണ്ടാകുമോ എന്നാണോ ചിന്തിക്കുന്നത്. ശമ്പളത്തിൽ യാതൊരു കുറവുമില്ലാതെയാണ് ആ നാലുദിനം മാത്രം പ്രവൃത്തി ദിനം ആക്കിയിരിക്കുന്നത്. മൊത്തത്തിൽ യുകെ -യിൽ […]Read More
48,500 വർഷം പഴക്കമുള്ള ‘സോംബി വൈറസ്’-നെ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ് ഗവേഷകർ. റഷ്യയിലെ സൈബീരിയൻ മേഖലയിലെ മഞ്ഞുപാളികൾക്കടിയിൽ നിന്നെടുത്ത13 വൈറസുകളെ ആണ് യൂറോപ്യൻ ഗവേഷകർ കണ്ടെത്തിയത്. സൈബീരിയയിലെ തടാകത്തിൻറെ അടിത്തട്ടിൽ ഖനീഭവിച്ചു കിടന്നതാണിത്. ഇതിലൊന്നിന് 48,500 വർഷം പഴക്കമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിർജീവമായ വൈറസുകളെ ഗവേഷകർ പുനരുജ്ജീവിപ്പിക്കുകയായിരുന്നു. ഇവയ്ക്ക് ‘സോംബി വൈറസുകൾ’എന്നാണ് ഗവേഷകർ നൽകിയ പേര്. പെർമാഫ്രോസ്റ്റുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ നിന്നാണ് 13 സോംബി വൈറസുകളെ പുനരുജ്ജീവിപ്പിച്ചത്. അതേസമയം, തങ്ങൾ പഠിച്ച വൈറസുകൾ സ്വാഭാവികമായി പുനരുജ്ജീവിക്കാനുള്ള സാധ്യത വളരെ […]Read More
ഒരു മിനിറ്റിനുള്ളില്‍ ഏറ്റവും കൂടുതല്‍ തണ്ണിമത്തന്‍ പൊളിച്ചതിന് യുവാവിന് ഗിന്നസ് വേള്‍ഡ് റെക്കോർഡ്. കൈ കൊണ്ടാണ് സ്പാനിഷ് യുവാവായ റോബര്‍ട്ടോ തണ്ണിമത്തനുകള്‍ പൊളിച്ചത്. ഒരു മിനിറ്റിനുള്ളില്‍ 39 തണ്ണിമത്തനുകള്‍ ആണ് ഇദ്ദേഹം ഉടച്ചത്. ഗിന്നസ് വേൾഡ് റെക്കോര്‍ഡ്സിന്‍റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ ആണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. തണ്ണിമത്തനുകള്‍ കയ്യില്‍ പിടിച്ച് കുറച്ച് യുവാക്കള്‍ സ്റ്റേജില്‍ നിരന്ന് നില്‍ക്കുകയാണ്. റോബര്‍ട്ടോ ഇവരുടെ അടുത്തെത്തി കൈ കൊണ്ട് ഇടിച്ചാണ് ഓരോ തണ്ണിമത്തനും പൊളിച്ചത്.Read More
മങ്കിപോക്സിന് പുതിയ പേര് നിർദേശിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). മങ്കിപോക്സിനു പകരം ‘എംപോക്സ്’ എന്ന് ഉപയോഗിക്കാമെന്ന് ഡബ്ല്യു.എച്ച്.ഒ തിങ്കളാഴ്ച അറിയിച്ചു. വൈറസിന്‍റെ പേരിലെ വിവേചന സ്വഭാവത്തെ കുറിച്ച് ശാസ്ത്രജ്ഞർ ആശങ്ക പ്രകടിപ്പിച്ചതിനുപിന്നാലെയാണ് വൈറസിന്‍റെ പേര് മാറ്റാൻ ഡബ്ല്യു.എച്ച്.ഒ തീരുമാനിച്ചത്. മങ്കിപോക്സ് ഘട്ടംഘട്ടമായി നിർത്തലാക്കുന്നതുവരെ ഒരു വർഷകാലം രണ്ടുപേരുകളും ഒരേസമയം ഉപയോഗിക്കാം -ഡബ്യു.എച്ച്.ഒ വ്യക്തമാക്കി. മങ്കിപോക്സ് എന്ന പേര് വംശീയച്ചുവയുള്ളതാണെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്ന് വൈറസിന്‍റെ പേര് മാറ്റുന്നതിനെക്കുറിച്ച് വിദഗ്ധരുമായി ചർച്ച നടത്തിവരികയാണെന്ന് ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് […]Read More
ചൈനയിലെ വിവിധ പട്ടണങ്ങളിലേക്ക് പടർന്നുകൊണ്ടിരിക്കുന്ന കോവിഡ് നടപടികൾക്കെതിരെയുള്ള ജനരോഷം അടിച്ചമര്‍ത്താന്‍ ചൈനീസ് സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. ചൈനീസ് സര്‍ക്കാറിന്‍റെ സീറോ-കോവിഡ് നയമാണ് ഇപ്പോള്‍ നടക്കുന്ന പ്രതിഷേധത്തിന് ആക്കം കൂട്ടിയത്. വടക്കുപടിഞ്ഞാറൻ ചൈനയിലെ സിൻജിയാങ് മേഖലയുടെ തലസ്ഥാനമായ ഉറുംഖിയിൽ വ്യാഴാഴ്ച പത്തോളം പേര്‍ മരിച്ച തീപിടിത്തം പൊതുജന രോഷം കൂടാന്‍ കാരണമായി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അപകടത്തില്‍ രക്ഷാപ്രവർത്തനം വൈകാന്‍ കാരണമായത് കോവിഡ് ലോക്ക്ഡൗണാണ് എന്നാണ് ആരോപണം. എന്നാല്‍ ഈ ആരോപണം ചൈനീസ് അധികൃതർ നിഷേധിക്കുന്നു.Read More