ഒമാന്‍ വ്യോമാതിര്‍ത്തി തുറന്നു. ഇനി ഒമാനിലൂടെ ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി നല്‍കി. അനുമതി നല്‍കിയതിനെ സ്വാഗതം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേല്‍ വ്യോമയാനത്തെ സംബന്ധിച്ച് ഇതൊരു മഹത്തായ ദിവസമാണ്. ഏഷ്യക്കും യൂറോപ്പിനും ഇടയിലുള്ള പ്രധാന ഗതാഗത കേന്ദ്രമായി ഇസ്രായേല്‍ മാറിയിരിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു. 2018ലെ ഒമാന്‍ സന്ദര്‍ശനം മുതല്‍ ഇസ്രായേല്‍ വിമാനക്കമ്പനികള്‍ക്ക് ഒമാന്‍ വ്യോമാതിര്‍ത്തിയിലൂടെ പറക്കാനുള്ള അനുമതിക്കായി പ്രവര്‍ത്തിക്കുകയായിരുന്നെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞു. കിഴക്കന്‍ ഏഷ്യ, ഇന്ത്യ, തായ്‌ലന്റ് എന്നിവിടങ്ങളിലേക്കുള്ള ഇസ്രായേലി എയര്‍ലൈനുകള്‍ അറേബ്യന്‍ […]Read More
Tags :travel
ശിവരാത്രിയോടനുബന്ധിച്ച് സർവീസ് നീട്ടി കൊച്ചി മെട്രോ. ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തുന്നവർക്ക് ഉപകാരപ്രദമാകുന്നതിനായാണ് കൊച്ചി മെട്രോ ഫെബ്രുവരി 18, 19 തീയതികളിൽ സർവീസ് ദീർഘിപ്പിക്കുന്നത്. ആലുവയിൽ നിന്നും എസ്എൻ ജംഗ്ഷനിൽ നിന്നും 18 ശനിയാഴ്ച്ച രാത്രി 11.30 വരെ ട്രെയിൻ സർവീസ് ഉണ്ടായിരിക്കുന്നതാണ്. രാത്രി 10.30ന് ശേഷം 30 മിനിറ്റ് ഇടവേളകളിലായിരിക്കും സർവീസ്. ഫെബ്രുവരി 19ന് പുലർച്ചെ 4.30 മുതൽ കൊച്ചി മെട്രോ സർവീസ് ആരംഭിക്കും. രാവിലെ 7 മണിവരെ 30 മിനിറ്റ് ഇടവിട്ടും 7 […]Read More
പെട്രോൾ ഡീസൽ വില വർധന ചർച്ചയാവുന്നതിനിടെ ആരും കാണാതെ പോവുകയാണ് സിഎൻജിയുടെ വിലവർധന. കഴിഞ്ഞ മൂന്ന് മാസത്തിനിടെ എട്ട് രൂപയാണ് സിഎൻജിക്ക് കൂട്ടിയത്. പ്രകൃതി സൗഹൃദ ഇന്ധനം, പെട്രോളിനേയും ഡീസലിനേക്കാൾ വില കുറവ്, ഇതെല്ലാമായിരുന്നു സിഎൻജിയെ ആകർഷകമാക്കിയത്. എന്നാൽ സിഎൻജി വാഹനങ്ങൾ വാങ്ങിയവർ ഇപ്പോൾ പ്രതിസന്ധിയിലാണ്. സിഎന്‍ജി ഓട്ടോ വാങ്ങിയ സമയത്ത് വില കിലോയ്ക്ക് 45 രൂപ മുന്ന് മാസം മുന്‍പ് സിഎന്‍ജിയുടെ വില 83 ലെത്തി ഇപ്പോള്‍ 91ലെത്തി നില്‍ക്കുകയാണ്. കൊച്ചിയിൽ നൂറ് കണക്കിന് സിഎൻജി […]Read More
തുർക്കിയ, സിറിയ എന്നിവിടങ്ങളിൽ ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് സഹായമെത്തിക്കാൻ സൗദി അറേബ്യ ഉപയോഗിക്കുന്നത് ലോകത്തെ ഏറ്റവും വലിയ ചരക്ക് വിമാനം. സൗദി എയർലൈൻസിന് കീഴിലെ കാർഗോ വിമാനങ്ങൾക്ക് പുറമെയാണ് ഭൂകമ്പ പ്രദേശങ്ങളിലെ ദുരിതബാധിതർക്ക് വേണ്ട വസ്തുക്കൾ എത്തിക്കുന്നതിന് ‘ആന്റൊനോവ് 124’ എന്ന ലോകത്തെ ഏറ്റവും വലിയ ചരക്ക് വിമാനത്തിന്റെറ സഹായം സൗദി അറേബ്യ തേടിയിരിക്കുന്നത്. സിറിയയിലും തുർക്കിയയിലും ഭൂകമ്പം ബാധിച്ചവരെ സഹായിക്കുന്നതിന് ടൺകണക്കിന് വസ്തുക്കളാണ് ഇതിനകം സൗദി അറേബ്യ അയച്ചത്. കിങ് സൽമാൻ റിലീഫ് കേന്ദ്രം നടത്തുന്ന […]Read More
തിരുവനന്തപുരം ആറ്റിങ്ങൽ നഗരൂർ -കാരേറ്റ് റോഡിൽ ചെറുക്കാരം പാലം പൊളിച്ചുമാറ്റി പുതിയ പാലം പണിയുന്നതിനാൽ, ഫെബ്രുവരി 16 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. നഗരൂർ ഭാഗത്ത് നിന്നും എം.സി റോഡിലെ കാരേറ്റ് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ, പൊയ്കക്കട ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പുളിമാത്ത്-പുല്ലയിൽ റോഡ് വഴി മരോട്ടിക്കടവ് പാലത്തിലൂടെ എം.സി റോഡിലെ പുളിമാത്ത് ജംഗ്ഷനിലേക്കും തിരിച്ചും പോകാവുന്നതാണ്. ഭാരവാഹനങ്ങൾ കിളിമാനൂർ-നഗരൂർ റോഡ് വഴിയോ […]Read More
അടുത്തമാസം മുതൽ ഷാർജ – കോഴിക്കോട് എയർ ഇന്ത്യ വിമാനം നിർത്താൻ ഉള്ള നീക്കം നടക്കുന്നു. പ്രവാസികളുടെ ‘തറവാട്’ ഫ്ലൈറ്റ് ആണ് ഷാർജ – കോഴിക്കോട് എയർ ഇന്ത്യ വിമാനം. രണ്ടു പതിറ്റാണ്ടായി ഷാർജയിൽ നിന്ന് സർവിസ് നടത്തിയിരുന്ന ഈ വിമാനം പ്രവാസികൾക്ക് സുപരിചിതമായിരുന്നു. ‘തറവാട്’ ഫ്ലൈറ്റ് എന്ന പേരിലാണ് ഈ വിമാനം അറിയപ്പെട്ടിരുന്നത്. മാർച്ച് 27 മുതൽ ഈ സർവിസ് നിർത്തലാക്കുമെന്നാണ് അറിയുന്നത്. 26 വരെ മാത്രമാണ് നിലവിൽ ബുക്കിങ് കാണിക്കുന്നത്. ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള […]Read More
കുവൈത്ത്-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് സമയത്തിൽ മാറ്റം. ഈ മാസം 18 മുതൽ മാർച്ച് 18 വരെ വിമാനം നേരത്തേ പുറപ്പെടുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ചില ഷെഡ്യൂളുകളിൽ രണ്ടു മണിക്കൂറോളം മാറ്റമുണ്ട്. കോഴിക്കോടു നിന്ന് രാവിലെ 9.50, 8.10 എന്നീ സമയങ്ങളിൽ പുറപ്പെട്ടിരുന്ന വിമാനം ഈ മാസം 18 മുതൽ രാവിലെ 7.40ന് പുറപ്പെടും. ഇതോടെ മുൻ സമയക്രമത്തിൽ നിന്നും രണ്ടു മണിക്കൂറോളം നേരത്തേ വിമാനം കുവൈത്തിൽ എത്തും. കുവൈത്തിൽ നിന്ന് ഉച്ചക്ക് 1.30ന് പുറപ്പെട്ടിരുന്ന […]Read More
ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന പൗരന്മാർക്കും താമസക്കാർക്കുള്ള രജിസ്ട്രേഷൻ ഞായറാഴ്ച തുടങ്ങും. hajj.gov.qa എന്ന വെബ്സൈറ്റിലൂടെയാണ് ഓൺലൈൻ രജിസ്ട്രേഷൻ. ഞായറാഴ്ച രാവിലെ എട്ടു മുതൽ രജിസ്ട്രേഷൻ നടത്താം. മാർച്ച് 12 വരെയാണ് സമയം. അവസാന തീയതിക്കുശേഷം ഒരാഴ്ച മുതൽ പത്തുദിവസം വരെയുള്ള കാലയളവിനുള്ളിലാണ് ഫലം പ്രഖ്യാപിക്കുക. രജിസ്ട്രേഷൻ തീയതി മുതൽ ആശയവിനിമയത്തിനായി ഹോട്ട്ലൈൻ നമ്പർ 132 സജീവമാകും. ഏത് അന്വേഷണത്തിനും പരാതിക്കും അപേക്ഷകർക്ക് അതിൽ ബന്ധപ്പെടാം.Read More
ശക്തമായ കാറ്റിനെ തുടർന്ന് ആദം-തുംറൈത്ത് റോഡിൽ മണൽ കുമിഞ്ഞുകൂടി. ഖറ്ൻ അൽ അലം പ്രദേശത്തെ റോഡിന്റെ ഭാഗങ്ങളിലാണ് മണൽ കുമിഞ്ഞുകൂടിയത്. ഇതുവഴി പോകുന്ന വാഹന യാത്രികർ മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. കനത്ത കാറ്റിന്റെ ഫലമായി മരുഭൂമിയിൽനിന്ന് റോഡിലേക്ക് മണൽ അടിഞ്ഞുകൂടുകയായിരുന്നു. മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ മണൽ നീക്കാനുള്ള പ്രവൃത്തി നടക്കുകയാണ്. റോഡിൽ റോയൽ ഒമാൻ പൊലീസ് ഗതാഗതം നിയന്ത്രിക്കുകയും മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.Read More
നഗരത്തിൽ ഉടനീളം കാൽനടയാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ നടപ്പാത ഒരുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം സിറ്റി പൊലീസിൻ്റെ ഓപ്പറേഷൻ വൈറ്റ് കാർപെറ്റ് പദ്ധതി. ഗതാഗത കുരുക്ക് ഒഴിവാക്കാൻ നടപാതയിലൂടെ ഇരുചക്ര വാഹനം ഓടിക്കുന്നവർക്കെതിരെയും നടപാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് എതിരെയും കർശന നടപടി സ്വീകരിക്കും. ഇങ്ങനെയുള്ളവരുടെ ഡ്രൈവിംഗ് ലൈസൻസും വാഹനത്തിൻറെ രജിസ്ട്രേഷനും റദ്ദ് ചെയ്യുന്നത് ഉൾപ്പടെയുള്ള നടപടികളഉണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ നടപാതകളിലെ കച്ചവടങ്ങളും കയ്യേറ്റങ്ങളും കണ്ടെത്തി ബോധവൽക്കരണം നടത്തി ഫുട്പാത്ത് കയ്യേറ്റങ്ങളും റോഡ് […]Read More