Tags :travel

Gulf Transportation

ഹയാ കാര്‍ഡ് കാലാവധി നീട്ടി

ഹയാ കാര്‍ഡിന്റെ കാലാവധി നീട്ടിയതോടെ 2024 ജനുവരി 24 വരെ സന്ദര്‍ശകര്‍ക്ക് ഖത്തറില്‍ പ്രവേശിക്കാം. ഇതോടെ വിസയ്ക്ക് വേണ്ടി പ്രത്യേകം അപേക്ഷ നല്‍കാതെ തന്നെ ഹയാ കാര്‍ഡുപയോഗിച്ച് പാസ് മാത്രം നല്‍കി ഖത്തറിലേക്കെത്താമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഫിഫ ലോകകപ്പിനായി ടിക്കറ്റുകളെടുത്ത ആളുകളെ ഹയാ കാര്‍ഡുപയോഗിച്ച് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചിരുന്നു. ലോകകപ്പ് ആസ്വാദകര്‍ക്കും സംഘാടകര്‍ക്കുമാണ് ഹയാ കാര്‍ഡ് പ്രയോജനപ്പെടുത്തി വീണ്ടും ഖത്തര്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കുന്നത്. ഹയാ കാര്‍ഡുകള്‍ കൈവശമുള്ള ലോകകപ്പ് ആരാധകര്‍ക്കും സംഘാടകര്‍ക്കും […]Read More

Kerala Transportation

ഗൂഗിൾ മാപ്പിൽ ഇനി ബസ് ഉണ്ടോ എന്നും അറിയാം

ഗൂഗിൾ മാപ്പ് നോക്കിയാൽ ഇനി വഴി മാത്രമല്ല, ബസ് ഉണ്ടോ എന്നും അറിയാം. കെഎസ്ആർടിസി ബസ് സർവീസുകളുടെ റൂട്ടും സമയവും ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്താനൊരുങ്ങുകയാണ് അധികൃതർ. ഗൂഗിൾ മാപ്പിൽ പബ്ലിക് ട്രാൻസ്‌പോർട്ട് ടാബിലാണ് ബസ് ഉണ്ടോ എന്ന് അറിയാൻ സാധിക്കുക. നമ്മൾ നിൽക്കുന്ന സ്ഥലവും പോകേണ്ട സ്ഥലവും നൽകിയാൽ ബസ് സർവീസിനെ കുറിച്ചുള്ള വിവരം അറിയാൻ സാധിക്കും. ആദ്യം ഉൾപ്പെടുത്തുക സിറ്റി സർക്കുലർ സർവീസുകളുടെ വിവരമാണ്. ഇതിന് ശേഷം ദീർഘദൂര സ്വിഫ്റ്റ് സർവീസുകളുടെ വിവരം രേഖപ്പെടുക്കും. തുടർന്ന് […]Read More

Transportation

കെഎസ്ആർടിസി ബസുകൾ ഇനി മുതൽ വീട്ടുപടിക്കൽ

കെഎസ്ആർടിസി ബസുകൾ വീട്ടുപടിക്കൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും ഇതിന് വേണ്ടിയാണ് നൂതനമായ ഫീഡർ സർവ്വീസുകൾ കെഎസ്ആർടിസി ആരംഭിച്ചതെന്നും ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ന​ഗരത്തിലെ ഇടറോഡുകളിൽ താമസിക്കുന്നവർക്കും റസിഡൻസ് ഏര്യകളിൽ ഉള്ളവർക്കും കൃത്യമായ ഇടവേളകളിൽ കുറഞ്ഞ ചെലവിൽ ഫസ്റ്റ് മൈൽ, ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പ് വരുത്താൻ കഴിയാത്തതിനാൽ സ്റ്റേജ് കാര്യേജ് സർവ്വീസ് നടത്തുന്ന ബസുകളിൽ യാത്രക്കാർ കുറയുകയും ഇരുചക്ര വാഹനമടക്കമുള്ള സ്വകാര്യ വാഹനങ്ങൾ ക്രമാതീതമായി പെരുകുകയും ചെയ്യുന്ന പ്രവണത കൂടി വരുന്ന സാഹചര്യത്തിൽ, കോവിഡ് […]Read More

Gulf Transportation

വ്യാജ പാസ്‍പോർട്ടുകൾ കണ്ടെത്താൻ നൂതന സംവിധാനം

വ്യാജ പാസ്‍പോർട്ടുകൾ കണ്ടെത്താൻ ഏറ്റവും നൂതന സാങ്കേതിക സംവിധാനം ഒരുക്കിയതായി മക്ക മേഖല പാസ്‍പോർട്ട് വക്താവ് മേജർ ഹാമിദ് അൽഹാരിതി പറഞ്ഞു. സൗദിയില്‍ എത്തുന്ന തീർഥാടകരുടെ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് പാസ്‌പോർട്ട് ഡയറക്ട്രേറ്റ് ഉപയോഗിക്കുന്നത് നാല് നൂതന സാങ്കേതിക ഉപകരണങ്ങളാണ്. ഇതിലൊന്ന് വ്യാജ രേഖകൾ കണ്ടെത്തുന്നതിനാണ്. ലോകത്തെ വിവിധ രാജ്യങ്ങളുടെ 250-ലേറെ തരം പാസ്‌പോർട്ടുകളുടെ ഡാറ്റാബേസാണ് ഈ സംവിധാനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. യാത്രാരേഖകളിൽ കൃത്രിമത്വം നടന്നിട്ടില്ലെന്ന് വേഗത്തിൽ ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കും. കൂടാതെ ‘മൊബൈൽ ബാഗ്’ സേവനവും പാസ്‍പോര്‍ട്ട് […]Read More

Transportation

മകര വിളക്ക് ; സ്‍പെഷ്യൽ ട്രെയിൻ

ശബരിമല മണ്ഡല മകര വിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് കണക്കിലെടുത്ത് കൊല്ലത്തുനിന്ന് ബംഗളൂരുവിലേക്ക് ഞായറാഴ്ച പകൽ സമയത്ത് സ്‍പെഷൽ ട്രെയിൻ സർവിസ് നടത്തും. കൊല്ലത്തുനിന്ന് ബംഗളൂരുവിലെത്തിയ ശേഷം ബംഗളൂരു- ചെന്നൈ സ്പെഷലായി സർവിസ് നടത്തും. കൊല്ലം- എസ്.എം.വി.ടി ബംഗളൂരു വൺവേ സ്‍പെഷ്യൽ ഫെയർ ഫെസ്റ്റിവൽ സ്‍പെഷ്യൽ (06083) സ്‍പെഷ്യൽ നിരക്കിലാണ് സർവിസ്. കൊല്ലത്തുനിന്ന് പുലർച്ചെ 3.15ന് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 6.30ന് ബംഗളൂരുവിലെത്തും. കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം,എറണാകുളം ടൗൺ, തൃശുർ, പാലക്കാട്, […]Read More

Transportation

ടിവാൻഡ്രം ട്രാഫിക് ഐ

നഗരത്തിൽ റോഡ് അപകടങ്ങൾ തടയുന്നതിനും, ട്രാഫിക് നിയമലംഘനം നടത്തുന്നവർക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ പൊതുജന പങ്കാളിത്തത്തോടെ പദ്ധതിയുമായി തിരുവനന്തപുരം സിറ്റി പൊലീസ്. ട്രിവാൻഡ്രം ട്രാഫിക് ഐ എന്ന പേരിലുള്ള പദ്ധതിയിൽ പൊതുജനങ്ങൾക്ക് ട്രാഫിക് സംബന്ധമായ നിയമ ലംഘനങ്ങൾ, പരാതികൾ, നിർദേശങ്ങൾ എന്നിവ സിറ്റി പൊലീസിനെ അറിയിക്കാം. ഇതിനായി 94979 30005 എന്ന വാട്ട്സ് ആപ്പ് നമ്പരിൽ ബന്ധപ്പെടാം. ട്രാഫിക് നിയമ ലംഘനങ്ങൾ, അപകട സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ, മറ്റ് ട്രാഫിക് സംബന്ധമായ പരാതികൾ എന്നിവ ഫോട്ടോ, വീഡിയോ […]Read More

Transportation World

അമേരിക്കയിലെ മുഴുവൻ വിമാന സർവീസും നിർത്തിവെച്ചു

അമേരിക്കയിലെ മുഴുവൻ വിമാനങ്ങളുടെയും സർവീസ് നിർത്തിവെച്ചതായി റിപ്പോർട്ട്. സാങ്കേതിക തകരാറിനെ തുടർന്നാണ് യുഎസിലുടനീളമുള്ള എല്ലാ വിമാനങ്ങളും നിർത്തിവെച്ചതെന്ന് അന്താരാഷ്ട്ര് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൈലറ്റുമാരുള്‍പ്പെടെ ജീവനക്കാർക്ക് വിവരങ്ങൾ കൈമാറുന്ന സംവിധാനമായ നോട്ടാംസിന്റെ അപ്‌ഡേറ്റിനെ ബാധിക്കുന്ന വിധം സാങ്കേതിക തടസ്സം നേരിട്ടെന്നും വിമാന സർവീസ് ഇപ്പോൾ നടത്താൻ കഴിയില്ലെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. ഫ്ലൈറ്റ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും വിവരങ്ങൾ നൽകുന്ന സംവിധാനമാണ് നോട്ടാം. വിമാന ജീവനക്കാർക്ക് അപകടങ്ങളെക്കുറിച്ചോ എയർപോർട്ട് സൗകര്യങ്ങളെക്കുറിച്ചും എന്തെങ്കിലും മാറ്റങ്ങളുണ്ടായാൽ മുന്നറിയിപ്പ് […]Read More

Transportation

ഗതാഗതം തടസ്സപ്പെടും

തിരുവനന്തപുരം തമ്പാനൂർ ഭാഗത്തുള്ള എസ്.എസ് കോവിൽ റോഡിനു കുറുകെ കലുങ്ക് നിർമ്മിക്കേണ്ടതിനാൽ ജനുവരി 09 മുതൽ 26 വരെ ഈ റോഡിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചു. എസ്.എസ് കോവിൽ റോഡ് വഴി പോകേണ്ട വാഹനങ്ങൾ ഹൗസിങ് ബോർഡ് – മാഞ്ഞാലിക്കുളം തമ്പാനൂർ റോഡ് വഴിയോ ഹൗസിങ് ബോർഡ് – മോഡൽ സ്കൂൾ ജംഗ്ഷൻ, അരിസ്റ്റോ ജംഗ്ഷൻ -തമ്പാനൂർ റോഡ് വഴിയോ കടന്നു പോകേണ്ടതാണെന്ന് പൊതുമരാമത്ത് റോഡ് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.Read More

Judiciary Transportation

പരസ്യം നൽകാനുള്ള അവകാശം സംരക്ഷിക്കുമെന്ന് സുപ്രീംകോടതി

പരസ്യം നൽകാനുള്ള കെഎസ്ആർടിസിയുടെ അവകാശം സംരക്ഷിക്കുമെന്ന് സുപ്രിം കോടതി. പരസ്യം പതിക്കുന്നത് സംബന്ധിച്ച സ്‌കീം നൽകാൻ കെഎസ്ആർടിസിയോട് സുപ്രീം കോടതി നിർദേശിച്ചു. ബസുകളുടെ ഏത് ഭാഗത്ത് പരസ്യം പതിക്കാം എന്നതടക്കമുള്ള കാര്യങ്ങളാണ് സ്കീമിൽ വിശദീകരിക്കേണ്ടത്. സ്‌കീമിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ പരസ്യം പതിക്കുന്നതിനെതിരായ ഹൈക്കോടതി ഉത്തരവിൽ നിന്ന് സംരക്ഷണം നൽകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കെഎസ്ആർടിസിക്കായി മുതിർന്ന അഭിഭാഷകൻ വി.ഗിരി, ദീപക് പ്രകാശ് എന്നിവർ സുപ്രീംകോടതിയിൽ ഹാജരായി. ബസുകളിൽ പരസ്യം പതിക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവ് വരുത്തി […]Read More

Education Transportation

സ്കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യുന്നതിന് ‘വിദ്യ വാഹന്‍’

സ്കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യുന്നതിന് രക്ഷിതാക്കള്‍ക്കായി വിദ്യ വാഹന്‍ മൊബൈല്‍ ആപ്പ്. കേരള മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വിച്ച്ഓണ്‍ ചെയ്തു. മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു ചടങ്ങ്. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ സ്കൂള്‍ ബസ് ട്രാക്ക് ചെയ്യാം. സ്കൂള്‍ ബസിന്‍റെ തത്സമയ ലൊക്കേഷന്‍, വേഗത, മറ്റ് അലേര്‍ട്ടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് വിദ്യ വാഹന്‍ ആപ്പ് വഴി ലഭ്യമാകും. അടിയന്തിര സാഹചര്യങ്ങളില്‍ രക്ഷിതാക്കള്‍ക്ക് ആപ്പില്‍ നിന്ന് […]Read More