ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ച നിർദിഷ്ട വിസ ഫീസ് വർധന ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ആറുമാസത്തിൽ താഴെയുള്ള സന്ദർശക വിസക്ക് ഇപ്പോഴുള്ള നിരക്കിൽ നിന്നും അധികമായി 15 പൗണ്ട് (1507 രൂപ) നൽകണം. വിദ്യാർഥി വിസക്ക് 127 പൗണ്ടാണ് കൂടുക. ഇത് ടൂറിസ്റ്റുകളായും വിദ്യാർഥികളായും ബ്രിട്ടനിലെത്തുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെയും ബാധിക്കും. കഴിഞ്ഞ മാസം ബ്രിട്ടീഷ് പാർലമെന്റ് അംഗീകരിച്ച വർധനപ്രകാരം ആറുമാസത്തിൽ താഴെയുള്ള സന്ദർശന വിസയുടെ ചെലവ് 115 പൗണ്ട് ആയി ഉയരുമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. വിദ്യാർഥി […]Read More
Tags :world
ഒളിംപിക്സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ പതാക ഉയർത്തി നീരജ് ചോപ്ര. ബുഡാപെസ്റ്റിലെ ലോക മീറ്റില്‍ 88.17 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്രയുടെ സ്വർണ നേട്ടം. മെഡല്‍ നേട്ടത്തോടെ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് ചോപ്ര റെക്കോർഡ് ബുക്കില്‍ പേരെഴുതി. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയുടെ രണ്ടാം മെഡലാണിത്. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയിരുന്നു.Read More
ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ താരം പ്രഗ്നാനന്ദ ഫൈനലില്‍. സെമിഫൈനല്‍ ടൈ ബ്രേക്കറില്‍ അമേരിക്കന്‍ താരം ഫാബിയാനോ കരുവാനയെ തോല്‍പിച്ചു. ഫൈനലില്‍ പ്രഗ്നാനന്ദയ്ക്ക് എതിരാളി മാഗ്നസല്‍ കാള്‍സന്‍ ആണ്.Read More
കാനഡയില്‍ നടന്ന ലോക പോലീസ് ആന്‍ഡ് ഫയര്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത കേരള പോലീസിലെ കായിക താരങ്ങള്‍ക്ക് സുവര്‍ണനേട്ടം. നീന്തല്‍ മത്സരയിനങ്ങളില്‍ കേരള പോലീസിലെ അസിസ്റ്റന്റ് കമാണ്ടന്റ് ആയ സജന്‍ പ്രകാശ് അഞ്ചു സ്വര്‍ണമെഡലും ജോമി ജോര്‍ജ് രണ്ടു സ്വര്‍ണവും ഒരു വെങ്കലവും നേടി. നീന്തല്‍ റിലേ ടീമില്‍ അംഗമായിരുന്ന കേരള പൊലീസിലെ ഗ്രീഷ്മക്കും സ്വര്‍ണമെഡല്‍ ലഭിച്ചു. നീന്തലില്‍ 10 ഇനങ്ങളിലാണ് സജന്‍ പ്രകാശ് മത്സരിക്കാനിറങ്ങിയത്. പത്ത് ഇനത്തിലും സ്വര്‍ണ്ണവുമായാണ് സജന്‍ നീന്തിക്കയറിയത്. ലോങ്ങ് ജമ്പില്‍ […]Read More
സംസ്ഥാന സർക്കാരും കാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യ സർക്കാരും ഒപ്പുവച്ച കരാർ പ്രകാരം ഈ മേഖലയിലെ രജിസ്റ്റേർഡ് നഴ്സുമാരുടെ ഒഴിവുകൾ നികത്താൻ ഒരുങ്ങി നോർക്ക റൂട്ട്സ്. ബി.എസ്.സി നഴ്സിംഗ് ബിരുദവും രണ്ടുവർഷത്തെ പ്രവർത്തി പരിചയവും ഉള്ള ഒരു രജിസ്റ്റേർഡ് നഴ്‌സ്മാർക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് ആൻഡ് ലാബ്രഡോറിലേക്ക് മികച്ച നഴ്സിംഗ് തൊഴിലവസരം ലഭിക്കും. 2015 ന് ശേഷം നേടിയ ബി.എസ്.സി ബിരുദവും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും (ഫുൾ ടൈം -75 മണിക്കൂർ […]Read More
യുണൈറ്റഡ് കിംങ്ഡമില്‍ മിഡ് വൈഫറി (നഴ്സിങ് ) തസ്തികയിലേയ്ക്ക് നോര്‍ക്ക വഴി റിക്രൂട്ട്മെന്റിന് അവസരം. ഇതിനായുളള ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ 2023 ഓഗസ്റ്റ് 01 മുതല്‍ ആരംഭിക്കും. നഴ്സിങില്‍ ജി.എന്‍എം (GNM) വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വ്യക്തമാക്കുന്ന I.E.L.T.S / O.E.T എന്നിവയില്‍ യു.കെ സ്കോറും നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയാണ് ജി.എന്‍എം യോഗ്യത നേടിയതെങ്കില്‍ പ്രവര്‍ത്തിപരിചയം ആവശ്യമില്ല. അപേക്ഷകൾ uknhs.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കാവുന്നതാണ്. അപ്ഡേറ്റ് ചെയ്ത ബയോഡേറ്റ, […]Read More
ട്വിറ്ററിൽ നിന്ന് എക്സിലേക്കുള്ള മാറ്റത്തിന് തുടക്കമിട്ട് ഇലോൺ മസ്കും സംഘവും. ട്വിറ്റിന്റെ പേരും ഔദ്യോഗിക ലോഗോയും മാറ്റി. പുതിയ എക്സ് ലോഗോയും അവതരിപ്പിച്ചു. പ്രസിദ്ധമായ നീല കിളി ചിഹ്നത്തെ ഉപേക്ഷിച്ച് പുതിയ ലോഗോയെ വരവേറ്റിരിക്കുകയാണ് ട്വിറ്റര്‍. ‘കിളി’ പോയ ട്വിറ്റർ ഇനി ‘എക്സ്’ എന്ന് അറിയപ്പെടും. ലോകത്തിലെ എറ്റവും പ്രശസ്തമായ ബ്രാൻഡുകളിലൊന്നാണ് ഇതോടെ ഇല്ലാതാവുന്നത്. ഏവര്‍ക്കും പരിചിതമായ നീല കിളിയുടെ ലോഗോയും ട്വിറ്ററെന്ന പേരും ഇനിയില്ല. വെബ്സൈറ്റിൽ നിന്ന് കിളിയും പേരും പുറത്തായിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ […]Read More
ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ ചരിത്രമുറങ്ങുന്ന താഖ കോട്ട ഖരീഫ് സീസണിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി തുറന്നു. പു:നർനിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാണ് സന്ദർശകർക്കായി വാതിൽ തുറന്നത്. ഒമാൻ ചരിത്രത്തിലെ നാഴികക്കല്ലായി അറിയപ്പെടുന്ന കോട്ട നിർമിച്ചത് സുൽത്താൻ തൈമൂർ ബിൻ ഫൈസൽ അൽ സഈദിന്റെ കാലത്താണ്. പൈതൃക-വിനോദ സഞ്ചാര മന്ത്രാലയം ഈ വർഷമാണ് പു:നർനിർമാണം ആരംഭിച്ചത്. അനിതരമായ പ്രത്യേകതകളുമായി രണ്ട് നിലകളിലായി നിർമിച്ച കോട്ട മേഖലയുടെ പ്രൗഢമായ ചരിത്രത്തിന്റെ അടയാളമാകുന്നവിധമാണ് പുനർനിർമാണം നടന്നത്. കോട്ടയുടെ താഴത്തെ നിലയിൽ ജയിൽ, സ്വീകരണ ഹാൾ, […]Read More
ഡയാന രാജകുമാരി ഉപയോഗിച്ചിരുന്നൊരു വസ്ത്രം ലേലത്തിലൂടെ വില്‍പനയ്ക്കൊരുങ്ങുകയാണ്. ‘സോത്ത്ബീസ്’ എന്ന ആര്‍ട്ട് കമ്പനിയാണ് ലേലം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ആഗസ്റ്റ് 31നും സെപ്തംബര്‍ 14നും ഇടയിലായി ന്യൂയോര്‍ക്കില്‍ വച്ച് നടക്കുന്ന ‘സോത്ത്ബീസ് ഫാഷൻ ഐക്കണ്‍സ് ലേല’ത്തിലാണ് ഡയാന രാജകുമാരിയുടെ പ്രശസ്തമായ ‘ബ്ലാക്ക് ഷീപ്’ സ്വറ്റര്‍ ലേലത്തിന് വയ്ക്കുക. 65 ലക്ഷം രൂപ (ഇന്ത്യൻ റുപ്പി)യാണ് ഇതിന് ലേലത്തില്‍ ഇട്ടിരിക്കുന്ന ആദ്യവില. ‘ഞങ്ങള്‍ പഴയ ചില വിശിഷ്ടമായ ഡിസൈനുകള്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ആയിരുന്നു. ഇതിനിടെയാണ് ഡയാന രാജുമാരിയുടെ ബ്ലാക്ക് […]Read More
ഫുട്ബോൾ സൂപ്പർതാരം ലിയോണൽ മെസിക്ക് ഇന്ന് മുപ്പത്തിയാറാം പിറന്നാൾ. അർജന്‍റീനയിലെ റൊസാരിയോയിൽ ജനിച്ച് ലോകഫുട്ബോളിന്‍റെ അമരക്കാരനായ മെസിക്ക്,കരിയറിലെ ഏറ്റവും ഉന്നതിയിലെത്തിയ സന്തോഷത്തിലാണ് ഇത്തവണത്തെ പിറന്നാൾ ആഘോഷം. തന്റെ തലമുറയിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി അദ്ദേഹത്തെ പരിഗണിക്കുന്നു. മെസ്സി തന്റെ 21 ആം വയസ്സിൽ യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ, ഫിഫ ലോക ഫുട്ബോളർ ഓഫ് ദ ഇയർ എന്നീ പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. 22 ആം വയസ്സിൽ അദ്ദേഹം ആ രണ്ട് പുരസ്കാരങ്ങളും […]Read More